ETV Bharat / sports

പ്രതിഷേധം ഫലം കണ്ടു; ബീച്ച് ഹാൻഡ്ബോളിൽ താരങ്ങൾക്ക് ഇനിമുതൽ ബിക്കിനി നിർബന്ധമാക്കില്ല

നോർവീജിയൻ ദേശീയ ടീം ആരംഭിച്ച ക്യാമ്പൈന് പിന്നാലെയാണ് താരങ്ങൾക്ക് ബിക്കിനിക്ക് പകരം ഷോർട്ടസ് ധരിക്കാൻ ഫെഡറേഷൻ അനുമതി നൽകിയത്.

Bikini rule changed in beach handball  beach handball  ബീച്ച് ഹാൻഡ്ബോൾ  നോർവീജിയൻ  പിങ്ക്  ഇന്‍റർനാഷണർ ഹാൻഡ്ബോൾ ഫെഡറേഷണൻർ  ബിക്കിനിക്ക് പകരം ഷോർട്ടസ്
പ്രതിഷേധം ഫലം കണ്ടു; ബീച്ച് ഹാൻഡ്ബോളിൽ താരങ്ങൾക്ക് ബിക്കിനി നിർബന്ധമാക്കില്ല
author img

By

Published : Nov 2, 2021, 10:19 AM IST

ബാസൽ : വനിത ബീച്ച് ഹാൻഡ്ബോൾ പരമ്പരാഗതമായ ബിക്കിനി യൂണിഫോം ഇനി മുതൽ കളിക്കാർക്ക് നിർബന്ധമാക്കില്ല. നോർവീജിയൻ ദേശീയ ടീം ആരംഭിച്ച ക്യാമ്പയിന് പിന്നാലെയാണ് താരങ്ങൾക്ക് ബിക്കിനിക്ക് പകരം ഷോർട്ട്സ് ധരിക്കാൻ സ്വിറ്റ്സർലാൻഡ് ആസ്ഥാനമായ ഇന്‍റർനാഷണർ ഹാൻഡ്ബോൾ ഫെഡറേഷൻ അനുവാദം നൽകിയത്.

ജൂലൈയിൽ നടന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ബിക്കിനി നിയമത്തിൽ പ്രതിഷേധിച്ച് ഷോർട്ട് ധരിച്ച് മത്സരിക്കാനെത്തിയ നോർവീജിയൻ താരങ്ങൾക്ക് ഫെഡറേഷൻ പിഴ ചുമത്തിയിരുന്നു. എന്നാല്‍ ഫെഡറേഷന്‍റെ ശിക്ഷാ നടപടി പുറത്തുവന്നതോടെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. സ്ത്രീ

ഹാൻഡ്ബോൾ മത്സരങ്ങളിൽ നടക്കുന്ന ലിംഗ വിവേചനത്തിനെതിരെ ഒട്ടേറെ പ്രതിക്ഷേധങ്ങൾ ഉയർന്നു. കൂടാതെ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണിതെന്ന വ്യാപക വിമര്‍ശനവും ഉയർന്നിരുന്നു. വിഖ്യാത ഗായിക പിങ്ക് അടക്കമുള്ളവര്‍ ഫെഡറേഷന്‍റെ നടപടിക്കെതിരേ രംഗത്തു വന്നു.

പിന്നാലെ ഡെൻമാർക്ക്, നോർവേ, സ്വീഡൻ, ഐസ്‌ലൻഡ്, ഫിൻലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള കായിക മന്ത്രിമാർ താരങ്ങൾക്ക് മത്സരത്തിന് അനുയോജ്യമായ രീതിയിലുള്ള വസ്ത്രം ധരിക്കാൻ അനുവദിക്കണമെന്ന് ഇന്‍റർനാഷണർ ഹാൻഡ്ബോൾ ഫെഡറേഷനോട് ആവശ്യപ്പെട്ടു.

ALSO READ : 'പ്രതിഭകളുണ്ട് എന്നാൽ മനക്കരുത്തില്ല'; ഇന്ത്യൻ ടീമിനെ വിമർശിച്ച് ഗൗതം ഗംഭീർ

ഇതിനെത്തുടർന്നാണ് ഇന്‍റർനാഷണർ ഹാൻഡ്ബോൾ ഫെഡറേഷൻ തങ്ങളുടെ വെബ്സൈറ്റിൽ പുതിയ നിയമങ്ങൾ ഉൾപ്പെടുത്തിയത്. വനിത താരങ്ങൾക്ക് ഇറുകിയ രീതിയിലുള്ള പാന്‍റ്സും പുരുഷതാരങ്ങൾക്ക് അധികം അയഞ്ഞതല്ലാത്ത ഷോർട്ട്സും ധരിക്കാനാണ് അനുവാദം നൽകിയിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.