ഭുവനേശ്വർ: പ്രോ ലീഗ് ഹോക്കിയില്‍ നിലവിലെ ലോക ചാമ്പ്യന്‍മാരായ ബെല്‍ജിയത്തിന് എതിരെ ഇന്ത്യക്ക് വിജയം. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബെല്‍ജിയത്തിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇന്ത്യ പരാജയപ്പെടുത്തി. മത്സരം തുടങ്ങി രണ്ടാം മിനുട്ടില്‍ ഇന്ത്യക്കായി മന്‍ദീപ് സിംഗ് ആദ്യ ഗോൾ നേടി. 47-ാം മിനുട്ടിലായിരുന്നു ഇന്ത്യയുടെ വിജയ ഗോൾ. രമണ്‍ദീപ് സിംഗ് പെനാല്‍റ്റിയിലൂടെയാണ് ബെല്‍ജിയത്തിന്‍റെ വല രണ്ടാമതും ചലിപ്പിച്ചത്. 33-ാം മിനുട്ടില്‍ ഗോതിയർ ബോക്കാർഡിലൂടെ ബെല്‍ജിയം ആശ്വാസ ഗോൾ നേടി. ഇന്ത്യന്‍ താരം കൃഷാന്‍ ബഹാദൂർ പതക്കിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു. നിലവില്‍ ലോക നാലാം നമ്പർ ടീമാണ് ഇന്ത്യ. ഞായറാഴ്‌ച നടക്കുന്ന മത്സരത്തില്‍ ഇരു ടീമുകളും ഒരിക്കല്‍ കൂടി ഏറ്റുമുട്ടും.
പ്രോ ലീഗ് ഹോക്കിയില്‍ ബെല്‍ജിയത്തിനെതിരെ ഇന്ത്യക്ക് ജയം
ഞായറാഴ്‌ച നടക്കുന്ന പ്രോ ലീഗ് ഹോക്കി മത്സരത്തില്‍ ഇന്ത്യ ലോക ചാമ്പ്യന്‍മാരായ ബെല്‍ജിയത്തെ ഒരിക്കല്‍ കൂടി നേരിടും