ETV Bharat / sports

ബിയറുമായുള്ള ആഘോഷങ്ങൾക്ക് ഫുൾ സ്റ്റോപ്പിടാൻ ഖത്തർ; 8 സ്റ്റേഡിയങ്ങളിലും മദ്യ വിൽപ്പന നിരോധിക്കും - 8 സ്റ്റേഡിയങ്ങളിലും മദ്യ വിൽപ്പന നിരോധിക്കും

കോടിക്കണക്കിന് രൂപയുടെ പ്രമോഷണല്‍ ഡീലുകളാണ് അമേരിക്കന്‍ ബിയര്‍ കമ്പനിയായ എബി ഇൻബെവിന്‍റെ ഉടമസ്ഥതയിലുള്ള ബഡ് വൈസറുമായി ഫിഫയ്ക്കുള്ളത്.

ഖത്തർ ലോകകപ്പ്  Qatar World Cup  FIFA World Cup  സ്റ്റേഡിയങ്ങളിലെയും ബിയർ വിൽപ്പന ഫിഫ നിരോധിച്ചു  ഫിഫ  ബഡ് വൈസറുമായി  ലോകകപ്പിൽ മദ്യവിൽപ്പന  Beer sales at World Cup could be stopped  Beer sales at Qatar World Cup  8 സ്റ്റേഡിയങ്ങളിലും മദ്യ വിൽപ്പന നിരോധിക്കും  ലോകകപ്പിൽ മദ്യ വിൽപ്പന നിരോധിക്കും
ബിയറുമായുള്ള ആഘോഷങ്ങൾക്ക് ഫുൾ സ്റ്റോപ്പിടാൻ ഖത്തർ; 8 സ്റ്റേഡിയങ്ങളിലും മദ്യ വിൽപ്പന നിരോധിക്കും
author img

By

Published : Nov 18, 2022, 9:43 PM IST

ഖത്തർ: ലോകകപ്പ് ആരംഭിക്കാൻ രണ്ട് ദിവസങ്ങൾ മാത്രം ശേഷിക്കെ മദ്യനയത്തിൽ വീണ്ടും മാറ്റം വരുത്തി ഖത്തർ ലോകകപ്പ് സംഘാടകർ. മത്സരങ്ങൾ നടക്കുന്ന എട്ട് ഫുട്‌ബോൾ സ്റ്റേഡിയങ്ങളിലെയും ബിയർ വിൽപ്പന ഫിഫ നിരോധിച്ചു. ഖത്തർ ഭരണകൂടത്തിന്‍റെ സമ്മർദത്തെത്തുടർന്നാണ് പുതിയ തീരുമാനം. നേരത്തെ സ്റ്റേഡിയങ്ങളിൽ ബിയർ അനുവദിക്കും എന്നായിരുന്നു ഖത്തറിന്‍റെ നിലപാട്. അതേസമയം സ്റ്റേഡിയങ്ങളിൽ ആൽക്കഹോൾ അടങ്ങാത്ത പാനീയങ്ങൾ നൽകുമെന്ന് ഫിഫ വ്യക്‌തമാക്കി.

പൊതുസ്ഥലത്ത് മദ്യപാനം അനുവദനീയമല്ലാത്ത രാജ്യമാണ് ഖത്തർ. ഇതിനെത്തുടർന്ന് മദ്യ വിൽപ്പന സംബന്ധിച്ച് ഖത്തർ ഭരണകൂടവും ഫിഫയും തമ്മിൽ ചർച്ചകൾ നടന്നിരുന്നു. തുടർന്ന് ഫിഫ ഫാൻ ഫെസ്റ്റിവെലിലും, ലൈസൻസുള്ള വേദികളിലും മാത്രമായി മദ്യ വിൽപ്പന നടത്താൻ തീരുമാനമാകുകയായിരുന്നു.

ഓരോ മത്സരത്തിന് മൂന്ന് മണിക്കൂറുകള്‍ക്ക് മുമ്പും മത്സരം കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷവും എട്ട് സ്റ്റേഡിയങ്ങളുടെയും ടിക്കറ്റ് കൗണ്ടര്‍ പരിധിയില്‍ ആല്‍ക്കഹോളിക് ബിയര്‍ വില്‍ക്കാനായിരുന്നു ബഡ്‌ വൈസറിന്‍റെ പദ്ധതി. പുതിയ തീരുമാനത്തോടെ അവര്‍ക്ക് ഇനി ഈ പദ്ധതി ഉപേക്ഷിക്കേണ്ടിവരും. കഴിഞ്ഞ ദിവസം ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയത്തിന്‍റെ പരിധിയിൽ നിന്ന് ബിയർ വിൽപ്പന നടത്തുന്ന പോയിന്‍റുകൾ ഭരണകൂടം നീക്കം ചെയ്‌തിരുന്നു.

അതേസമയം ഈ തിരുമാനം ആരാധകർക്ക് മാത്രമല്ല ഫിഫയ്‌ക്കും കനത്ത തിരിച്ചടിയാണ് നൽകുക. കോടിക്കണക്കിന് രൂപയുടെ പ്രമോഷണല്‍ ഡീലുകളാണ് അമേരിക്കന്‍ ബിയര്‍ കമ്പനിയായ എബി ഇൻബെവിന്‍റെ ഉടമസ്ഥതയിലുള്ള ബഡ് വൈസറുമായി ഫിഫയ്ക്കുള്ളത്. 1986 മുതലുള്ള ഓരോ ലോകകപ്പിലും ബിയര്‍ വില്‍പ്പനയ്ക്കുള്ള അവകാശം സ്വന്തമാക്കിയിരുന്നത് ബഡ് വൈസറായിരുന്നു.

ALSO READ: ബാർബിക്യുവിനായി ഫൈവ് സ്റ്റാർ താമസം ഒഴിവാക്കി മെസിയും കൂട്ടരും; ഖത്തറിലെത്തിയത് 900 കിലോ ബീഫുമായി

2010-ൽ ഖത്തറിന് ലോകകപ്പ് നടത്താനുള്ള അനുമതി ലഭിച്ചത് മുതല്‍ ലോകകപ്പിൽ മദ്യം വില്‍ക്കുന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങൾ ഉയരുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെ 2011ലാണ് എബി ഇൻബെവ് ഫിഫയുമായുള്ള കരാർ പുതുക്കിയത്. നേരത്തെ 2014-ൽ നടന്ന ലോകകപ്പിൽ മദ്യവിൽപ്പന അനുവദിക്കുന്നതിനായി ബ്രസീൽ അവരുടെ നിയമത്തിൽ മാറ്റം വരുത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.