ETV Bharat / sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സൂപ്പര്‍ ത്രില്ലറിനൊടുവില്‍ ബെറെറ്റിനി സെമിയില്‍; നദാല്‍ എതിരാളി - ഓസ്‌ട്രേലിയന്‍ ഓപ്പണ്‍

ക്വാർട്ടര്‍ ഫൈനലില്‍ ഫ്രാൻസിന്‍റെ ഗെയ്ൽ മോൺഫിൽസിനെയാണ് ലോക ഏഴാം നമ്പറായ ബെറെറ്റിനി തോല്‍പ്പിച്ചത്.

Australia Open  Berrettini beats Monfils in five-set thriller  Matteo Berrettini beats Gael Monfils  Berrettini to clash with Rafael Nadal on Australia Open  ഓസ്‌ട്രേലിയന്‍ ഓപ്പണ്‍  മാറ്റിയോ ബെറെറ്റിനി-ഗെയ്ൽ മോൺഫിൽസ്
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സൂപ്പര്‍ ത്രില്ലറിനൊടുവില്‍ ബെറെറ്റിനി സെമിയില്‍; നദാല്‍ എതിരാളി
author img

By

Published : Jan 25, 2022, 8:59 PM IST

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ പുരുഷ സിംഗിള്‍സ് വിഭാഗത്തില്‍ ഇറ്റലിയുടെ മാറ്റിയോ ബെറെറ്റിനി സെമയില്‍. ക്വാർട്ടര്‍ ഫൈനലില്‍ ഫ്രാൻസിന്‍റെ ഗെയ്ൽ മോൺഫിൽസിനെയാണ് ലോക ഏഴാം നമ്പറായ ബെറെറ്റിനി തോല്‍പ്പിച്ചത്.

അഞ്ച് സെറ്റ് പോരാട്ടം 3 മണിക്കൂര്‍ 49 മിനിട്ട് നീണ്ട് നിന്നു. സ്‌കോര്‍: 6-4, 6-4, 3-6, 3-6, 6-2.

6-4 എന്ന സ്‌കോറിന് ആദ്യ രണ്ട് സെറ്റുകളും സ്വന്തമാക്കാന്‍ വിംബിള്‍ഡണ്‍ ഫൈനലിസ്റ്റ് കൂടിയായ ബെറെറ്റിനിക്കായിരുന്നു. എന്നാല്‍ മൂന്നും നാലും സെറ്റുകള്‍ സ്വന്തമാക്കി മോൺഫിൽസ് തിരിച്ചടിച്ചു. തുടര്‍ന്ന് നിര്‍ണായകമായ അഞ്ചാം സെറ്റ് സ്വന്തമാക്കിയാണ് ബെറെറ്റിനി ജയം പിടിച്ചത്.

also read: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ആഷ്‌ലി ബാർട്ടി സെമിയില്‍; മാഡിസണ്‍ കീസ് എതിരാളി

സെമിയില്‍ സ്‌പെയിനിന്‍റെ ഇതിഹാസ താരം റാഫേല്‍ നദാലാണ് ബെറെറ്റിനിയുടെ എതിരാളി. കാനഡയുടെ ഡെന്നിസ് ഷാപ്പോവലോവിനെ കീഴടക്കിയാണ് നദാല്‍ സെമിക്കെത്തുന്നത്. ഷാപ്പോവലോവിനെതിരെ അഞ്ചുസെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് നദാല്‍ ജയം പിടിച്ചത്. സ്‌കോര്‍: 6-3, 6-4, 4-6, 3-6, 6-3.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.