ഡ്യൂറാന്‍റ് കപ്പ് ഫുട്‌ബോൾ ടൂർണമെന്‍റിൽ കന്നിക്കിരീടത്തിൽ മുത്തമിട്ട് ബെംഗളൂരു എഫ്‌സി. ഫൈനലിൽ ശക്‌തരായ മുംബൈ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബെംഗളൂരു തകർത്തത്. ശിവശക്തിയുടെയും അലൻ കോസ്റ്റയുടെയും ഗോളുകളാണ് ബെംഗളൂരുവിനെ വിജയത്തിലേക്കെത്തിച്ചത്.
നായകൻ സുനിൽ ഛേത്രിയുടെ കിരീടത്തിലെ മറ്റൊരു പൊൻതൂവൽ കൂടിയാണ് ഈ കിരീട നേട്ടം. 11-ാം മിനിട്ടിൽ ശിവശക്തിയാണ് ബെംഗളൂരുവിനായി ആദ്യത്തെ ഗോൾ സ്വന്തമാക്കിയത്. എന്നാൽ 30-ാം മിനിട്ടിൽ അപുയ റാൾട്ടെ മുംബൈക്കായി സമനില ഗോൾ നേടി. ഇതോടെ അദ്യ പകുതി സമനിലയിൽ അവസാനിച്ചു.
-
FULL TIME in the City of Joy! Simon Grayson's BFC, we've made our way to #DurandCup glory. 🏆 #WeAreBFC #MCFCBFC pic.twitter.com/N1fbv4fBYM
— Bengaluru FC (@bengalurufc) September 18, 2022 " class="align-text-top noRightClick twitterSection" data="
">FULL TIME in the City of Joy! Simon Grayson's BFC, we've made our way to #DurandCup glory. 🏆 #WeAreBFC #MCFCBFC pic.twitter.com/N1fbv4fBYM
— Bengaluru FC (@bengalurufc) September 18, 2022FULL TIME in the City of Joy! Simon Grayson's BFC, we've made our way to #DurandCup glory. 🏆 #WeAreBFC #MCFCBFC pic.twitter.com/N1fbv4fBYM
— Bengaluru FC (@bengalurufc) September 18, 2022
എന്നാൽ രണ്ടാം പകുതിയിൽ 61-ാം മിനിട്ടിൽ അലൻ കോസ്റ്റയിലൂടെ ബെംഗളൂരു തങ്ങളുടെ വിജയഗോൾ സ്വന്തമാക്കുകയായിരുന്നു. ബെംഗളൂരു എഫ് സിയുടെ ഏഴാം കിരീടമാണിത്. രണ്ട് ഐ ലീഗ് കിരീടങ്ങളും ഒരു ഐഎസ്എല്‍ കിരീടവും, ഒരു സൂപ്പര്‍ കപ്പും ഇതിനു മുൻപ് ബെംഗളൂരു സ്വന്തമാക്കിയിട്ടുണ്ട്.