ഹാങ്ചോ: ഏഷ്യന്‍ ഗെയിംസിന്‍റെ (Asian Games 2023) 19-ാം പതിപ്പിന് വര്‍ണാഭമായ തുടക്കം. ഹാങ്ചോയിലെ ബിഗ് ലോട്ടസ് സ്റ്റേഡിയത്തില്‍ അരങ്ങേറിയ ഉദ്‌ഘാടന ചടങ്ങില്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങാണ് (Xi Jinping) ഗെയിംസിന് ഔദ്യോഗിക തുടക്കമായതായി പ്രഖ്യാപിച്ചത് (Xi Jinping Declares Asian Games 2023 Officially Open) . ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ ആക്‌ടിങ് പ്രസിഡന്‍റ് രൺധീർ സിങ് (Randhir Singh, acting president of the Olympic Council of Asia), അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്‍റ് തോമസ് ബാച്ച് (Thomas Bach, President of the International Olympic Committee) എന്നിവര്‍ സന്നിഹിതരായിരുന്നു.
-
Indian squad for the Asian Games. 🇮🇳
— Johns. (@CricCrazyJohns) September 23, 2023 " class="align-text-top noRightClick twitterSection" data="
- All the best for all the participants & make the whole country proud.pic.twitter.com/8lFI1uxOD9
">Indian squad for the Asian Games. 🇮🇳
— Johns. (@CricCrazyJohns) September 23, 2023
- All the best for all the participants & make the whole country proud.pic.twitter.com/8lFI1uxOD9Indian squad for the Asian Games. 🇮🇳
— Johns. (@CricCrazyJohns) September 23, 2023
- All the best for all the participants & make the whole country proud.pic.twitter.com/8lFI1uxOD9
90 മിനിറ്റ് നീണ്ടു നിന്ന കലാവിരുന്ന് അതിഥേയ നഗരമായ ഹാങ്ചോയിലെ ക്വന്‍റാങ് നദിയുടെ ഓളങ്ങളുടെ തീമിലാണ് അരങ്ങേറിയത്. ആധുനിക സാങ്കേതികവിദ്യയുടെ സമന്വയത്തിലൂടെ ചൈനയുടെ സാംസ്‌കാരിക പൈതൃകത്തെ വിളിച്ചോതുന്നതായിരുന്നു പരിപാടി. ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങും ( Harmanpreet Singh) സ്റ്റാര്‍ ബോക്‌സര്‍ ലവ്‌ലിന ബൊർഗോഹെയ്‌നുമാണ് (Lovlina Borgohain) മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തിയത് (Harmanpreet Singh and Lovlina Borgohain India's flag-bearers in Asian Games 2023) .
കൊവിഡിന്‍റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ഗെയിംസ് ഈ വര്‍ഷത്തേക്ക് മാറ്റിയത്. വോളിബോള്‍, ക്രിക്കറ്റ്, ഫുട്‌ബോള്‍, ടേബിള്‍ ടെന്നീസ് ഉള്‍പ്പടെയുള്ള വിഭാഗങ്ങളിലെ മത്സരങ്ങള്‍ ഔദ്യോഗിക ഉദ്‌ഘാടനത്തിന് നാല് ദിവസങ്ങള്‍ മുന്‍പ് തന്നെ തുടങ്ങിയിരുന്നു. 45 രാജ്യങ്ങളില്‍ നിന്നായി പന്ത്രണ്ടായിരത്തില്‍ അധികം അത്‌ലറ്റുകളാണ് ഇക്കുറി ഏഷ്യാഡില്‍ വിവിധ വിഭാഗങ്ങളിലായി മത്സരിക്കാനിറങ്ങുന്നത്. ഒക്‌ടോബര്‍ എട്ടിനാണ് സമാപനം.
655 പേരടങ്ങിയ ജംബോ സംഘത്തെയാണ് ഇന്ത്യ ഇക്കുറി ഏഷ്യന്‍ ഗെയിംസിന് അയച്ചിരിക്കുന്നത്. ചരിത്രത്തില്‍ തന്നെ ഇന്ത്യ ഏഷ്യാഡിന് അയയ്‌ക്കുന്ന ഏറ്റവും വലിയ സംഘമാണിത്. 39 ഇനങ്ങളിലാണ് ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കാന്‍ ഇറങ്ങുന്നത്. 2018-ല്‍ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലായിരുന്നു ഏഷ്യന്‍ ഗെയിംസിന്‍റെ കഴിഞ്ഞ പതിപ്പ് അരങ്ങേറിയത്. അന്ന് ആകെ 70 മെഡലുകളാണ് ഇന്ത്യ നേടിയിരുന്നത്.
16 സ്വര്‍ണവും 23 വെള്ളിയും 31 വെങ്കലവുമായിരുന്നു പട്ടികയിലുണ്ടായിരുന്നത്. ഗെയിംസിന്‍റെ ചരിത്രത്തില്‍ തന്നെ ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടമായിരുന്നുവിത്. ഇക്കുറി ഹാങ്ചോയില്‍ മെഡല്‍ നേട്ടം ഉയര്‍ത്താനാവുമെന്നാണ് ഇന്ത്യന്‍ സംഘത്തിന്‍റെ പ്രതീക്ഷ.
ജാവലിന്‍ ത്രോയില്‍ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര (Neeraj Chopra), ലോങ് ജംപില്‍ ഡയമണ്ട് ലീഗ് ഫൈനല്‍സ് ബെര്‍ത്തുറപ്പിച്ച മലയാളി താരം എം ശ്രീശങ്കര്‍ (M Sreeshankar) ഉള്‍പ്പടെയുള്ളയുള്ളവര്‍ ടീമിനൊപ്പമുണ്ട്. അത്‌ലറ്റിക്‌സിന് പുറമെ ബോക്‌സിങ്, ഗുസ്‌തി, ഷൂട്ടിങ് തുടങ്ങിയവയിലാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ.
ALSO READ: Indian Moms At Asian Games 2023 : ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യന്‍ 'സൂപ്പര്‍ മോംസ്'