ലണ്ടന്‍: ഇംഗ്ലണ്ട് ലോകകപ്പ് ജേതാവും മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് ഇതിഹാസവുമായ സര്‍ ബോബി ചാള്‍ട്ടണ്‍ (86) അന്തരിച്ചു. 1966 ല്‍ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു ചാള്‍ട്ടണ്‍. മാത്രമല്ല രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം 1968 ല്‍ യൂറോപ്യന്‍ കപ്പ് നേടുന്ന ആദ്യ ഇംഗ്ലീഷ് ക്ലബിലെ നിറസാന്നിധ്യവുമായിരുന്നു അദ്ദേഹം.
ശനിയാഴ്‌ച പുലര്‍ച്ച സര്‍ ബോബി അന്തരിച്ച വാര്‍ത്ത വളരെ വ്യസനത്തോടെയാണ് ഞങ്ങള്‍ പങ്കിടുന്നതെന്ന ബന്ധുക്കളുടെ കുറിപ്പിലൂടെയാണ് ഫുട്‌ബോള്‍ ഇതിഹാസത്തിന്‍റെ മരണം ലോകമറിയുന്നത്. അദ്ദേഹത്തിന് ആരോഗ്യസ്ഥിതിയില്‍ നിരന്തരം ഇടപെട്ടിരുന്നതും അദ്ദേഹത്തെ സ്‌നേഹിച്ചിരുന്നതുമായ എല്ലാവര്‍ക്കും കുടുംബം നന്ദിയറിയിക്കുന്നതായും അവര്‍ പ്രസ്‌താവനയില്‍ കുറിച്ചിരുന്നു.
-
Sir Bobby Charlton CBE, 1937-2023.
— Manchester United (@ManUtd) October 21, 2023 " class="align-text-top noRightClick twitterSection" data="
Words will never be enough.
">Sir Bobby Charlton CBE, 1937-2023.
— Manchester United (@ManUtd) October 21, 2023
Words will never be enough.Sir Bobby Charlton CBE, 1937-2023.
— Manchester United (@ManUtd) October 21, 2023
Words will never be enough.
അദ്ദേഹത്തിന്‍റെ ചിത്രത്തിനൊപ്പം 'വാക്കുകള്‍ മതിയാവില്ല' എന്ന അടിക്കുറിപ്പോടെയാണ്, മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് തങ്ങളുടെ ഇതിഹാസത്തിന്‍റെ വിടവാങ്ങലില്‍ എക്‌സിലൂടെ പ്രതികരിച്ചത്. 1956 ലാണ് മിഡ്‌ഫീല്‍ഡറായ ബോബി ചാള്‍ട്ടണ്‍ യുണൈറ്റഡിനായി അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് 788 മത്സരങ്ങളില്‍ ചെകുത്താന്മാര്‍ക്കായി ബൂട്ടുകെട്ടിയ അദ്ദേഹം 249 ഗോളുകളും അടിച്ചുകൂട്ടി. പിന്നീട് റയാൻ ഗിഗ്‌സും വെയ്ൻ റൂണിയും ഇത് മറികടക്കുന്നത് വരെ ക്ലബിന്‍റെ ടോപ് സ്‌കോറര്‍മാരില്‍ മുന്‍പന്തിയിലായിരുന്നു ചാള്‍ട്ടണ്‍.