ETV Bharat / sports

'യൂറോപ്യന്‍ സൂപ്പര്‍ ലീഗ്' ഫുട്‌ബോളിനെ സംരക്ഷിക്കാന്‍: ഫ്ളോറന്‍റീനോ പെരസ് - Real Madrid

'ഫുട്‌ബോളിനോട് യുവാക്കള്‍ താത്പര്യം കാണിക്കുന്നില്ലെ. ഗെയിം കാലത്തിനനുസരിച്ച് പരിണമിക്കേണ്ടതുണ്ട്'.

florentino perez  ഫ്ളോറന്‍റീനോ പെരസ്  European Super League  Real Madrid  യൂറോപ്യന്‍ സൂപ്പര്‍ ലീഗ്
'യൂറോപ്യന്‍ സൂപ്പര്‍ ലീഗ്' ഫുട്‌ബോളിനെ സംരക്ഷിക്കാന്‍: ഫ്ളോറന്‍റീനോ പെരസ്
author img

By

Published : Apr 20, 2021, 2:00 PM IST

മഡ്രിഡ്: വിവാദമായ 'യൂറോപ്യന്‍ സൂപ്പര്‍ ലീഗ്' ആരംഭിക്കുന്നത് ഫുട്‌ബോളിനെ സംരക്ഷിക്കാനാണെന്ന് സ്പാനിഷ് ഫുട്‌ബോള്‍ വമ്പന്മാരായ റയല്‍ മഡ്രിഡ് പ്രസിഡന്‍റും സൂപ്പര്‍ലീഗ് ചെയര്‍മാനുമായ ഫ്ളോറന്‍റീനോ പെരസ്. ഫുട്‌ബോളിനോട് യുവാക്കള്‍ താത്പര്യം കാണിക്കുന്നില്ലെന്നും, ഗെയിം കാലത്തിനനുസരിച്ച് പരിണമിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്പാനിഷ് ടിവി ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'മാറ്റം കൊണ്ടുവരാന്‍ എപ്പോഴൊക്കെ ശ്രമിച്ചിട്ടുണ്ടോ അപ്പോഴെല്ലാം എതിര്‍പ്പുകളുമുണ്ടായിട്ടുണ്ട്. നിർണായക നിമിഷത്തിൽ ഫുട്ബോളിനെ രക്ഷിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. യുവാക്കള്‍ ഫുട്‌ബോളിനോട് താത്പര്യം കാണിക്കുന്നില്ല. മികച്ച മത്സരങ്ങള്‍ നടക്കാത്തതുമൂലമാണ് ഇതുണ്ടാകുന്നത്. ഇക്കാരണത്താല്‍ അവര്‍ മറ്റ് കായിക മത്സരങ്ങളില്‍ ആകൃഷ്ടരാകുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം വേണം. 2024-ല്‍ നടക്കാനിരിക്കുന്ന പുതിയ രീതിയുള്ള ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിനെ നശിപ്പിക്കും. ഇക്കാരണത്താലാണ് യൂറോപ്യന്‍ സൂപ്പര്‍ ലീഗുമായി മുന്നോട്ട് പോകുന്നത്.' -പെരസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് 12 ക്ലബുകള്‍ ചേര്‍ന്ന് പുതിയ യൂറോപ്യന്‍ സൂപ്പര്‍ ലീഗ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് സ്ഥിരീകരണമുണ്ടായത്. എസി മിലാൻ, ആഴ്സണൽ, അത്‌ലറ്റിക്കോ മാഡ്രിഡ്, ചെൽസി, ബാഴ്‌സലോണ, ഇന്‍റര്‍മിലാൻ, യുവന്‍റസ്, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, ടോട്ടൻഹാം, ഹോട്‌സ്പർ തുടങ്ങിയ ക്ലബുകള്‍ ചേര്‍ന്നാണ് പുതിയ ലീഗ് ആരംഭിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.