ETV Bharat / sports

എഫ്‌ വണ്‍ സര്‍ക്യൂട്ടില്‍ വീണ്ടും തീപിടിത്തം: അപകടം അബുദാബിയില്‍

author img

By

Published : Dec 12, 2020, 9:40 PM IST

അബുദാബി ഗ്രാന്‍ഡ് പ്രീക്ക് മുന്നേടിയായി നടന്ന പരിശീലന മത്സരത്തിലാണ് ആല്‍ഫാ റോമിയോയുടെ ഫിന്‍ലന്‍ഡ് ഡ്രൈവര്‍ കിമി റൈക്കനന്‍റെ കാറിന് തീപിടിച്ചത്

Formula 1  Kimi Raikkonen  Abu Dhabi Grand Prix  എഫ്‌ വണ്‍ തീപിടിത്തം വാര്‍ത്ത  എഫ്‌ വണ്‍ അപകടം വാര്‍ത്ത  f1 fire news  f1 accident news
എഫ്‌ വണ്‍ തീപിടിത്തം

അബുദാബി: ഫോര്‍മുല വണ്‍ റേസ് ട്രാക്കില്‍ വീണ്ടും തീപിടിത്തം. അബുദാബി ഗ്രാന്‍ഡ് പ്രീയുടെ ഭാഗമായി നടന്ന പരിശീലന മത്സരത്തിനിടെയാണ് തീപിടിത്തമുണ്ടായത്. കിമി റൈക്കനന്‍റെ കാറിനാണ് തീപിടിച്ചത്. ആല്‍ഫാ റോമിയോയുടെ ഫിന്‍ലന്‍ഡ് ഡ്രൈവറാണ് റൈക്കനന്‍. രണ്ടാമത്തെ പരിശീലന മത്സരത്തിനിടെ കാറിന് തീപിടിച്ചതിനെ തുടര്‍ന്ന് 41 വയസുള്ള ഫിന്‍ലന്‍ഡ് ഡ്രൈവര്‍ കാര്‍ നിര്‍ത്തി പുറത്തേക്കിറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി. കാറിന്‍റെ പിന്‍ഭാഗത്താണ് തീപിടിച്ചത്. അഗ്‌നിശമന സേനാംഗങ്ങള്‍ എത്തിയാണ് തീ അണച്ചത്.

അബുദാബി ഗ്രാന്‍ഡ് പ്രീയുടെ പരിശീലന മത്സരത്തിനിടെയുണ്ടായ തീപിടിത്തം.

നേരത്തെ ബഹറിന്‍ ഗ്രാന്‍ഡ് പ്രീക്കിടെയുണ്ടായ തീപിടിത്തത്തെ കുറിച്ച് വിശദമായ അന്വേഷണം തുടരുന്നതിനിടെയാണ് പുതിയ സംഭവം. ഹാസ് ഫെരാരിയുടെ കാറിന് തീ പിടിച്ച് ഫ്രഞ്ച് ഡ്രൈവര്‍ റോമന്‍ റോഷന് പൊള്ളലേറ്റ സംഭവത്തിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണത്തിന് ഒടുവില്‍ എട്ട് മാസങ്ങള്‍ക്ക് ശേഷം റിപ്പോര്‍ട്ട് പൊതുജന മധ്യത്തില്‍ വെക്കാനാണ് അധികൃതരുടെ തീരുമാനം.

അപകടത്തില്‍ റോഷന്‍റെ കൈകള്‍ക്ക് പൊള്ളലേറ്റിരുന്നു. റേസിന്‍റെ ഒന്നാം ലാപ്പില്‍ തന്നെയുണ്ടായ തീപിടിത്തത്തില്‍ കാര്‍ ഏതാണ്ട് പൂര്‍ണമായും കത്തി നശിച്ചു. ട്രാക്കില്‍ നിന്നും തെന്നിമാറിയ ഹാസ് ഫെരാരിയുടെ കാര്‍ ബാരിയറില്‍ ഇടിച്ച് ചിതറിയതിനെ തുടര്‍ന്നാണ് തീ പിടിച്ചത്. തീപിടിത്തത്തെ തുടര്‍ന്ന് 10 സെക്കന്‍റോളം കാറിലുണ്ടായിരുന്ന റോഷന്‍ പിന്നീട് പുറത്തേക്ക് ചാടുകയായിരുന്നു. ഫോര്‍മുല വണ്ണില്‍ അടുത്തിടെ അവതരിപ്പിച്ച ആധുനിക സുരക്ഷാസംവിധാനങ്ങളാണ് ഫ്രഞ്ച് ഡ്രൈവറുടെ ജീവന്‍ രക്ഷിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.