ദോഹ: ക്രിസ്റ്റ്യാനോയ്‌ക്ക് പിന്നാലെ സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണയുടെ നായകന്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സിനെ കൂടാരത്തില്‍ എത്തിക്കാന്‍ സൗദി ക്ലബ് അല്‍ നസ്‌ര്‍ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. പ്രതിവര്‍ഷം 13 മില്യൺ യൂറോയാണ് സ്പാനിഷ് മിഡ്ഫീൽഡര്‍ക്കായി അല്‍ നസ്‌ര്‍ വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. ഒരു പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
അമേരിക്കന്‍ ലീഗായ എംഎസ്‌എല്ലില്‍ നിന്നുള്ള ഇന്‍റർ മിയാമി കഴിഞ്ഞ കുറച്ച് മാസങ്ങളായി 34കാരനുമായി ചര്‍ച്ച നടത്തുന്നുണ്ട്. യുഎസില്‍ കളിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ബുസ്‌ക്വെറ്റ്‌സ് തുറന്ന് പറഞ്ഞിരുന്നുവെങ്കിലും ക്ലബുമായി ഇതേവരെ ധാരണയിലെത്തിയിട്ടില്ല. ഇതോടെയാണ് അല്‍ നസ്‌ര്‍ താരത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.
ഈ മാസം ബാഴ്‌സലോണ വിടാൻ ബുസ്‌ക്വെറ്റ്‌സ് ആലോചിച്ചിരുന്നുവെങ്കിലും കരാറിന്‍റെ അവസാന ആറ് മാസത്തേക്ക് കൂടി ക്ലബിനൊപ്പം തുടരാൻ പരിശീലകന്‍ സാവി ആവശ്യപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ പകരക്കാരനെ ടീമിലെത്തിക്കുന്നത് പ്രയാസമായ സാഹചര്യത്തില്‍ ബുസ്‌ക്വെറ്റ്‌സിന് കറ്റാലൻ ക്ലബ് പുതിയ ഓഫര്‍ വാഗ്ദാനം ചെയ്തേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്.
വരുന്ന ജൂണോടെയാണ് ബുസ്‌ക്വെറ്റ്‌സുമായുള്ള ബാഴ്‌സയുടെ കരാര്‍ അവസാനിക്കുക. അതേസയമം ക്രിസ്റ്റ്യാനോയുടെ വരവിന് പിന്നാലെ വമ്പൻ താരങ്ങളുമായി അൽ നസ്‌ര്‍ ബന്ധപ്പെടുന്നതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍. പിഎസ്‌ജി ഡിഫൻഡർ സെർജിയോ റാമോസ്, റയൽ മാഡ്രിഡിന്‍റെ ഈഡൻ ഹസാർഡ്, ബൊറൂസിയ ഡോർട്ട്മുണ്ട് ഫോർവേഡ് മാർക്കോ റിയൂസ്, ചെൽസി മിഡ്ഫീൽഡർ എൻഗോളോ കാന്‍റെ എന്നിവരുടെ പേരുകളാണ് അല്‍ നസ്‌റുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് കേള്‍ക്കുന്നത്.
Also read: 33ാം വയസില്‍ ബൂട്ടഴിച്ച് വെയ്‌ല്‍സ് ഇതിഹാസം; അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് ഗരെത് ബെയ്‌ല്‍