ന്യൂഡല്‍ഹി: 1978 ഹോക്കി ലോക കപ്പില്‍ ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായിരുന്ന ഡി ഗോപാൽ ഭെൻഗ്ര (75)യുടെ നിര്യാണത്തില്‍ ഹോക്കി ഇന്ത്യ അനുശോചിച്ചു.
ഇന്ത്യന്‍ ഹോക്കിയ്ക്ക് ഗോപാൽ ഭെൻഗ്ര നല്‍കിയ സംഭാവന എല്ലായ്‌പ്പോഴും ഓര്‍മ്മിക്കപ്പെടുമെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്‍റ് ഗ്യാനേന്ദ്രോ നിങോംബം പറഞ്ഞു. അസുഖത്തെ ദീർഘനാളായി ചിക്തിസയിലിരിക്കെ തിങ്കളാഴ്ച റാഞ്ചിയിലായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം.
also read: മോശം പെരുമാറ്റം: വിനേഷിന് സസ്പെൻഷന്‍; സോനത്തിന് കാരണം കാണിക്കല്‍ നോട്ടീസ്
അര്‍ജന്‍റീനയിലെ ബ്യൂണസ് ഐറിസിൽ നടന്ന 1978ല ഹോക്കി ലോകകപ്പിൽ ആതിഥേയര്‍ക്കും പാകിസ്ഥാനുമെതിരെ കളിച്ച ഗോപാൽ ഇന്ത്യൻ സൈന്യത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.