ETV Bharat / sports

ലോകകപ്പിന് തയ്യാർ, പുതിയ ജേഴ്‌സികൾ പുറത്തിറക്കി ബ്രസീൽ - ലോകകപ്പിന് തയ്യാറായി ബ്രസീൽ

പ്രമുഖ സ്‌പോർട്‌സ് ബ്രാൻഡായ നൈകിയാണ് ജേഴ്‌സി നിർമ്മിച്ചിരിക്കുന്നത്.

Brazils New 2022 World Cup Jersey  Brazil New Jerseys  Brazil Foot ball team  FIFA World Cup 2022  ഫിഫ ലോകകപ്പ് 2022  പുതിയ ജേഴ്‌സി പുറത്തിറക്കി ബ്രസീൽ  ഖത്തർ ലോകകപ്പ്  qatar world cup  brazil reveals 2022 world cup kits  ലോകകപ്പിന് തയ്യാറായി ബ്രസീൽ  ജാഗ്വാർ പ്രിന്‍റ്
ലോകകപ്പിന് തയ്യാറായി ബ്രസീൽ; പുതിയ ജേഴ്‌സികൾ പുറത്തിറക്കി
author img

By

Published : Aug 10, 2022, 8:39 PM IST

ഖത്തർ ലോകകപ്പിന് മുന്നോടിയായി തങ്ങളുടെ ഏറ്റവും പുതിയ ജേഴ്‌സി പുറത്തിറക്കി ബ്രസീൽ. പരമ്പരാഗത നിറമായ മഞ്ഞ, നീല എന്നിവയിലാണ് ജേഴ്‌സികൾ പുറത്തിറക്കിയിരിക്കുന്നത്. മഞ്ഞ നിറത്തിൽ ഹോം കിറ്റും, നീല നിറത്തിൽ എവേ കിറ്റുമാണ് തയ്യാറാക്കിയിരിക്കുന്നത്. പ്രമുഖ സ്‌പോർട്‌സ് ബ്രാൻഡായ നൈകിയാണ് ജേഴ്‌സിയുടെ നിർമ്മാതാക്കൾ.

Brazils New 2022 World Cup Jersey  Brazil New Jerseys  Brazil Foot ball team  FIFA World Cup 2022  ഫിഫ ലോകകപ്പ് 2022  പുതിയ ജേഴ്‌സി പുറത്തിറക്കി ബ്രസീൽ  ഖത്തർ ലോകകപ്പ്  qatar world cup  brazil reveals 2022 world cup kits  ലോകകപ്പിന് തയ്യാറായി ബ്രസീൽ  ജാഗ്വാർ പ്രിന്‍റ്
ബ്രസീലിന്‍റെ പുതിയ ജേഴ്‌സി

2002ൽ ബ്രസീലിന് ലോകകിരീടം സമ്മാനിച്ച റൊണാൾഡോയാണ് ജേഴ്‌സി പുറത്തിറക്കിയത്. മഞ്ഞ നിറത്തിലുള്ള ഹോം ജേഴ്‌സിയുടെ കോളറിലും സ്ലീവിലും ബ്രസീലിന്‍റെ പതാകയെ അനുസ്‌മരിപ്പിക്കും വിധം പച്ച, നീല നിറങ്ങളും നൽകിയിട്ടുണ്ട്.

മുഴുവനായും ജാഗ്വാർ പ്രിന്‍റ് പാറ്റേണാണ് ജേഴ്‌സിയിൽ ഉപയോഗിച്ചിരിക്കുന്നത്. കഴുത്തിന്‍റെ ഭാഗത്തെ ബട്ടണ്‍ അഴിച്ചാൽ ബ്രസീലിന്‍റ പതാക കാണാൻ സാധിക്കും. നീല നിറത്തിൽ കയ്യിന്‍റെ ഭാഗത്ത് ഇളം പച്ച നിറത്തിലുള്ള ഡിസൈനോട് കൂടിയതാണ് എവേ കിറ്റ്.

കഴിഞ്ഞ മാസം ഖത്തർ ലോകകപ്പിനായി അർജന്‍റീനയും തങ്ങളുടെ ഹോം കിറ്റുകൾ അവതരിപ്പിച്ചിരുന്നു. പരമ്പരാഗതമായ വെള്ളയും നീലയും നിറത്തിലാണ് ജേഴ്‌സി ഡിസൈൻ ചെയ്‌തിരിക്കുന്നത്. പ്രമുഖ സ്‌പോർട്‌സ് ബ്രാൻഡായ അഡിഡാസാണ് ജേഴ്‌സി നിർമ്മിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.