മ്യൂണിച്ച് : 'മഴവില്‍' വിവാദത്തില്‍ നിലപാട് വ്യക്തമാക്കി യുവേഫ. ഇതിന്‍റെ ഭാഗമായി യുവേഫയുടെ ലോഗോയില്‍ മഴവില്‍ നിറം ചേര്‍ത്തു. പുതിയ ലോഗോ യുവേഫയുടെ ആശയങ്ങളേയും പ്രതിബദ്ധതയേയും സൂചിപ്പിക്കുന്നതാണെന്ന് അവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
യൂറോപ്പയില്‍ ഹംഗറിയുടെ മത്സരം നടക്കുന്ന അലിയൻസ് അറീനയിൽ മഴവിൽ നിറങ്ങൾ പ്രദർശിപ്പിക്കാനുള്ള അപേക്ഷ നിരസിച്ചത് വിവാദമായ സാഹചര്യത്തിലാണ് യുവേഫയുടെ നടപടി.
- — UEFA (@UEFA) June 23, 2021 " class="align-text-top noRightClick twitterSection" data="
— UEFA (@UEFA) June 23, 2021
">— UEFA (@UEFA) June 23, 2021
എൽജിബിടി സമൂഹത്തിനെതിരായ നിയമം ഹംഗറി പാര്‍ലമെന്‍റ് പാസാക്കിയില്‍ പ്രതിഷേധിച്ചാണ് സ്റ്റേഡിയത്തില്‍ മഴവില്‍ നിറങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ മ്യൂണിച്ചിലെ സിറ്റി കൗൺസില്‍ അപേക്ഷ നല്‍കിയിരുന്നത്.
also read: ഐസിസി ടെസ്റ്റ് റാങ്കിങ്: ഓൾ റൗണ്ടർമാരിൽ ജഡേജ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി
രാഷ്ട്രീയ കാര്യങ്ങളിൽ നിഷ്പക്ഷത പാലിക്കാനാണ് അപേക്ഷ നിരസിച്ചതെന്ന് യുവേഫ പ്രസ്താവനയില്‍ അറിയിച്ചിരുന്നു. 'വംശീയത, ഹോമോഫോബിയ, ലിംഗ വിവേചനം തുടങ്ങിയവ സമൂഹത്തെ ബാധിച്ച കറയാണെന്നും ഇന്ന് ഫുട്ബോള്‍ നേരിടുന്ന വലിയ പ്രശ്നങ്ങളാണെന്നും' യുവേഫ പ്രസ്താവനയില്‍ പറഞ്ഞു.