ETV Bharat / sports

UEFA Nations League : പോളണ്ടിനെ ഗോളിൽ മുക്കി ബെൽജിയം ; ഇഞ്ച്വറി ടൈമിൽ വെയിൽസിനെ വീഴ്‌ത്തി ഹോളണ്ട്

ഒന്നിനെതിരെ ആറ് ഗോളുകളാണ് പോളണ്ടിനെതിരെ ബെൽജിയം അടിച്ചുകൂട്ടിയത്

UEFA Nations League  യുവേഫ നാഷൻസ് ലീഗ്  Poland vs Belgium  Netherlands vs Wales  പോളണ്ട് vs ബെൽജിയം  Nations League updates  ആറു ഗോളുകളാണ് പോളണ്ടിനെതിരെ ബെൽജിയം അടിച്ചുകൂട്ടിയത്  Belgium beat Poland in six goal thriller and Netherlands beat Wales  ഇഞ്ച്വറി ടൈമിൽ വെയിൽസിനെ വീഴ്‌ത്തി ഹോളണ്ട്  പോളണ്ടിനെ ഗോളിൽ മുക്കി ബെൽജിയം
UEFA Nations League: പോളണ്ടിനെ ഗോളിൽ മുക്കി ബെൽജിയം; ഇഞ്ച്വറി ടൈമിൽ വെയിൽസിനെ വീഴ്‌ത്തി ഹോളണ്ട്
author img

By

Published : Jun 9, 2022, 9:34 AM IST

ബ്രസൽസ്: യുവേഫ നാഷൻസ് ലീഗിൽ പോളണ്ടിനെ ഗോളിൽ മുക്കി ബെൽജിയം. ഒന്നിനെതിരെ ആറ് ഗോളുകളാണ് പോളണ്ടിനെതിരെ ബെൽജിയം അടിച്ചുകൂട്ടിയത്. മറ്റൊരു മത്സരത്തിൽ ഇഞ്ച്വറി ടൈമിൽ നേടിയ ഗോളിൽ വെയിൽസിനെ ഹോളണ്ട് മറികടന്നു.

28-ാം മിനിറ്റിൽ സെബാസ്റ്റ്യൻ സെയ്‌നിസാകിയുടെ പാസിൽ നിന്നും റോബർട്ട് ലെവൻഡോസ്‌കിയുടെ ഗോളിൽ പോളണ്ടാണ് ആദ്യം മുന്നിലെത്തിയത്. ആദ്യ പകുതി തീരാൻ മൂന്ന് മിനിറ്റ് ബാക്കിയുള്ളപ്പോൾ അലക്‌സ് വിറ്റ്‌സലിലൂടെ ബെൽജിയം ഒപ്പമെത്തി. ടിമോത്തി കാസ്റ്റാഗ്നയുടെ പാസിൽ നിന്നും ബോക്‌സിന് വെളിയിൽ നിന്നുള്ള ഷോട്ടിലാണ് വിറ്റ്‌സൽ ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ ബെൽജിയത്തിന്‍റെ സമഗ്രാധിപത്യത്തിനാണ് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. 59-ാം മിനിറ്റിൽ എഡൻ ഹസാർഡിന്‍റെ പാസിൽ നിന്ന് കെവിൻ ഡിബ്രുയിനെ ബെൽജിയത്തെ മുന്നിൽ എത്തിച്ചു. പിന്നീട് ഹസാർഡിന് പകരമെത്തിയ ലിയാൻഡ്രോ ട്രോസാർഡിന്‍റെ ഊഴമായിരുന്നു.

73-ാം മിനിറ്റിൽ മിച്ചി ബാറ്റ്‌ഷ്വായിയുടെ പാസിൽ നിന്ന് ട്രോസാർഡ് ആദ്യ ഗോൾ കണ്ടെത്തി. തുടർന്ന് 80-ാം മിനിറ്റിൽ യാനിക് കരാസ്‌കോയുടെ കോർണറിൽ നിന്ന് കിടിലൻ ഷോട്ടിലൂടെ ട്രോസാർഡ് തന്‍റെ രണ്ടാം ഗോൾ സ്വന്തമാക്കി. മൂന്ന് മിനിറ്റിനകം ലിയാണ്ടർ ഡെൻന്റോക്കർ ബെൽജിയത്തിന്‍റെ അഞ്ചാം ഗോളും നേടി.

93-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ലോയിസ് ഒപെന്‍റെയാണ് ബെൽജിയത്തിന്‍റെ ജയം പൂർത്തിയാക്കിയത്. പകരക്കാരനായി ഇറങ്ങിയ തോർഗൻ ഹസാർഡിന്‍റെ പാസിൽ നിന്നായിരുന്നു ഒപെന്‍റെയുടെ ഗോൾ. ഹോളണ്ടിനോടേറ്റ പരാജയത്തിൽ നിന്നുള്ള മികച്ച തിരിച്ചുവരവായി ബെൽജിയത്തിന് ഈ ജയം.

ഇഞ്ച്വറി ടൈമിൽ ഹോളണ്ട് : യുവേഫ നാഷൻസ് ലീഗിൽ ജയം തുടർന്ന് ഹോളണ്ട്. വെയിൽസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഡച്ച് പടയുടെ വിജയം. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 50-ാം മിനിറ്റിൽ ഹോളണ്ടാണ് മത്സരത്തിൽ മുന്നിൽ എത്തിയത്.

ജേർഡി സ്‌കൂട്ടന്റെ പാസിൽ നിന്ന് കൂപ്മെയിനെർസ് ആണ് ഹോളണ്ടിനായി ഗോൾ സമ്മാനിച്ചത്. ഇഞ്ച്വറി സമയത്ത് 92-ാം മിനിറ്റിൽ കോണർ റോബർട്‌സന്റെ ക്രോസിൽ നിന്ന് ഹെഡറിലൂടെ റൈസ് നോറിങ്റ്റൻ ഡേവിസ് ആതിഥേയർക്ക് സമനില സമ്മാനിച്ചു. താരത്തിന്റെ രാജ്യത്തിനായുള്ള ആദ്യ ഗോൾ ആയിരുന്നു ഇത്.

വെയിൽസ് സമനില ഉറപ്പിച്ച സമയത്ത്, രണ്ട് മിനിറ്റിനുള്ളിൽ തന്നെ ഹോളണ്ട് ഗോൾ തിരിച്ചടിച്ചു. ടൈറൽ മലാസിയയുടെ ക്രോസിൽ നിന്ന് ഹെഡറിലൂടെ വോട്ട് വെഗ്ഹോർസ്റ്റ് തുടർച്ചയായ രണ്ടാം മത്സരത്തിലും ഓറഞ്ച് പടയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.