ETV Bharat / sports

ഭാവിയെന്തായാലും, ചരിത്രത്തില്‍ നദാല്‍ സ്ഥാനമുറപ്പിച്ച് കഴിഞ്ഞു - റാഫേൽ നദാല്‍ ഫ്രഞ്ച് ഓപ്പണ്‍

പരിക്കിനോട് പൊരുതിക്കൂടിയാണ് റോളണ്ട് ഗാരോസില്‍ റാഫേൽ നദാല്‍ കിരീടമുയര്‍ത്തിയത്. വിജയത്തോടെ ഫ്രഞ്ച് ഓപ്പൺ ജേതാവാകുന്ന പ്രായം കൂടിയ പുരുഷ താരമാവാനും 36 കാരനായ നദാലിന് കഴിഞ്ഞു. പ്രായം വലയ്‌ക്കുന്നില്ലെങ്കിലും പരിക്ക് തളര്‍ത്തുന്ന താരം ടെന്നീസ് അവസാനിപ്പിച്ചേക്കുമോയെന്നാണ് ആശങ്ക.

Rafael Nadal  Rafael Nadal on Wimbledon  Rafael Nadal win French Open  Rafael Nadal injury updates  റാഫേൽ നദാല്‍  റാഫേൽ നദാല്‍ ഫ്രഞ്ച് ഓപ്പണ്‍  റാഫേൽ നദാല്‍ പരിക്ക്
ഭാവിയെന്തായാലും, ചരിത്രത്തില്‍ നദാല്‍ സ്ഥാനമുറപ്പിച്ച് കഴിഞ്ഞു
author img

By

Published : Jun 6, 2022, 6:39 PM IST

പാരീസ്: റോളണ്ട് ഗാരോസില്‍ തന്‍റെ കരിയറിലെ 22-ാം ഗ്രാൻഡ്‌സ്ലാം കിരീടമാണ് റാഫേൽ നദാലെന്ന ടെന്നീസ് ഇതിഹാസം ഉയര്‍ത്തിയത്. നോര്‍വീജിയന്‍ താരം കാസ്‌പര്‍ റൂഡിനെ തോല്‍പ്പിച്ചായിരുന്നു ഫ്രഞ്ച് ഓപ്പണിലെ തന്‍റെ 14-ാം കിരീടം നദാല്‍ സ്വന്തമാക്കിയത്. വിജയത്തോടെ ഫ്രഞ്ച് ഓപ്പൺ ജേതാവാകുന്ന പ്രായം കൂടിയ പുരുഷ താരമാവാനും 36 കാരനായ നദാലിന് കഴിഞ്ഞു.

കാലിനേറ്റ പരിക്കുമായാണ് നദാല്‍ പാരീസില്‍ കളിക്കാനിറങ്ങിയത്. മത്സരങ്ങള്‍ക്കിടെ വേദന തന്നെ വല്ലാതെ വലയ്‌ക്കുന്നതായി താരം തുറന്ന് പറയുകയും ചെയ്‌തു. ഇതോടെ കളിമണ്‍ കോര്‍ട്ടില്‍ ലോക ഒന്നാം നമ്പര്‍ താരമായ നൊവാക് ജോക്കോവിച്ചിനെയുള്‍പ്പെടെ കീഴടക്കിയുള്ള മുന്നേറ്റം കിരീടത്തിലേക്കെത്തുമോയെന്ന ആശങ്കയിലായിരുന്നു ആരാധക ലോകം. എന്നാല്‍ 23കാരനായ റൂഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയായിരുന്നു ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ നദാല്‍ മുത്തമിട്ടത്.

വിജയത്തോടെ കൂടുതല്‍ ഗ്രാൻഡ്‌സ്ലാം കിരീടങ്ങളെന്ന നേട്ടത്തില്‍ റോജർ ഫെഡററേയും നൊവാക് ജോക്കോവിച്ചിനേയും രണ്ടടി പിന്നിലാക്കാനും ലോക അഞ്ചാം നമ്പറായ നദാലിന് കഴിഞ്ഞു. 20 വിജയങ്ങൾ വീതമാണ് ഫെഡററിനും ജോക്കോവിച്ചിനുമുള്ളത്. എന്നാല്‍ താന്‍ ഒരിക്കലും പിന്തുടരാന്‍ ആഗ്രഹിക്കുന്ന രീതിയല്ല ഇതെന്നാണ് പരിക്കുകളോടുകൂടി പൊരുതിയുള്ള വിജയത്തിന് പിന്നാലെ നദാല്‍ പറഞ്ഞത്. ഒരിക്കൽ മാത്രം സംഭവിക്കുന്നതാണ് ഇതെന്ന് നദാല്‍ വ്യക്തമാക്കുകയും ചെയ്‌തു.

അഭിനിവേശം മുന്നോട്ട് നയിക്കുന്നു: കളിക്കളത്തിലെ റെക്കോഡുകളെക്കുറിച്ച് താന്‍ ചിന്തിക്കാറില്ലെന്നും നദാല്‍ വ്യക്തമാക്കി. 'ഇത് ചരിത്രത്തില്‍ മികച്ചതാവുകയെന്നതിനെക്കുറിച്ചല്ല, റെക്കോഡുകളെക്കുറിച്ചല്ല., ഞാൻ ചെയ്യുന്നത് എനിക്ക് ഇഷ്‌ടമാണ്. ടെന്നീസ് കളിക്കാൻ ഇഷ്‌ടമാണ്.

ഒപ്പം മത്സരങ്ങളില്‍ പങ്കെടുക്കാനും. കളിയോടുള്ള അഭിനിവേശമാണ് എന്നെ മുന്നോട്ടു കൊണ്ടുപോകുന്നത്. ഉള്ളിൽ എക്കാലവും തങ്ങിനിൽക്കുന്ന നിമിഷങ്ങൾ ജീവിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിലും ഏറ്റവും മികച്ച ജനക്കൂട്ടത്തിന് നടുവിലുമാണ് എനിക്ക് കളിക്കേണ്ടത്', നദാല്‍ പറഞ്ഞു.

പരിക്ക് വില്ലനാവുമോ?: അതേസമയം ശരീരം അനുവദിച്ചാൽ മാത്രമേ നടക്കാനിരിക്കുന്ന വിംബിള്‍ഡണിന് ഇറങ്ങാന്‍ നദാലിന് കഴിയു. ഒരു ഡോക്‌ടറുമായി പാരീസിലേക്ക് എത്തിയ നദാൽ, ലഭിക്കുന്ന ഇടവേളയില്‍ തന്‍റെ കാലിലെ വേദന കുറയ്‌ക്കാനുള്ള ശ്രമങ്ങളിലാണ്. ചികിത്സയിലെ പുതിയ പരീക്ഷണങ്ങള്‍ വിജയിച്ചില്ലെങ്കില്‍ ശസ്‌ത്രക്രിയ അല്ലാതെ മറ്റ് വഴികളില്ലെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തല്‍.

കാര്യങ്ങള്‍ ഇത്തരത്തിലാണ് സംഭവിക്കുന്നതെങ്കില്‍ ആഴ്‌ചകളോളം താരത്തിന് പുറത്തിരിക്കേണ്ടി വന്നേക്കും. ഒരുപക്ഷെ നദാലിന്‍റെ ടെന്നീസ് കരിയറിലെ അവസാന നിമിഷങ്ങള്‍ കൂടിയാവുമിത്. ഇക്കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയതിന്‍റെ സൂചനകളും അദ്ദേഹം നല്‍കി.

'തീർച്ചയായും, ജീവിതത്തിലുടനീളം ടെന്നീസ് കരിയറിന് ഞാന്‍ മുൻഗണന നൽകിയിട്ടുണ്ട്, എന്നാൽ ഒരിക്കലും എന്‍റെ സന്തോഷത്തേക്കാൾ മുൻഗണന നൽകിയിട്ടില്ല. അതുകൊണ്ട് കാര്യങ്ങൾ അങ്ങനെ തന്നെ തുടരും. ടെന്നീസ് കളിക്കുന്നതിൽ സന്തോഷം കണ്ടെത്താന്‍ കഴിയുന്നിടത്തോളം കാലം ഞാനത് തുടരും. കഴിയുന്നില്ലെങ്കിൽ, മറ്റ് കാര്യങ്ങൾ ചെയ്യാൻ പോകുന്നു', നദാല്‍ പറഞ്ഞു.

പരിക്കിന്‍റെ പിടിയിലമര്‍ന്ന് കളിക്കളം വിട്ടാലും ടെന്നീസ് ചരിത്രത്തിലും കായിക ചരിത്രത്തിലും തന്‍റെ സ്ഥാനം നേടി തന്നെയാവും നദാലെന്ന ഇതിഹാസം വിടവാങ്ങുന്നത്. കളിമണ്‍ കോര്‍ട്ടിലേയും, പുല്‍ മൈതാനങ്ങളിലേയും അദ്ദേഹത്തിന്‍റെ നേട്ടങ്ങള്‍ ഇക്കാര്യങ്ങള്‍ ഉറപ്പിക്കുന്നതാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.