ETV Bharat / sports

Asian Games | ഒടുവില്‍ പ്രതിഷേധം ഫലം കണ്ടു; ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനുള്ള സാധ്യത തെളിഞ്ഞു - Asian games

ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീമിനെ എഷ്യന്‍ ഗെയിംസില്‍ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡ‍റേഷന്‍ പ്രസിഡന്‍റ് കല്യാണ്‍ ചൗബെ കേന്ദ്ര കായിക മന്ത്രാലയവുമായി ചര്‍ച്ച നടത്തി

AIFF President Kalyan Chaubey  AIFF  Kalyan Chaubey  indian football team  Narendra modi  Igor Stimac  ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം  ഏഷ്യന്‍ ഗെയിംസ്  നരേന്ദ്ര മോദി  കല്യാണ്‍ ചൗബെ  ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡ‍റേഷന്‍
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം
author img

By

Published : Jul 23, 2023, 8:10 PM IST

ന്യൂഡല്‍ഹി: കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ യോഗ്യത മാനദണ്ഡം വിലങ്ങുതടിയായ ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീമിന് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനുള്ള സാധ്യത തെളിയുന്നു. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡ‍റേഷന്‍ പ്രസിഡന്‍റ് കല്യാണ്‍ ചൗബെ പുരുഷ ഫുട്‌ബോള്‍ ടീം ഗെയിംസില്‍ പങ്കെടുക്കേണ്ടതിന്‍റെ ആവശ്യകത സംബന്ധിച്ചുള്ള കാര്യങ്ങള്‍ കേന്ദ്ര കായിക മന്ത്രാലയത്തെ ബോധിപ്പിച്ചുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. എന്നാല്‍ ഗെയിംസില്‍ പങ്കെടുക്കുന്നതിനായി ടീമിന് കായിക മന്ത്രാലയം അനുമതി നല്‍കിയിട്ടില്ല.

ഏഷ്യന്‍ റാങ്കിങ്ങില്‍ ആദ്യ എട്ട് സ്ഥാനങ്ങളില്‍ ഉള്‍പ്പെട്ട ടീമുകളെ മാത്രം ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുപ്പിച്ചാല്‍ മതിയെന്നായിരുന്നു കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ യോഗ്യത മാനദണ്ഡം. അടുത്തിടെ ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പ്, സാഫ് കപ്പ് എന്നിവ വിജയിച്ച ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീമിന്‍റെ കാര്യത്തിലും യോഗ്യത മാനദണ്ഡത്തില്‍ മാറ്റം വരുത്താന്‍ കായിക മന്ത്രാലയം തയ്യാറായിരുന്നില്ല. ഇതോടെ സംഭവത്തില്‍ വിവിധ കോണുകളില്‍ നിന്നും കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നതിനായി കേന്ദ്ര കായിക മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള മാനദണ്ഡത്തിന്‍റെ അടുത്തെത്താന്‍ ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീമിന് കഴിഞ്ഞിട്ടില്ല. നിലവില്‍ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്‍റെ കീഴിലുള്ള രാജ്യങ്ങളുടെ റാങ്കിങ്ങില്‍ 18-ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ഫിഫ റാങ്കിങ്ങില്‍ ഏറെ മുന്നിലുള്ള രാജ്യങ്ങളെ ഉള്‍പ്പെടെ വീഴ്‌ത്തിക്കൊണ്ടായിരുന്നു ഇന്ത്യ ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പ്, സാഫ് കപ്പ് എന്നിവ വിജയിച്ചത്. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുഖ്യ പരിശീലകന്‍ ഇഗോർ സ്റ്റിമാക് (Igor Stimac) പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കും (Narendra modi) കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിനും കത്തെഴുതിയിരുന്നു.

വളര്‍ച്ചയുടെ പാതയിലുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് ഏഷ്യന്‍ ഗെയിംസ് പങ്കാളിത്തം മുതല്‍ക്കൂട്ടാവുമെന്നാണ് ഏറെ വൈകാരികമായി എഴുതിയ കത്തിലൂടെ സ്റ്റീമാക് ചൂണ്ടിക്കാട്ടിയിരുന്നു. ഫിഫ ലോകകപ്പ് കളിക്കുക എന്ന ഇന്ത്യയുടെ സ്വപ്‌നത്തെ നിങ്ങൾ എപ്പോഴും പിന്തുണയ്‌ച്ചിട്ടുണ്ട്. ഇതേവരെ ലഭിച്ച പിന്തുണ തുര്‍ച്ചയായുണ്ടെങ്കില്‍ ഇന്ത്യന്‍ ടീം ആഗോള തലത്തിലെ വലിയ ടൂര്‍ണമെന്‍റുകളില്‍ പങ്കെടുക്കുന്ന ദിവസം വിദൂരമല്ല. ഇന്ത്യയുടെ ദേശീയ ടീം കഴിഞ്ഞ നാല് വർഷമായി വളരെ കഠിനാധ്വാനം ചെയ്യുകയും ചില മികച്ച ഫലങ്ങളുണ്ടാക്കുകയും ചെയ്‌തിട്ടുണ്ട്.

കൂടുതല്‍ പിന്തുണ ലഭിച്ചാല്‍ ഇനിയും നേട്ടങ്ങള്‍ കൈവരിക്കാനാകുമെന്നാണ് അതുതെളിയിക്കുന്നതെന്നും ഇഗോർ സ്റ്റിമാക് കത്തില്‍ പറഞ്ഞു. അടുത്തിടെ ഫ്രാന്‍സ് സന്ദർശനത്തിൽ ഫുട്‌ബോളിനെയും എംബാപ്പെയെയും കുറിച്ചുള്ള മോദിയുടെ പ്രസംഗം ഇന്ത്യൻ ഫുട്‌ബോളിനായി സ്വപ്‌നം കാണുകയും വേരൂന്നുകയും ചെയ്യുന്ന എല്ലാ ഇന്ത്യക്കാരെയും സ്‌പർശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്.

ടീമിന്‍റെ പങ്കാളിത്തം നഷ്‌ടപ്പെടുത്തുന്ന തരത്തിലുള്ള യോഗ്യത മാനദണ്ഡം അന്യായമാണ്. ഒരു ബില്യൺ ഇന്ത്യക്കാരുടെ പ്രതീക്ഷകളും പ്രാർത്ഥനകളും ഫുട്‌ബോളിനൊപ്പമുണ്ട്. ഏഷ്യന്‍ ഗെയിംസ് പോലുള്ള വലിയ വേദിയില്‍ കളിക്കുന്നത് കളിക്കാര്‍ക്കും ടീമിനും ഏറെ ഗുണം ചെയ്യും. താഴ്ന്ന റാങ്കിലുള്ള ടീമിന് ഒന്നാം റാങ്കിലുള്ള ടീമിനെ തോൽപ്പിക്കാൻ അവസരമുള്ള ഒരു കായിക വിനോദമാണ് ഫുട്ബോൾ എന്നതിന് ചരിത്രവും കണക്കുകളും സാക്ഷിയാണെന്നും തന്‍റെ കത്തില്‍ ഇഗോർ സ്റ്റിമാക് ചൂണ്ടിക്കാട്ടിയിരുന്നു.

ALSO READ: 'ഗോളടിച്ചാൽ മെസി ഫാന്‍' ; മാജിക് ഗോളില്‍ കണ്ണുതള്ളി ഐഷോസ്‌പീഡ്, 'ക്രിസ്റ്റ്യാനോയുടെ ജഴ്‌സി' ഊരിമാറ്റി ആഘോഷം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.