ETV Bharat / sports

പ്രണയദിനം ആഘോഷമാക്കി ആതിയയും രാഹുലും; വാലന്‍റൈന്‍സ് ഡേയ്‌ക്ക് ഇരട്ടി മധുരം ഈ കൂടിക്കാഴ്‌ച - പ്രണയ ദിന വാര്‍ത്തകള്‍

വാലന്‍റൈന്‍സ് ഡേ ആഘോഷിച്ച് താരദമ്പതികളായ ആതിയ ഷെട്ടിയും കെഎല്‍ രാഹുലും. മുംബൈ വിമാനത്താവളത്തില്‍ താരങ്ങളുടെ വാലന്‍റൈന്‍സ് ഡേ കൂടിക്കാഴ്‌ച. വിരാട് കോലിയേയും അനുഷ്‌കയേയും അപ്രതീക്ഷിതമായി കണ്ടുമുട്ടി ആതിയ രാഹുല്‍ ദമ്പതികള്‍.

Hardik Pandya and Natasa Stankovic udaipur wedding  anushka sharma virat kohli spotted  anushka virat to attend hardik natasha wedding  athiya shetty kl rahul spotted at mumbai airport  anushka virat valentines day celebration  athiya rahul valentines day celebration  Athiya Shetty and KL Rahul Valentines Day  Athiya Shetty and KL Rahul  പ്രണയദിനം ആഘോഷമാക്കി ആതിയും രാഹുലും  വാലന്‍റെയ്‌ന്‍സ് ഡേയ്‌ക്ക് ഇരട്ടി മധുരം  താര ദമ്പതികളായ ആതിയ ഷെട്ടിയും കെഎല്‍ രാഹുലും  വിരാട് കോഹ്‌ലി  അനുഷ്‌ക  അനുഷ്‌ക ശര്‍മ  സിനിമ വാര്‍ത്തകള്‍  പ്രണയ ദിന വാര്‍ത്തകള്‍
വാലന്‍റെയ്‌ന്‍സ് ഡേയ്‌ക്ക് ഇരട്ടി മധുരം ഈ കൂടിക്കാഴ്‌ച
author img

By

Published : Feb 14, 2023, 4:12 PM IST

വിവാഹത്തിന് ശേഷമുള്ള ആദ്യ വാലന്‍റൈന്‍സ് ഡേ ആഘോഷമാക്കി സെലിബ്രിറ്റി ദമ്പതികളായ ആതിയ ഷെട്ടിയും കെഎല്‍ രാഹുലും. ആഘോഷങ്ങള്‍ക്കിടെ മുംബൈ വിമാനത്താവളത്തിലെത്തിയ താരങ്ങള്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടിയത് മറ്റൊരു സിനിമ ക്രിക്കറ്റ് ദമ്പതികളെ. യാത്രക്കായി മുംബൈ വിമാനത്താവളത്തിലെത്തിയ വിരാട് കോഹ്‌ലിയേയും അനുഷ്‌ക ശര്‍മയേയും ഇരുവരും കണ്ടുമുട്ടിയത് ഒട്ടും പ്രതീക്ഷിക്കാതെയാണ്.

ആരാധകരുടെ മനം കവരുന്ന വസ്‌ത്രധാരണം: നേവി ബ്ലൂ ട്രാക്ക് പാന്‍റും ബേസ്ബോള്‍ തൊപ്പിയും അതിന് ചേര്‍ന്നുള്ള ടീ ഷര്‍ട്ടും ധരിച്ചാണ് അനുഷ്‌ക ശര്‍മ വിമാനത്താവളത്തിലെത്തിയത്. ഒരു ക്രോസ് ബോഡി ബാഗും താരം ധരിച്ചിരുന്നു. അതേ സമയം നീല ടീഷര്‍ട്ടും അതിനൊത്ത കോട്ടും തൊപ്പിയും ധരിച്ച് സൂപ്പര്‍ ലുക്കിലായിരുന്നു വിരാട് കോലി പ്രത്യക്ഷപ്പെട്ടതെങ്കില്‍ മോഡേണ്‍ ആന്‍ഡ് സ്റ്റണിങ് ലുക്കിലാണ് ന്യൂ കപ്പിള്‍സായ ആതിയയും കെ എല്‍ രാഹുലും എത്തിയത്.

ഡെനിം-ഓണ്‍-ഡെനിം ധരിച്ചെത്തിയ ആതിയയ്‌ക്ക് ഒപ്പം വെളുത്ത ടീഷര്‍ട്ടും ബീജ് പാന്‍റും അതിലേക്ക് ചേര്‍ന്ന കളര്‍ഫുള്‍ ജാക്കറ്റും ധരിച്ചാണ് രാഹുലുണ്ടായിരുന്നത്. രണ്ട് കപ്പിള്‍സിന്‍റെയും കൂടിക്കാഴ്‌ച യാത്രക്കാരെ അത്ഭുതപ്പെടുത്തി. യാത്രക്കായി വിമാനത്തിലേക്ക് പോകും മുമ്പ് താരങ്ങള്‍ വിമാനത്താവളത്തിലുണ്ടായിരുന്ന ആരാധകര്‍ക്കായി ഫോട്ടോയ്‌ക്ക് പോസ് ചെയ്‌തു. താരദമ്പതികള്‍ നാല് പേരും എങ്ങോട്ടാണ് പോകുന്നതെന്ന വിവരം ലഭ്യമല്ല.

വാലന്‍റൈന്‍സ് ഡേ സെലിബ്രേഷനായി വാലന്‍റൈന്‍സ് ഗെറ്റ്അവേയിലേക്കാണ് സെലിബ്രിറ്റി ദമ്പതികള്‍ പോകുന്നതെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നു. അതേസമയം ആതിയയും രാഹുലും ഉദയംപൂരിലേക്കുള്ള യാത്രയ്‌ക്ക് വേണ്ടിയാണ് വിമാനത്താവളത്തിലെത്തിയതെന്ന ഊഹാപോഹങ്ങളും നിരവധി പ്രചരിക്കുന്നുണ്ട്.

ആതിയ-രാഹുല്‍ പ്രണയവും വിവാഹവും: മൂന്ന് വര്‍ഷത്തെ പ്രണയത്തിനും കാത്തിരിപ്പിനും ശേഷം ജനുവരി 23നാണ് ബോളിവുഡ് താരം ആതിയ ഷെട്ടിയും ഇന്ത്യന്‍ ക്രിക്കറ്റ് താരം കെഎല്‍ രാഹുലും വിവാഹിതരായത്. ഇരുവരും തമ്മില്‍ പ്രണയ ബന്ധമുണ്ടെന്ന് നിരവധി തവണ അഭ്യൂഹങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കാതെയിരുന്ന ഇരുവരും പിന്നീട് ആരാധകര്‍ക്കായി പ്രണയം തുറന്ന് പറയുകയായിരുന്നു. ഇത് ബോളിവുഡ് സിനിമ ആരാധകരെയും ക്രിക്കറ്റ് പ്രേമികളെയും കൂടുതല്‍ സന്തോഷിപ്പിച്ചിരുന്നു.

അഭ്യൂഹങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും വിരാമമിട്ട് 2021ലാണ് ഇരുവരും തങ്ങളുടെ പ്രണയത്തെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. അതിനിടെ പ്രിയ സഖിയുടെ ബര്‍ത്ത്‌ഡേയ്‌ക്ക് ആശംസകള്‍ അറിയിച്ചുള്ള കെ എല്‍ രാഹുലിന്‍റെ പോസ്റ്റും ഏറെ ആരാധക ശ്രദ്ധ നേടിയിരുന്നു. പിറന്നാളിന് 'എന്‍റെ ജോക്കറിന് പിറന്നാള്‍ ആശംസകള്‍' എന്നായിരുന്നു ആതിയയുടെ ഫോട്ടോയ്‌ക്ക് രാഹുല്‍ അടിക്കുറിപ്പിട്ടത്.

മഹാരാഷ്‌ട്രയിലെ ഖണ്ഡലയിലുള്ള ബംഗ്ലാവില്‍ വച്ച് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്നതായിരുന്നു വിവാഹ ആഘോഷങ്ങള്‍. മറ്റ് താര വിവാഹങ്ങളെ അപേക്ഷിച്ച് ഏറെ താര സമ്പന്നമായിരുന്നു ഇരുവരുടെയും വിവാഹം. ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും വിവാഹ വിരുന്നിന് എത്തിയിരുന്നു. മുംബൈയില്‍ വച്ചാണ് വിവാഹം നടന്നതെങ്കിലും ദക്ഷിണേന്ത്യന്‍ രീതിയിലായിരുന്നു ചടങ്ങുകള്‍.

also read: കെഎല്‍ രാഹുലും ആതിയ ഷെട്ടിയും വിവാഹിതരായി; സ്ഥിരീകരിച്ച് സുനില്‍ ഷെട്ടി

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.