യുവാണ്ടെ: ലിവർപൂൾ സൂപ്പർതാരങ്ങളായ മുഹമ്മദ് സലായും സാദിയോ മാനെയും നേർക്കുനേർ വന്ന ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫൈനലിൽ ഈജിപ്‌തിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 ന് കീഴടക്കി കന്നി കിരീടമുയർത്തി സെനഗൽ. നിശ്‌ചിത സമയത്തും അധികസമയത്തും ഇരു ടീമുകൾക്കും ഗോൾ നേടാനാവാതെ വന്നതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
-
Senegal lift their first Afcon trophy 🇸🇳🏆 pic.twitter.com/30tJc2Hdpt
— GOAL (@goal) February 6, 2022 " class="align-text-top noRightClick twitterSection" data="
">Senegal lift their first Afcon trophy 🇸🇳🏆 pic.twitter.com/30tJc2Hdpt
— GOAL (@goal) February 6, 2022Senegal lift their first Afcon trophy 🇸🇳🏆 pic.twitter.com/30tJc2Hdpt
— GOAL (@goal) February 6, 2022
ഇതോടെ എട്ടാം കിരീടം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ ഈജിപ്‌തിന് നിരാശ. ആറാം മിനിറ്റിൽ സലിയോസി സിസിനെ മുഹമ്മദ് അബ്‌ദുൽ മോനം ഫൗൾ ചെയ്‌തതിനു ലഭിച്ച പെനാൽറ്റി സെനഗലിന് മുന്നിലെത്താനുള്ള അവസരം ആയിരുന്നു. സാദിയോ മാനെയുടെ ഷോട്ട് ഗബാസ്‌കി രക്ഷപ്പെടുത്തി.
-
Gabaski saved EIGHT penalties in the AFCON. Heartbreak for him but a heroic tournament from the Zamalek goalkeeper. pic.twitter.com/7djjE3YcA5
— DaveOCKOP (@DaveOCKOP) February 6, 2022 " class="align-text-top noRightClick twitterSection" data="
">Gabaski saved EIGHT penalties in the AFCON. Heartbreak for him but a heroic tournament from the Zamalek goalkeeper. pic.twitter.com/7djjE3YcA5
— DaveOCKOP (@DaveOCKOP) February 6, 2022Gabaski saved EIGHT penalties in the AFCON. Heartbreak for him but a heroic tournament from the Zamalek goalkeeper. pic.twitter.com/7djjE3YcA5
— DaveOCKOP (@DaveOCKOP) February 6, 2022
മത്സരത്തിൽ ഉടനീളം സെനഗൽ ആധിപത്യം കണ്ട മൽസരത്തിൽ പലപ്പോഴും ഈജിപ്‌ത് ഗോൾ കീപ്പർ ഗബാസ്‌കിയുടെ പ്രകടനമാണ് ഷൂട്ടൗട്ടിലേക്ക് എത്തിച്ചത്. ഷൂട്ടൗട്ടിൽ ആദ്യ രണ്ടു കിക്കുകൾ സെനഗൽ ഗോളാക്കിയപ്പോൾ ഈജിപ്‌തിന്‍റെ രണ്ടാമത്തെ കിക്ക് പോസ്‌റ്റിലിടിച്ച് മടങ്ങി. അതിനു പിന്നാലെ സെനഗലിന്‍റെ കിക്ക് ഈജിപ്ഷ്യൻ കീപ്പർ തടഞ്ഞിടുകയും അടുത്ത കിക്ക് ഈജിപ്‌ത് ഗോളാക്കി മാറ്റുകയും ചെയ്‌തു.
-
Top Scorer - Aboubakar (Cameroons) Player of the tournament - Sadio Mane (Senegal) Goalkeeper of the tournament - Mendy (Senegal)
— Chide (@ojochide2013) February 6, 2022 " class="align-text-top noRightClick twitterSection" data="
Best in the world #AFCON #Best Goalkeeper #messi pic.twitter.com/6Epw8lYGmp
">Top Scorer - Aboubakar (Cameroons) Player of the tournament - Sadio Mane (Senegal) Goalkeeper of the tournament - Mendy (Senegal)
— Chide (@ojochide2013) February 6, 2022
Best in the world #AFCON #Best Goalkeeper #messi pic.twitter.com/6Epw8lYGmpTop Scorer - Aboubakar (Cameroons) Player of the tournament - Sadio Mane (Senegal) Goalkeeper of the tournament - Mendy (Senegal)
— Chide (@ojochide2013) February 6, 2022
Best in the world #AFCON #Best Goalkeeper #messi pic.twitter.com/6Epw8lYGmp
പിന്നാലെ സെനഗൽ എടുത്ത കിക്കും ലക്ഷ്യത്തിലെത്തി. ഈജിപ്‌തിന്‍റെ നാലാമത്തെ കിക്ക് തടുത്തിട്ട് ചെൽസി താരം എഡ്വേർഡ് മെൻഡി സെനഗലിന് വിജയമുറപ്പിക്കാൻ അവസരം നൽകി. അവസാന കിക്കെടുക്കാൻ വന്നത് സാദിയോ മാനെ മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ തന്‍റെ പെനാൽറ്റി തടുത്തിട്ട ഈജിപ്ഷ്യൻ കീപ്പർക്കെതിരെ അനായാസം ലക്ഷ്യം കണ്ട താരം സെനഗലിന് ആദ്യ കിരീടം സമ്മാനിച്ചു. അവസാന കിക്കെടുക്കാൻ നിന്ന സലാഹ് നിരാശനായി മടങ്ങി.
-
Aliou Cissé:
— Squawka Football (@Squawka) February 6, 2022 " class="align-text-top noRightClick twitterSection" data="
◉ Captained 🇸🇳 to their first-ever AFCON final in 2002
◉ Captained 🇸🇳 to the World Cup QFs in 2002, no African side has gone further
◉ Coached 🇸🇳 to their second AFCON final in 2019
◉ Coached 🇸🇳 to their first-ever AFCON title in 2022#TeamSenegal icon. pic.twitter.com/LIdRzTP7Xt
">Aliou Cissé:
— Squawka Football (@Squawka) February 6, 2022
◉ Captained 🇸🇳 to their first-ever AFCON final in 2002
◉ Captained 🇸🇳 to the World Cup QFs in 2002, no African side has gone further
◉ Coached 🇸🇳 to their second AFCON final in 2019
◉ Coached 🇸🇳 to their first-ever AFCON title in 2022#TeamSenegal icon. pic.twitter.com/LIdRzTP7XtAliou Cissé:
— Squawka Football (@Squawka) February 6, 2022
◉ Captained 🇸🇳 to their first-ever AFCON final in 2002
◉ Captained 🇸🇳 to the World Cup QFs in 2002, no African side has gone further
◉ Coached 🇸🇳 to their second AFCON final in 2019
◉ Coached 🇸🇳 to their first-ever AFCON title in 2022#TeamSenegal icon. pic.twitter.com/LIdRzTP7Xt
സെനഗലിനെ ആദ്യ കിരീടത്തിലേക്ക് നയിച്ച സാദിയോ മാനെ ടൂർണമെന്‍റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. എട്ടു ഗോളുകൾ നേടിയ കാമറൂണിന്‍റെ വിൻസെന്‍റ് അബൂബക്കർ ഗോൾഡൻ ബൂട്ട് സ്വന്തമാക്കി. അഞ്ചു ക്ലീൻ ഷീറ്റുകളോടെ സെനഗലിന്‍റെ എഡ്വേർഡ് മെൻഡി ഗോൾഡൻ ഗ്ലൗവ് പുരസ്‌കാരം സ്വന്തമാക്കി. ഫൈനലിൽ മിന്നുന്ന പ്രകടനം നടത്തിയ ഈജിപ്ഷ്യൻ കീപ്പർ അബു ഗാബാലിന് മാൻ ഓഫ് ദി മാച്ച് പുരസ്‌കാരവും ലഭിച്ചു.
ALSO READ: FA CUP | കാർഡിഫ് സിറ്റിയെ തകർത്ത് ലിവർപൂൾ, ബ്രൈറ്റ്ടണെതിരെ ടോട്ടണത്തിനും വിജയം