ഒമാന്‍: ഏഷ്യന്‍ സെയിലിങ് ചാമ്പ്യൻഷിപ്പില്‍ ഇന്ത്യന്‍ ജോഡിയായ വരുൺ തക്കറിനും കെ.സി ഗണപതിക്കും സ്വര്‍ണം. ഒമാനിലെ അല്‍ മുസ്സന്ന സ്പോർട്‌സ് സിറ്റിയിലാണ് ചാമ്പ്യന്‍ഷിപ്പ് നടന്നത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സംഘത്തിന്‍റെ മൂന്നാം മെഡലാണിത്. 2018-ൽ സ്വര്‍ണവും 2019-ൽ വെള്ളിമെഡലുമായിരുന്നു സംഘം നേടിയത്.
ടോക്കിയോ ഒളിമ്പിക്‌സില്‍ 10 സ്ഥാനമാണ് സംഘത്തിനുണ്ടായിരുന്നത്. എന്നാല്‍ ആദ്യ പത്തില്‍ ഏഷ്യയില്‍ നിന്നുള്ള ഒരേയൊരു ടീം ഇവരുവരുമായിരുന്നു. നവംബർ 16 മുതൽ 21 വരെ ഇതേ വേദിയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ വരുണും ഗണപതിയും മത്സരിക്കും.
also read: യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ എമ്മ റഡുകാനുവിന് പുതിയ പരിശീലകന്‍