ദോഹ: ദക്ഷിണ കൊറിയക്കെതിരായ പ്രീ ക്വാർട്ടർ മത്സരത്തിനൊരുങ്ങുന്ന ബ്രസീൽ ടീമിന് തിരിച്ചടി. പരിക്കേറ്റ് വിശ്രമത്തിലുള്ള നെയ്‌മർ ജൂനിയറിന് പുറമെ ഗബ്രിയേൽ ജീസസും അലക്‌സ് ടെല്ലസുമാണ് പരിക്കേറ്റ് പുറത്തായത്. ഗ്രൂപ്പിലെ കാമറൂണിനെതിരായ അവസാന മത്സരത്തിൽ കാൽമുട്ടിനേറ്റ പരിക്കാണ് ഇരുവർക്കും വിനയായത്.
-
Not just Gabriel Jesus. Alex Telles, also expected to miss the rest of the World Cup as @geglobo reports, due to injury against Camerun. 🚨🇧🇷 #Qatar2022
— Fabrizio Romano (@FabrizioRomano) December 3, 2022 " class="align-text-top noRightClick twitterSection" data="
Two major blows for Tite and Brazil. pic.twitter.com/wi0aGLFmk5
">Not just Gabriel Jesus. Alex Telles, also expected to miss the rest of the World Cup as @geglobo reports, due to injury against Camerun. 🚨🇧🇷 #Qatar2022
— Fabrizio Romano (@FabrizioRomano) December 3, 2022
Two major blows for Tite and Brazil. pic.twitter.com/wi0aGLFmk5Not just Gabriel Jesus. Alex Telles, also expected to miss the rest of the World Cup as @geglobo reports, due to injury against Camerun. 🚨🇧🇷 #Qatar2022
— Fabrizio Romano (@FabrizioRomano) December 3, 2022
Two major blows for Tite and Brazil. pic.twitter.com/wi0aGLFmk5
കാമറൂണിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ട മത്സരത്തിന്‍റെ രണ്ടാം പകുതിയുടെ തുടക്കത്തിലാണ് അലക്‌സ് കളം വിട്ടത്. തൊട്ടുപിന്നാലെ ജീസസിനെയും കോച്ച് ടിറ്റെ പിൻവലിച്ചു. ഫുൾബാക്കിൽ കളിക്കുന്ന അലക്‌സ് സാൻഡ്രോയും ഡാനിലോയും പരിക്കിന്‍റെ പിടിയിലാണ്.
-
Gabriel Jesus will miss the rest of the World Cup, sources close to player and Brazil confirm. He has pain in his knee and won’t be able to be back during the competition. 🚨🇧🇷 #Qatar2022
— Fabrizio Romano (@FabrizioRomano) December 3, 2022 " class="align-text-top noRightClick twitterSection" data="
Gabriel’s expected to return in January with Arsenal. pic.twitter.com/TSZxO9X4dY
">Gabriel Jesus will miss the rest of the World Cup, sources close to player and Brazil confirm. He has pain in his knee and won’t be able to be back during the competition. 🚨🇧🇷 #Qatar2022
— Fabrizio Romano (@FabrizioRomano) December 3, 2022
Gabriel’s expected to return in January with Arsenal. pic.twitter.com/TSZxO9X4dYGabriel Jesus will miss the rest of the World Cup, sources close to player and Brazil confirm. He has pain in his knee and won’t be able to be back during the competition. 🚨🇧🇷 #Qatar2022
— Fabrizio Romano (@FabrizioRomano) December 3, 2022
Gabriel’s expected to return in January with Arsenal. pic.twitter.com/TSZxO9X4dY
പ്രീക്വാർട്ടർ ഉറപ്പിച്ചതോടെ കാമറൂണിനെതിരെയുള്ള ഇലവനിൽ ഒമ്പത് മാറ്റങ്ങളാണ് കോച്ച് ടിറ്റെ കൊണ്ടുവന്നിരുന്നത്. എന്നാൽ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ആഫ്രിക്കൻ ടീമിനോട് പരാജയപ്പെടുന്നതിനാണ് ഇത് വഴിയൊരുക്കിയത്.
സെർബിയക്കെതിരായ മത്സരത്തിൽ പരിക്കുമായി കളംവിട്ട നെയ്‌മർ ബ്രസീലിന്‍റെ അടുത്ത മത്സരങ്ങളിൽ കളത്തിലിറങ്ങിയേക്കുമെന്നാണ് കോച്ച് ടിറ്റെയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. കാമറൂണിനെതിരായ മത്സരത്തിന് ശേഷം സഹതാരങ്ങൾക്കൊപ്പം മൈതാനത്തെത്തിയതോടെ നെയ്‌മർ ദക്ഷിണ കൊറിയയ്‌ക്കെതിരെ കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.