ETV Bharat / sports

Australian Open: റാഫേൽ നദാൽ ക്വാർട്ടറിൽ, സ്വെരേവിനെ അട്ടിമറിച്ച് ഷാപ്പവലോവ് - സ്വെരേവിനെ അട്ടിമറിച്ച് ഷാപ്പവലോവ്

നേരിട്ടുള്ള മൂന്ന് സെറ്റുകൾക്കായിരുന്നു നദാലിന്‍റെ വിജയം.

Australian Open rafael nadal into quarter final  Australian Open 2022  rafael nadal into quarter final  Alexander Zverev out  ഓസ്ട്രേലിയൻ ഓപ്പണ്‍ 2022  റാഫേൽ നദാൽ ക്വാർട്ടറിൽ  സ്വെരേവിനെ അട്ടിമറിച്ച് ഷാപ്പവലോവ്  നദാലിന് വിജയം
Australian Open: റാഫേൽ നദാൽ ക്വാർട്ടറിൽ, സ്വെരേവിനെ അട്ടിമറിച്ച് ഷാപ്പവലോവ്
author img

By

Published : Jan 23, 2022, 5:53 PM IST

മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് ടൂർണമെന്‍റിൽ സ്പെയിനിന്‍റെ സൂപ്പർ താരം റാഫേൽ നദാൽ ക്വാർട്ടറിൽ പ്രവേശിച്ചു. പ്രീ ക്വാർട്ടറിൽ ഫ്രാൻസിന്‍റെ അഡ്രിയാൻ മന്നാറിന്നോയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് നദാൽ ക്വാർട്ടർ പ്രവേശനം ഉറപ്പിച്ചത്. സ്കോർ 7-6, 6-2, 6-2.

കരിയറിലെ 21-ാം ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യം വയ്‌ക്കുന്ന നദാൽ കരുത്തുറ്റ പ്രകടനമാണ് മത്സരത്തിലുടനീളം കാഴ്‌ചവെച്ചത്. ആദ്യ ഗെയിം ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് നദാൽ പിടിച്ചെടുത്തത്. എന്നാൽ അടുത്ത രണ്ട് ഗെയിമുകൾ അനായാസം നദാൽ സ്വന്തമാക്കുകയായിരുന്നു.

ALSO READ: Syed Modi International: സയ്യിദ് മോദി ഇന്ത്യ ഇന്‍റര്‍നാഷണല്‍ ടൂര്‍ണമെന്‍റ് കിരീടം പിവി സിന്ധുവിന്

അതേസമയം ലോക മൂന്നാം നമ്പർ താരവും ഒളിമ്പിക്‌ സ്വർണമെഡൽ ജേതാവുമായ ജർമ്മനിയുടെ അലക്‌സാണ്ടർ സ്വെരേവ് ഞെട്ടിക്കുന്ന തോൽവിയോടെ പ്രീ ക്വാർട്ടറിൽ പുറത്തായി. ലോക 14-ാം നമ്പർ താരമായ ഡെനിസ് ഷാപ്പവലോവാണ് സ്വെരേവിനെ അട്ടിമറിച്ചത്. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു ഷാപ്പവലോവിന്‍റെ വിജയം. സ്കോർ 6-3, 7-6, 6-3.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.