യൂവേഫ ചാമ്പ്യൻസ് ലീഗിൽ ഫ്രഞ്ച് ടീം ലിയോണിനെ തോൽപ്പിച്ച് ബാഴ്സലോണ ക്വാട്ടറിൽ. രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുമായി സൂപ്പർതാരം ലയണല്‍ മെസി കളം നിറഞ്ഞപ്പോൾ 5-1 ന്‍റെ തകർപ്പൻ ജയമാണ് ബാഴ്സക്ക് ലഭിച്ചത്. ആദ്യപാദത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഗോൾ രഹിത സമനിലയായിരുന്നു ഫലം.
ക്യാമ്പ് നൗവിൽ രണ്ടും കല്‍പ്പിച്ചാണ് ബാഴ്സ കളിക്കാനിറങ്ങിയത്. 17-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് മെസി ബാഴ്സയെ മുന്നിലെത്തിച്ചു. 31-ാം മിനിറ്റില്‍ കുട്ടീഞ്ഞോ നേടിയ ഗോളില്‍ ബാഴ്സ ലീഡുയര്‍ത്തി. ആദ്യപകുതിയിൽ തന്നെ ക്വാട്ടർ പ്രവേശനം ഉറപ്പിച്ച് രണ്ടാം പകുതിക്ക് ഇറങ്ങിയ ബാഴ്സയെ ഞെട്ടിച്ച് അറ്റാക്കിങ് ഫുട്ബോളുമായി ലിയോൺ കളം നിറഞ്ഞു. അതിന്‍റെ ഫലമായി 58-ാം മിനിറ്റിൽ ലുക്കാസ് ടുസാര്‍ട്ട് ഒരു ഗോൾ മടക്കി. എന്നാൽ പിന്നീട് അവർക്ക് ബാർസയെ പരീക്ഷിക്കാൻ സാധിച്ചില്ല. 78-ാം മിനിറ്റില്‍ മെസിയുടെ രണ്ടാം ഗോള്‍ ബാഴ്സക്ക് 3-1 ന്‍റെമുന്‍തൂക്കം നല്‍കി. 81-ാം മിനിറ്റില്‍ പിക്വെ, 86-ാംമിനിറ്റില്‍ ഡെംബലെ എന്നിവര്‍ നേടിയ ഗോളുകളില്‍ ബാഴ്സ തകർപ്പൻ ജയം ഉറപ്പാക്കുകയും ചെയ്തു.
ചാമ്പ്യന്‍സ് ലീഗില്‍ ഇന്നലെ നടന്ന മറ്റൊരു പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബയേണ്‍ മ്യൂണിക്കിനെ 3-1 ന് തകര്‍ത്ത് ലിവര്‍പൂളും ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. നേരത്തെ ലിവര്പൂളിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യപാദം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചിരുന്നു. ആദ്യപാദത്തിലെ ഗോള്‍രഹിത സമനിലയുടെ ആവേശത്തിലിറങ്ങിയ ബയേണിന് ലിവര്‍പൂളിന്‍റെ ഗോളാക്രമണങ്ങളെ ചെറുക്കാന്‍ കഴിഞ്ഞില്ല.
⏰ RESULTS ⏰
— UEFA Champions League (@ChampionsLeague) March 13, 2019 " class="align-text-top noRightClick twitterSection" data="
🔥 Messi masterclass sends Barcelona to the quarter-finals
🔴 Liverpool record impress win in Munich to reach last 8
🤔 Best performance tonight?#UCL pic.twitter.com/un4R3wQ3iI
">⏰ RESULTS ⏰
— UEFA Champions League (@ChampionsLeague) March 13, 2019
🔥 Messi masterclass sends Barcelona to the quarter-finals
🔴 Liverpool record impress win in Munich to reach last 8
🤔 Best performance tonight?#UCL pic.twitter.com/un4R3wQ3iI⏰ RESULTS ⏰
— UEFA Champions League (@ChampionsLeague) March 13, 2019
🔥 Messi masterclass sends Barcelona to the quarter-finals
🔴 Liverpool record impress win in Munich to reach last 8
🤔 Best performance tonight?#UCL pic.twitter.com/un4R3wQ3iI
26-ാം മിനിറ്റില്‍ സാഡിയോ മാനെയിലൂടെ ലിവര്‍പൂൾ മുന്നിലെത്തി. എന്നാല്‍ 39-ാം മിനിറ്റില്‍ ജോയെല്‍ മാറ്റിപ്പിന്‍റെ സെല്‍ഫ് ഗോളില്‍ ബയേണ്‍ ഒപ്പമെത്തി. എന്നാൽ വിര്‍ജില്‍ വാന്‍ ഡൈക് 69-ാം മിനിറ്റില്‍ ലിവര്‍പൂളിനായി ലീഡ് നേടി. 84-ാം മിനിറ്റില്‍ മാനെ രണ്ടാം ഗോളും നേടിയതോടെ ബയേണിന്‍റെ ക്വാർട്ടർ പ്രതീക്ഷ അസ്തമിക്കുകയായിരുന്നു. ജയത്തോടെ ക്വാർട്ടറിലെത്തുന്ന നാലാമത്തെ ഇംഗ്ലീഷ് ടീമാണ്ലിവർപൂൾ. 2008-09 സീസണിനു ശേഷം ആദ്യമായാണ് നാല് ഇംഗ്ലീഷ് ടീമുകൾ ചാമ്പ്യൻസ് ലീഗിന്‍റെ ക്വാർട്ടറിലെത്തുന്നത്.
🏴💪
— UEFA Champions League (@ChampionsLeague) March 13, 2019 " class="align-text-top noRightClick twitterSection" data="
Four English clubs in #UCL quarter-finals for the first time since 2008/09! pic.twitter.com/VV7DCm5L7u
">🏴💪
— UEFA Champions League (@ChampionsLeague) March 13, 2019
Four English clubs in #UCL quarter-finals for the first time since 2008/09! pic.twitter.com/VV7DCm5L7u🏴💪
— UEFA Champions League (@ChampionsLeague) March 13, 2019
Four English clubs in #UCL quarter-finals for the first time since 2008/09! pic.twitter.com/VV7DCm5L7u
നാളെയാണ് ക്വാർട്ടർ ഫൈനലിനുള്ള ഡ്രോ നടക്കുന്നത്. ബാഴ്സലോണ, യുവെന്‍റസ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ടോട്ടനം ഹോട്സ്പർ, പോർട്ടോ എഫ്.സി, അയാക്സ് എന്നിവരാണ് ക്വാർട്ടർ യോഗ്യത നേടിയ ടീമുകൾ.
Your 2018/19 #UCL quarter-finalists 🙌
— UEFA Champions League (@ChampionsLeague) March 13, 2019 " class="align-text-top noRightClick twitterSection" data="
🇳🇱 @AFCAjax
🇪🇸 @FCBarcelona
🇮🇹 @juventusfc
🏴 @LFC
🏴 @ManCity
🏴 @ManUtd
🇵🇹 @FCPorto
🏴 @SpursOfficial
Who are you backing to lift the 🏆? pic.twitter.com/dLLjJCEGq8
">Your 2018/19 #UCL quarter-finalists 🙌
— UEFA Champions League (@ChampionsLeague) March 13, 2019
🇳🇱 @AFCAjax
🇪🇸 @FCBarcelona
🇮🇹 @juventusfc
🏴 @LFC
🏴 @ManCity
🏴 @ManUtd
🇵🇹 @FCPorto
🏴 @SpursOfficial
Who are you backing to lift the 🏆? pic.twitter.com/dLLjJCEGq8Your 2018/19 #UCL quarter-finalists 🙌