ഹൈദരാബാദ്: ഇന്ത്യന്‍ ഹോക്കി ഇതിഹാസം ധ്യാന്‍ ചന്ദിന്‍റെ ഓര്‍മകള്‍ പങ്കുവെച്ച് ദേശീയ ഹോക്കി താരം അബ്‌ദുള്‍ അസീസ്. ധ്യാന്‍ ചന്ദിന്‍റെ 41ാം ഓര്‍മദിവസത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1928, 1932, 1936 വര്‍ഷങ്ങളില്‍ ഒളിമ്പിക് സ്വര്‍ണമെഡല്‍ സ്വന്തമാക്കി സ്വാതന്ത്ര്യം ലഭിച്ച ശേഷമാണ് അദ്ദേഹം അന്താരാഷ്‌ട്ര ഹോക്കിയില്‍ നിന്നും വിരമിക്കുന്നത്. മൂന്ന് ഒളിമ്പിക് സ്വര്‍ണ മെഡലുകള്‍ സ്വന്തമാക്കിയ ധ്യാന്‍ചന്ദ് എല്ലാവരുടെയും ഓര്‍മകളിലുണ്ടെന്ന് അബ്‌ദുള്‍ അസീസ് പറഞ്ഞു. രാജ്യത്തിന്‍റെ അഭിമാനം അദ്ദേഹം വാനോളം ഉയര്‍ത്തി. പ്രത്യേകിച്ച് ഝാന്‍സിയിലെ ജനങ്ങളുടെ. ഓര്‍മദിവസത്തില്‍ ജന്മനാട്ടില്‍ നിരവധി പരിപാടികളാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1975ല്‍ ധ്യാന്‍ചന്ദിന്‍റെ മകന്‍ അശോക് ധ്യാന്‍ചന്ദ് ഹോക്കി ലോകകപ്പ് സ്വന്തമാക്കിയപ്പോള്‍ ജാന്‍സിയിലുണ്ടായ ആഘോഷങ്ങളഉം അബ്‌ദുള്‍ അസീസ് ഓര്‍ത്തെടുത്തു. തന്‍റെ പിതാവും ഹോക്കി താരമാകാന്‍ ആഗ്രഹിച്ചിരുന്നു. അദ്ദേഹം അശോക് ധ്യാന്‍ചന്ദിനെ നേരില്‍ കണ്ടു. ധ്യാന്‍ചന്ദ് ലളിത വസ്‌ത്രങ്ങളാണ് ധരിച്ചിരുന്നത്. അന്ന് അദ്ദേഹം തന്നോട് ഹോക്കി താരമാകണോ എന്ന് ചോദിച്ചു. ഇന്ന് തനിക്ക് അത് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചു. അബ്‌ദുള്‍ അസീസ് കൂട്ടിച്ചേര്‍ത്തു.
ധ്യാന്‍ചന്ദിനെ അദ്ദേഹത്തിന്‍റെ ജന്മനാട് ഇപ്പോഴും ഇന്നലകളിലെന്ന പോലെ ഓര്‍ക്കുന്നുണ്ടെന്നും അസീസ് പറഞ്ഞു. ഝാന്‍സിയില്‍ ഹോക്കി യുഗമാണ് കഴിഞ്ഞ് പോയത്. പക്ഷേ ഇന്നത്തെ കാലത്ത് ഹോക്കി താരങ്ങള്‍ സ്വാര്‍ത്ഥ താല്‍പര്യത്തിന് പിന്നാലെ പോവുകയാണ്. ഈ അവസരത്തിലാണ് ധ്യാന്‍ചന്ദിന്‍റെ പ്രസക്‌തി വര്‍ദ്ധിക്കുന്നത്. മറ്റ് കായിക രംഗങ്ങളില്‍ ഉള്ളവര്‍ക്കും അദ്ദേഹം മാതൃകയാണ്. ഝാന്‍സിയില്‍ ഉള്ളവര്‍ എന്നും ഝാന്‍സി റാണിയെയും ധ്യാന്‍ ചന്ദിനെയും ഒര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ധ്യാന്‍ചന്ദിന് ഭാരത രത്ന നല്‍കേണ്ടത് സര്‍ക്കാരാണ്. അക്കാര്യം അവര്‍ തീരുമാനിക്കട്ടെ. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ മാധ്യമങ്ങള്‍ നടത്തിയ സര്‍വേയില്‍ ധ്യാന്‍ചന്ദിന് ഭാരത രത്ന നല്‍കണമെന്ന് കണ്ടെത്തി. അത് ജനങ്ങള്‍ അദ്ദേഹത്തിന് നല്‍കിയ അംഗീകാരമാണ്. അതില്‍ സന്തോഷിക്കുന്നു. ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭാരത രത്ന നല്‍കി രാജ്യം ആദരിച്ചു കഴിഞ്ഞു. ധ്യാന്‍ചന്ദിന് ഭാരത രത്ന നല്‍കണമെന്ന് അപേക്ഷിക്കാനെ നമുക്ക് സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.