ETV Bharat / sports

ഗോകുലം കേരളയോട് മാപ്പ് പറഞ്ഞ് എഐഎഫ്‌എഫ്‌ - എഐഎഫ്‌എഫ്‌

ഫിഫ വിലക്ക് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട ട്വീറ്റിലാണ് എഐഎഫ്‌എഫ്‌ ഗോകുലം കേരളയോട് മാപ്പ് പറഞ്ഞത്.

AIFF apologises to Gokulam Kerala  Gokulam Kerala FC  All India Football Federation  AIFF twitter  FIFA ban  FIFA  ഫിഫ  ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍  എഐഎഫ്‌എഫ്‌  ഗോകുലം കേരള എഫ്‌സി
ഗോകുലം കേരളയോട് മാപ്പ് പറഞ്ഞ് എഐഎഫ്‌എഫ്‌
author img

By

Published : Aug 27, 2022, 4:40 PM IST

ന്യൂഡല്‍ഹി: ഫിഫ വിലക്കിനെ തുടര്‍ന്ന് എഎഫ്‍സി വനിത ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന ഗോകുലം കേരള എഫ്‌സിയോട് മാപ്പ് പറഞ്ഞ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്‌എഫ്‌). വിലക്ക് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട ട്വീറ്റിലാണ് എഐഎഫ്‌എഫ്‌ ഗോകുലം കേരളയോട് മാപ്പ് പറഞ്ഞത്. എഎഫ്‍സി വനിത ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനായി 23 അംഗ ടീം ഉസ്‍ബെക്കിസ്ഥാനിലെ താഷ്‍കന്‍റിലെത്തിയിരുന്നെങ്കിലും വിലക്കിന്‍റെ പശ്ചാത്തലത്തില്‍ പങ്കെടുക്കാനാവാതെ തിരികെ പോരുകയായിരുന്നു.

  • 🚨 AIFF Statement 🚨#IndianFootball is back on track again after FIFA lifted its suspension on AIFF on August 26. While we are happy with the turn of events, we are also extremely sorry for @GokulamKeralaFC's exit from the AFC Women's Club Championship due to the suspension.

    — Indian Football Team (@IndianFootball) August 27, 2022 " class="align-text-top noRightClick twitterSection" data=" ">

താഷ്‍കന്‍റിലെത്തിയതിന് ശേഷം മാത്രമാണ് ഫിഫ വിലക്കിനെക്കുറിച്ച് ടീമംഗങ്ങള്‍ അറിയുന്നത്. എഐഎഫ്‌എഫിന്‍റെ 'കാര്യക്ഷമതയില്ലായ്‌മ' ക്ലബ്ബിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്‌ടമുണ്ടാക്കിയെന്ന് ഗോകുലം കേരള ഉടമ വിസി പ്രവീൺ പറഞ്ഞു. കളിക്കാരുടെയും സപ്പോർട്ട് സ്റ്റാഫുകളുടെയും യാത്ര ചെലവുകൾക്കും അവരുടെ താമസത്തിനുമായി ചെലവഴിച്ച പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് കത്തെഴുതിയിരുന്നെങ്കിലും ഫെഡറേഷന്‍ ഇതേവരെ പ്രതികരിച്ചിട്ടില്ലെന്നും പ്രവീണ്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഭരണത്തിൽ പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടായതിനെ തുടർന്ന് ഓഗസ്‌റ്റ് 16-നാണ് ഫിഫ എഐഎഫ്‌എഫിന് വിലക്കേര്‍പ്പെടുത്തിയത്. കാലാവധി കഴിഞ്ഞിട്ടും ഫെഡറേഷന്‍റെ തലപ്പത്ത് തുടര്‍ന്ന പ്രഫുൽ പട്ടേലിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതി സുപ്രീം കോടതി പിരിച്ച് വിട്ടിരുന്നു. തുടര്‍ന്ന് താത്‌കാലിക ഭരണസമിതിക്ക് ചുമതല നല്‍കുകയും ചെയ്‌തു.

ഈ പ്രത്യേക ഭരണസമിതി വെള്ളിയാഴ്‌ച(26.08.2022) സുപ്രീം കോടതി പിരിച്ച് വിട്ടതിന് പിന്നാലെയാണ് ഫിഫ വിലക്ക് നീക്കിയത്. ആകെ 11 ദിവസമാണ് എഐഎഫ്‌എഫ്‌ വിലക്ക് നേരിട്ടത്. ഇതോടെ ഒക്‌ടോബര്‍ 11 മുതല്‍ 30 വരെ നടക്കേണ്ട അണ്ടര്‍ 17 വനിത ലോകകപ്പ് മുന്‍ നിശ്ചയിച്ച പ്രകാരം ഇന്ത്യയില്‍ തന്നെ നടക്കുമെന്ന് ഫിഫ വ്യക്തമാക്കി.

also read: ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍റെ വിലക്ക് നീക്കി; അണ്ടര്‍ 17 വനിത ലോകകപ്പ് ഇന്ത്യയില്‍ നടക്കും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.