ETV Bharat / sports

ഓസ്‍ട്രേലിയൻ ഓപ്പണ്‍: അരിയാന സബലെങ്ക ചാമ്പ്യന്‍ - അരിയാന സബലെങ്ക

ഓസ്‍ട്രേലിയൻ ഓപ്പണ്‍ ടെന്നിസിന്‍റെ ഫൈനലില്‍ കസാഖിസ്ഥാന്‍റെ എലീന റൈബാകിനയെ തോല്‍പ്പിച്ച് ബെലാറസിന്‍റെ അരിയാന സബലെങ്ക.

Australian Open  Australian Open 2023  Aryna Sabalenka beats Elena Rybakina  Aryna Sabalenka  Elena Rybakina  Aryna Sabalenka win Australian Open  ഓസ്‍ട്രേലിയൻ ഓപ്പണ്‍  ഓസ്‍ട്രേലിയൻ ഓപ്പണ്‍ 2023  അരിയാന സബലെങ്ക ഓസ്‍ട്രേലിയൻ ഓപ്പണ്‍ ചാമ്പ്യന്‍  അരിയാന സബലെങ്ക  എലീന റൈബാകി
ഓസ്‍ട്രേലിയൻ ഓപ്പണ്‍: അരിയാന സബലെങ്ക ചാമ്പ്യന്‍
author img

By

Published : Jan 28, 2023, 5:41 PM IST

മെല്‍ബണ്‍: ഓസ്‍ട്രേലിയൻ ഓപ്പണ്‍ ടെന്നിസിലെ വനിത വിഭാഗം കിരീടം ബെലാറസിന്‍റെ അരിയാന സബലെങ്കയ്‌ക്ക്. ഫൈനലില്‍ കസാഖിസ്ഥാന്‍റെ എലീന റൈബാകിനയെയാണ് അഞ്ചാം സീഡായ സബലങ്ക കീഴടക്കിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് അരിയാന സബലെങ്കയുെട വിജയം.

റോഡ് ലാവര്‍ അറീനിയില്‍ നടന്ന മത്സരത്തില്‍ ഒരു സെറ്റിന് പിന്നില്‍ നിന്ന ശേഷമാണ് ബെലാറസ് താരം പൊരുതിക്കയറിയത്. ആദ്യ സെറ്റ് വിജയിക്കാന്‍ എലീനയ്‌ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള രണ്ട് സെറ്റുകളും നേടിയ സബലെങ്ക മത്സരം സ്വന്തമാക്കുകയായിരുന്നു.

സ്‌കോര്‍: 6-4, 3-6, 4-6. 24കാരിയുടെ കരിയറിലെ ആദ്യ സിംഗിള്‍സ് ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. സെമിയിൽ എലീന റൈബാകിന വിക്‌ടോറിയ അസരങ്കയെ തോല്‍പ്പിച്ചപ്പോള്‍ മാഗ്‍ഡ ലിനറ്റിനെ പരാജയപ്പെടുത്തിയായിരുന്നു അരിയാന സബലെങ്ക ഫൈനലിനെത്തിയിരുന്നത്. നിലവിലെ വിംബിൾഡൺ ജേതാവാണ് 22-ാം സീഡായ റൈബാകിന.

ALSO READ: 'ആ കണ്ണീര്‍ എന്നെയും കരയിപ്പിച്ചു'; സാനിയയ്‌ക്ക് ആശംസകളുമായി വിക്‌ടോറിയ അസരങ്ക

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.