ETV Bharat / sports

അസ്‌താന ഓപ്പൺ: ഇഗ സ്വിറ്റെകിനെ തോല്‍പ്പിച്ചു; ബാർബോറയ്‌ക്ക് കിരീടം

അസ്‌താന ഓപ്പൺ ടെന്നീസിന്‍റെ വനിത സിംഗിള്‍സ് ഫൈനലില്‍ പോളിഷ്‌ താരം ഇഗ സ്വിറ്റെകിന് തോല്‍വി.

Ostrava open  Barbora Krejcikova  Barbora Krejcikova Stuns Iga Swiatek  Iga Swiatek  അസ്‌താന ഓപ്പൺ  ഇഗ സ്വിറ്റെക്  ബാർബോറ ക്രെജിക്കോവ
അസ്‌താന ഓപ്പൺ: ഇഗ സ്വിറ്റെകിനെ തോല്‍പ്പിച്ചു; ബാർബോറയ്‌ക്ക് കിരീടം
author img

By

Published : Oct 10, 2022, 12:38 PM IST

അസ്‌താന (കസാഖിസ്ഥാന്‍): അസ്‌താന ഓപ്പൺ ടെന്നീസിന്‍റെ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്വിറ്റെകിന് തോല്‍വി. ചെക്ക് റിപ്പബ്ലിക്കിന്‍റെ ബാർബോറ ക്രെജിക്കോവയോടാണ് പോളിഷ്‌ താരം പരാജയപ്പെട്ടത്. കനത്ത പോരാട്ടത്തിനൊടുവില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ബാർബോറ ഇഗയെ തോല്‍പ്പിച്ചത്.

മൂന്ന് മണിക്കൂര്‍ 16 മിനിട്ട് നീണ്ടാണ് മത്സരം നീണ്ട് നിന്നത്. ആദ്യ സെറ്റ് നേടാന്‍ ഇഗയ്‌ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള രണ്ട് സെറ്റുകളും സ്വന്തമാക്കി ചെക്ക് താരം പിന്നില്‍ നിന്നും പൊരുതിക്കയറി. സ്‌കോര്‍: 5-7, 7-6(4), 6-3.

12 ടൂർ ലെവൽ സിംഗിൾസ് ഫൈനലിൽ കരിയറിലെ രണ്ടാമത്തെയും മൂന്ന് വർഷത്തിനിടെ ആദ്യത്തേതും മാത്രം തോല്‍വിയാണ് ഇഗ സ്വിറ്റെക് വഴങ്ങിയത്. മത്സരത്തിലെ വിജയത്തിന് ബാർബോറ ക്രെജിക്കോവയെ അഭിനന്ദിച്ച് ഇഗ ട്വീറ്റ് ചെയ്‌തിട്ടുണ്ട്.

also read: അസ്‌താന ഓപ്പൺ: ജോക്കോയ്‌ക്ക് കരിയറിലെ തൊണ്ണൂറാം കിരീടം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.