മെല്‍ബണ്‍: ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂര്‍ണമെന്‍റിനിടെ നിലവിലെ ചാമ്പ്യന്‍ റാഫേൽ നദാലിന്‍റെ റാക്കറ്റ് കാണാതായി. ലാവർ അറീനയിൽ ലോക രണ്ടാം നമ്പറായ നദാല്‍ ആദ്യ റൗണ്ട് മത്സരത്തിനിറങ്ങിയപ്പോഴാണ് നാടകീയ സംഭവം നടന്നത്. ബ്രിട്ടീഷ് താരം ജാക്ക് ഡ്രെപ്പറിനെതിരെയാണ് സ്‌പാനിഷ് താരം കളിക്കാനിറങ്ങിയത്.
-
"The ballboy took my racquet" 😂
— #AusOpen (@AustralianOpen) January 16, 2023 " class="align-text-top noRightClick twitterSection" data="
A definite first for Rafa!#AusOpen • #AO2023 pic.twitter.com/T4xqN4ZLBd
">"The ballboy took my racquet" 😂
— #AusOpen (@AustralianOpen) January 16, 2023
A definite first for Rafa!#AusOpen • #AO2023 pic.twitter.com/T4xqN4ZLBd"The ballboy took my racquet" 😂
— #AusOpen (@AustralianOpen) January 16, 2023
A definite first for Rafa!#AusOpen • #AO2023 pic.twitter.com/T4xqN4ZLBd
മത്സരത്തിന്‍റെ ഇടവേളയിൽ തന്‍റെ റാക്കറ്റ് അപ്രത്യക്ഷമായതിനെക്കുറിച്ച് നദാൽ അമ്പയറോട് പരാതിപ്പെടുകയായിരുന്നു. 'ബോൾബോയ് എന്‍റെ റാക്കറ്റ് എടുത്തു' എന്നാണ് 36 കാരന്‍ പറഞ്ഞത്. ഇതാദ്യമായാണ് മത്സരത്തിനിടെ നദാലിന്‍റെ റാക്കറ്റ് കാണാതാവുന്നത്. എന്നിരുന്നാലും ഉടന്‍ തന്നെ തന്‍റെ ബാഗിൽ നിന്ന് മറ്റൊരു റാക്കറ്റ് എടുത്ത താരം കളിക്കാനിറങ്ങുകയും ചെയ്‌തു.
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് നദാല്‍ വിജയിച്ചിരുന്നു. സ്‌കോര്‍: 7-5, 2-6, 6-4, 6-1. രണ്ടാം റൗണ്ടില്‍ അമേരിക്കയുടെ മക്കെൻസി മക്‌ഡൊണാൾഡാണ് നദാലിന്‍റെ എതിരാളി.
ആദ്യ റൗണ്ടിലെ അഞ്ച് സെറ്റ് ത്രില്ലറില്‍ നാട്ടുകാരനായ ബ്രാൻഡൻ നകാഷിമയെയാണ് മക്കെൻസി തോല്‍പ്പിച്ചത്. കരിയറിലെ 23-ാം ഗ്രാൻഡ് സ്ലാം കിരീടമാണ് നദാല്‍ മെല്‍ബണില്‍ ലക്ഷ്യം വയ്‌ക്കുന്നത്.