പാരീസ്: പിഎസ്‌ജിക്കായുള്ള അവസാന മത്സരവും കളിച്ചതിന് പിന്നാലെ നിറ കണ്ണുകളോടെ ആരാധകരോട് വിട പറഞ്ഞ് അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയ. പിഎസ്‌ജിയുടെ സ്വന്തം തട്ടകമായ പാർക് ഡി പ്രിൻസസിൽ മെറ്റ്‌സിനെതിരായാണ് താരം അവസാന മത്സരത്തിനിറങ്ങിയത്. ഏഴ് വർഷങ്ങളായി ക്ലബിനൊപ്പമുള്ള താരം മത്സരത്തിന്‍റെ 75ാം മിനിട്ടില്‍ സബ് ചെയ്യപ്പെട്ടപ്പോൾ എഴുന്നേറ്റ് നിന്നു കയ്യടിച്ചാണ് അരാധകര്‍ യാത്രയാക്കിയത്.
-
Angel Di Maria 🇦🇷 received standing ovation from the PSG fans at Parc des Princes after his farewell match for the French club pic.twitter.com/1LT49PdEOo
— ARG Soccer News ™ 🇦🇷⚽📰 (@ARG_soccernews) May 21, 2022 " class="align-text-top noRightClick twitterSection" data="
">Angel Di Maria 🇦🇷 received standing ovation from the PSG fans at Parc des Princes after his farewell match for the French club pic.twitter.com/1LT49PdEOo
— ARG Soccer News ™ 🇦🇷⚽📰 (@ARG_soccernews) May 21, 2022Angel Di Maria 🇦🇷 received standing ovation from the PSG fans at Parc des Princes after his farewell match for the French club pic.twitter.com/1LT49PdEOo
— ARG Soccer News ™ 🇦🇷⚽📰 (@ARG_soccernews) May 21, 2022
അറ്റാക്കിങ് മിഡ്‌ഫീല്‍ഡറായും, വിങ്ങറായും ക്ലബിനൊപ്പം തിളങ്ങിയ ഡി മരിയയുടെ ഫ്രഞ്ച് ക്ലബിനായുള്ള തന്‍റെ അവസാന മത്സരത്തിലും ഗോള്‍ നേടിയാണ് മടങ്ങിയത്. എംബാപ്പെ മൂന്ന് തവണയും ഡി മരിയയ്‌ക്ക് പുറമെ നെയ്‌മറും ലക്ഷ്യം കണ്ട മത്സരത്തില്‍ മെറ്റ്‌സിനെ ഏക പക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ലീഗ് വണ്‍ കിരീടം കൂടുതല്‍ ആധികാരികമായി തന്നെ ഉയര്‍ത്താനും പിഎസ്‌ജിക്കായി.
-
What a moment ❤️💙 pic.twitter.com/zYBOYrpYdq
— Paris Saint-Germain (@PSG_English) May 21, 2022 " class="align-text-top noRightClick twitterSection" data="
">What a moment ❤️💙 pic.twitter.com/zYBOYrpYdq
— Paris Saint-Germain (@PSG_English) May 21, 2022What a moment ❤️💙 pic.twitter.com/zYBOYrpYdq
— Paris Saint-Germain (@PSG_English) May 21, 2022
2015ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും പാരീസിലെത്തിയ 34കാരനായ ഡി മരിയയുമായുള്ള കരാര്‍ പുതുക്കില്ലെന്ന് ക്ലബ്ബ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പിഎസ്‌ജി കുപ്പായത്തിലെ ആദ്യ ആദ്യ സീസണില്‍ തന്നെ 15 ഗോളുകളും 25 അസിസ്റ്റുകളുമായി താരം വരവറിയിച്ചിരുന്നു. പലപ്പോഴും പരിക്ക് വലച്ചിരുന്ന താരം പിഎസ്‌ജിയുടെ അഞ്ച് ലീഗ് വണ്‍ കീരിട നേട്ടത്തില്‍ താരം പങ്കാളിയായിട്ടുണ്ട്.
-
Hugs for Di Maria 🫂 pic.twitter.com/ULcvuUQySo
— Paris Saint-Germain (@PSG_English) May 21, 2022 " class="align-text-top noRightClick twitterSection" data="
">Hugs for Di Maria 🫂 pic.twitter.com/ULcvuUQySo
— Paris Saint-Germain (@PSG_English) May 21, 2022Hugs for Di Maria 🫂 pic.twitter.com/ULcvuUQySo
— Paris Saint-Germain (@PSG_English) May 21, 2022
ക്ലബിനൊപ്പം നാല് തവണ ലീഗ് കപ്പും ഫ്രഞ്ച് കപ്പും താരം നേടിയിട്ടുണ്ട്. പിഎസ്‌ജിക്കായി 295 മത്സരങ്ങളില്‍ നിന്ന് 92 ഗോളുകളും ക്ലബ് റെക്കോഡായ 112 അസിസ്റ്റുകളുമായാണ് നേടിയാണ് താരം മടങ്ങുന്നത്. ഇറ്റാലിയന്‍ ക്ലബായ യുവന്‍റസിലേക്ക് താരം ചേക്കേറിയേക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.