ETV Bharat / sports

ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ്: എട്ടാം സീഡ് സഖ്യത്തെ അട്ടിമറിച്ചു; ധ്രുവും അർജുനും മുന്നോട്ട് - Ashwini Ponnappa

ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ് പുരുഷ ഡബിള്‍സിന്‍റെ രണ്ടാം റൗണ്ടില്‍ ജയിച്ച് ഇന്ത്യയുടെ ധ്രുവ് കപില-എംആർ അർജുൻ സഖ്യം.

bwf world championships  Dhruv Kapila MR Arjun reach pre quarters  Dhruv Kapila  MR Arjun  Kim Astrup  Anders Rasmussen  ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ്  ധ്രുവ് കപില  എംആർ അർജുൻ  അശ്വിനി പൊന്നപ്പ  സിക്കി റെഡ്ഡി  Ashwini Ponnappa  Sikki Reddy
ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ്: എട്ടാം സീഡ് സഖ്യത്തെ അട്ടിമറിച്ചു; ധ്രുവും അർജുനും മുന്നോട്ട്
author img

By

Published : Aug 24, 2022, 1:16 PM IST

ടോക്കിയോ: ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പില്‍ ഇന്ത്യയുടെ ധ്രുവ് കപില-എംആർ അർജുൻ സഖ്യം പ്രീ ക്വാര്‍ട്ടറില്‍. പുരുഷ ഡബിള്‍സില്‍ ഡെൻമാർക്കിന്‍റെ കിം ആസ്ട്രപ്പ്-ആൻഡേഴ്‌സ് റാസ്‌മുസെൻ സഖ്യത്തെയാണ് ഇന്ത്യയുടെ യുവ താരങ്ങള്‍ അട്ടിമറിച്ചത്. ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് എട്ടാം സീഡായ ഡെൻമാർക്ക് സഖ്യത്തെ ഇന്ത്യന്‍ താരങ്ങള്‍ കീഴടക്കിയത്.

കഴിഞ്ഞ വര്‍ഷത്തെ വെങ്കല മെഡല്‍ ജേതാക്കള്‍ കൂടിയാണ് ഡെന്മാര്‍ക്ക് സഖ്യം. വെറും 40 മിനിട്ട് മാത്രമാണ് മത്സരം നീണ്ടത്. സ്‌കോര്‍: 21-17, 21-16. ഈ വര്‍ഷം സ്ഥിരതയാര്‍ന്ന പ്രകടനമാണ് ലോക 35ാം റാങ്ക് സഖ്യമായ ഇന്ത്യന്‍ താരങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ സിങ്കപ്പൂര്‍ ഓപ്പണിന്‍റെ ക്വാര്‍ട്ടറിലെത്താനും ധ്രുവ്-അര്‍ജുന്‍ സഖ്യത്തിന് കഴിഞ്ഞിരുന്നു.

നേരത്തെ വനിത ഡബിള്‍സ് രണ്ടാം റൗണ്ടില്‍ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി സഖ്യം തോല്‍വി വഴങ്ങിയിരുന്നു. നിലവിലെ ലോക ചാമ്പ്യന്മാരായ ചൈനയുടെ ചെൻ ക്വിങ് ചെൻ-ജിയ യിഫാൻ സഖ്യത്തോടാണ് ഇന്ത്യന്‍ താരങ്ങള്‍ കീഴടങ്ങിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഡീസ് ചെയ്യാത്ത അശ്വിനി-സിക്കി സഖ്യത്തിന്‍റെ തോല്‍വി.

ആദ്യ സെറ്റില്‍ ചൈനീസ് താരങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാവാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിഞ്ഞു. ഒരു ഘട്ടത്തില്‍ 15-17 എന്ന സ്‌കോറിന് ഇന്ത്യന്‍ താരങ്ങള്‍ ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും നിര്‍ണായക ഘട്ടത്തില്‍ തുടര്‍ച്ചയായ നാല് പോയിന്‍റ് സ്വന്തമാക്കിയാണ് ചെൻ-ജിയ സഖ്യം സെറ്റ് പിടിച്ചത്.

രണ്ടാം സെറ്റിന്‍റെ തുടക്കത്തിലും അശ്വിനിയും സിക്കിയും ചേർന്ന് ചൈനീസ് ജോഡിയെ സമ്മർദ്ദത്തിലാക്കി. 9-11എന്ന സ്‌കോറിന് ഒപ്പം പിടിച്ചെങ്കിലും തുടര്‍ന്ന് ഒരു പോയിന്‍റ് മാത്രമാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് നേടാന്‍ കഴിഞ്ഞത്. സ്‌കോര്‍: 15-21, 10-21.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.