ETV Bharat / sports

World Cup 2022 | 36 വർഷത്തെ കാത്തിരിപ്പിനന്ത്യം ; കാനഡയ്‌ക്ക് ലോകകപ്പ് യോഗ്യത

1986-ൽ ആദ്യമായും അവസാനമായും ലോകകപ്പ് കളിച്ച കാനഡയുടെ രണ്ടാമത്തെ ലോകകപ്പ് പ്രവേശനമാണിത്

Canada qualified to Qatar world cup  Canada qualify for FIFA World Cup for first time in 36 years  World Cup 2022 | നീണ്ട 36 വർഷത്തെ കാത്തിരിപ്പിനന്ത്യം; കാനഡയ്‌ക്ക് ലോകകപ്പ് യോഗ്യത  കാനഡയ്‌ക്ക് ലോകകപ്പ് യോഗ്യത  qatar world cup 2022  The first and last World Cup was played in 1986  1986-ൽ ആദ്യമായും അവസാനമായും ലോകകപ്പ് കളിച്ചത്
World Cup 2022 | നീണ്ട 36 വർഷത്തെ കാത്തിരിപ്പിനന്ത്യം; കാനഡയ്‌ക്ക് ലോകകപ്പ് യോഗ്യത
author img

By

Published : Mar 28, 2022, 5:37 PM IST

ടൊറന്‍റോ : ഈ വർഷം ഖത്തറിൽ നടക്കുന്ന ഫുട്‌ബോൾ ലോകകപ്പിന് വടക്കേ അമേരിക്കൻ രാജ്യമായ കാനഡയുമുണ്ടാകും. നിർണായകമായ യോഗ്യത മത്സരത്തിൽ ജമൈക്കയെ എതിരില്ലാത്ത നാലുഗോളിന് തകർത്താണ് ഖത്തറിലേക്ക് ടിക്കറ്റെടുത്തത്. 1986-ൽ ആദ്യമായും അവസാനമായും ലോകകപ്പ് കളിച്ച കാനഡയുടെ രണ്ടാമത്തെ ലോകകപ്പ് പ്രവേശനമാണിത്.

വടക്കേ അമേരിക്കൻ യോഗ്യത റൗണ്ടിൽ 13 മത്സരങ്ങളിൽ നിന്ന് എട്ട് ജയവും നാല് സമനിലയുമായി ആധികാരികമായാണ് കാനഡയുടെ ലോകകപ്പ് പ്രവേശനം. അമേരിക്കയും മെക്‌സിക്കോയും കോസ്റ്ററിക്കയുമടക്കം വമ്പൻമാർ അണിനിരക്കുന്ന കോൺകകാഫ് മേഖലയിൽ നിന്ന് ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീം കൂടിയാണ് കാനഡ. പരാജയമറിയാതെ 11 മത്സരം പൂർത്തിയാക്കിയ അവർ വെള്ളിയാഴ്‌ച കോസ്റ്ററിക്കയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റെങ്കിലും ഇന്നുപുലർച്ചെ നടന്ന മത്സരത്തിൽ മിന്നും ജയം സ്വന്തമാക്കുകയായിരുന്നു.

ALSO READ: Formula 1 | ലക്ലർക്കിനെ മറികടന്ന് ജിദ്ദയിൽ വെർസ്റ്റാപ്പൻ, നിരാശപ്പെടുത്തി ഹാമിൽട്ടൺ

13-ാം മിനുട്ടിൽ സീൽ ലാറിൻ ആണ് മത്സരത്തിലെ ആദ്യഗോൾ നേടിയത്. ടാജൻ ബുക്കാനൻ 44-ാം മിനിട്ടിൽ ലീഡുയർത്തി. 82-ാം മിനിട്ടിൽ ഡേവിഡ് ഹോയ്‌ലറ്റിന്‍റെ വക മൂന്നാം ഗോളെത്തിയപ്പോൾ ജമൈക്കൻ താരം ആഡ്രിയൻ മാരിയപ്പയുടെ സെൽഫ് ഗോളാണ് പട്ടിക പൂർത്തിയാക്കിയത്.

ആക്രമണ താരങ്ങളായ സീൽ ലാറിന്റെയും ജൊനാതൻ ഡേവിഡിന്റെയും മിന്നും ഫോമാണ് യോഗ്യത റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കാനഡയെ സഹായിച്ചത്. ബയേൺ മ്യൂണിക്ക് താരം അൽഫോൻസോ ഡേവിസും മികച്ച പ്രകടനമാണ് യോഗ്യത മത്സരത്തില്‍ രാജ്യത്തിനുവേണ്ടി പുറത്തെടുത്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.