ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ നിന്നും ഇന്ത്യന്‍ താരങ്ങളായ ബി സായി പ്രണീതും ധ്രുവ് റാവത്തും പിന്മാറി. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ജനുവരിന് 11ന് ആരംഭിക്കാനിരിക്കുന്ന ടൂര്‍ണമെന്‍റില്‍ നിന്നും ഇരുവരും പിന്മാറിയത്.
ടൂര്‍ണമെന്‍റിനായി ഡല്‍ഹിയിലേക്ക് പുറപ്പെടുന്നതിന് മുന്നെ നടത്തിയ പരിശോധനയിലാണ് ഇരുവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതെന്ന് ബാഡ്‌മിന്‍റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു.
ഇന്നലെ മുതൽ ജലദോഷവും ചുമയും ഉണ്ടായിരുന്നതായും ആർടി-പിസിആർ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും സായി പ്രണീത് പറഞ്ഞു. നിലവില്‍ വീട്ടില്‍ ഐസോലേഷനിലാണെന്നും താരം അറിയിച്ചിട്ടുണ്ട്.
also read: അഡ്‌ലെയ്‌ഡ് ഇന്‍റര്‍നാഷണലില്‍ ആഷ്‌ലി ബാര്‍ട്ടിക്ക് കിരീടം
അതേസമയം കൊവിഡിനെ തുടര്‍ന്ന് സീസണിലെ ആദ്യ ടൂര്‍ണമെന്‍റ് കൂടിയായ ഇന്ത്യന്‍ ഓപ്പണില്‍ നിന്നും ഇംഗ്ലണ്ട് ടീം പിന്മാറിയിരുന്നു. ഡബിൾസ് താരം സീൻ വെൻഡിക്കും പരിശീലകൻ നഥാൻ റോബർട്ട്‌സണിനുമാണ് ഇംഗ്ലണ്ട് ടീമില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.