ഹാങ്‌ചോ : ഏഷ്യന്‍ ഗെയിംസ് 2023 (Asian Games 2023) ഷൂട്ടിങ് വിഭാഗത്തിലെ (Shooting Events In Asian Games) പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ (10M Air Riffle Finals) ഫൈനല്‍സില്‍ ഇന്ത്യന്‍ താരം റമിതയ്‌ക്ക് വെങ്കലം. ഷൂട്ടിങ് വിഭാഗത്തില്‍ ഈ ഗെയിംസിലെ താരത്തിന്‍റെ രണ്ടാമത്തെ മെഡലാണ് ഇത്. നേരത്തെ ഇതേ ഇനത്തില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ വനിത സംഘത്തിലെയും അംഗമായിരുന്നു റമിത.
യോഗ്യതാറൗണ്ടിലെ രണ്ടാം സ്ഥാനക്കാരിയായി ഫൈനലിന് എത്തിയ താരം അവസാന അങ്കത്തില്‍ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്. 230.1 പോയിന്‍റായിരുന്നു കലാശപ്പോരില്‍ റമിത സ്വന്തമാക്കിയത്. ചൈനീസ് താരം ഹുവാങ് യൂടിങ് ഗെയിംസ് റെക്കോഡ് സ്വന്തമാക്കിയാണ് സ്വര്‍ണമെഡല്‍ നേടിയെടുത്തത്.
-
BRONZE MEDAL ALERT 🥉🇮🇳❤️ Fifth medal at #AsianGames2023
— Ridhima Pathak (@PathakRidhima) September 24, 2023 " class="align-text-top noRightClick twitterSection" data="
Ramita wins wins Bronze medal in Shooting (10m Air Rifle event). #Shooting pic.twitter.com/RNAYIBcDeN
">BRONZE MEDAL ALERT 🥉🇮🇳❤️ Fifth medal at #AsianGames2023
— Ridhima Pathak (@PathakRidhima) September 24, 2023
Ramita wins wins Bronze medal in Shooting (10m Air Rifle event). #Shooting pic.twitter.com/RNAYIBcDeNBRONZE MEDAL ALERT 🥉🇮🇳❤️ Fifth medal at #AsianGames2023
— Ridhima Pathak (@PathakRidhima) September 24, 2023
Ramita wins wins Bronze medal in Shooting (10m Air Rifle event). #Shooting pic.twitter.com/RNAYIBcDeN
17 കാരിയായ ചൈനീസ് താരത്തിന് ഫൈനലില്‍ 252.7 പോയിന്‍റ് നേടാനായി. ചൈനയുടെ തന്നെ ഹാന്‍ ജായുവാണ് വെള്ളി മെഡല്‍ ജേതാവ്. അതേസമയം, 10 മീറ്റര്‍ എയര്‍ റൈഫിള്‍ വ്യക്തിഗത വിഭാഗത്തില്‍ ഫൈനലിലെത്തിയ മറ്റൊരു ഇന്ത്യന്‍ താരം മെഹുലി ഘോഷ് നാലാം സ്ഥാനത്താണ് പോരാട്ടം അവസാനിപ്പിച്ചത്. യോഗ്യതാറൗണ്ടില്‍ അഞ്ചാം സ്ഥാനക്കാരിയായിട്ടായിരുന്നു താരം ഫൈനലിലേക്ക് എത്തിയത്.
നേരത്തെ റമിത (Ramita), മെഹുലി ഘോഷ് (Mehuli Ghosh), ആഷി ചൗക്‌സി (Ashi Chouksey) എന്നിവരുടെ സംഘമാണ് ഇന്ത്യയ്‌ക്ക് വെള്ളി മെഡല്‍ സമ്മാനിച്ചത്. ഈ ഗെയിംസില്‍ ഇന്ത്യയുടെ ആദ്യത്തെ മെഡല്‍ നേട്ടം കൂടിയായിരുന്നു ഇത് (India First Medal In Asian Games 2023). ടീം ഇനത്തിലും ചൈനീസ് താരങ്ങള്‍ക്ക് മുന്നിലാണ് ഇന്ത്യന്‍ സംഘം വീണത്.
ഷൂട്ടിങ്ങിലെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇവന്‍റില്‍ (10M Air Riffle Team Event Score) ഇന്ത്യ 1886 പോയിന്‍റോടെയാണ് വെള്ളി മെഡല്‍ നേടിയത്. സ്വര്‍ണ മെഡല്‍ ചൂടിയ ചൈനീസ് സംഘത്തിന് 1896 പോയിന്‍റായിരുന്നു ഉണ്ടായിരുന്നത്. 1880 പോയിന്‍റ് കണ്ടെത്തിയ മംഗോളിയക്കാണ് വെങ്കലം.
അതേസമയം, ഏഷ്യന്‍ ഗെയിംസ് വനിത ക്രിക്കറ്റില്‍ (Asian Games WT20I) ഇന്ത്യന്‍ സംഘം മെഡല്‍ ഉറപ്പിച്ചു. ഇന്ന് നടന്ന സെമി ഫൈനലില്‍ ബംഗ്ലാദേശിനെ തകര്‍ത്താണ് ഇന്ത്യ ഫൈനലിന് യോഗ്യത നേടിയത്.