മുംബൈ: ത്രിരാഷ്‌ട്ര അണ്ടർ-17 വനിതാ ഫുട്ബോൾ ടൂർണമെന്‍റില്‍ സ്വീഡന് ജയം. മുംബൈയില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് സ്വീഡന്‍ പരാജയപ്പെടുത്തി. ഫൈനല്‍ മത്സരത്തിലെ ആദ്യ പകുതിയിലാണ് നാല് ഗോളുകളും പിറന്നത്.
-
Watch 👀 the highlights from the #U17WomensFootball Tournament 🏆 Final 🙌#SWEIND ⚔ #ShePower 👧 #IndianFootball ⚽ pic.twitter.com/GGn5qchOBT
— Indian Football Team (@IndianFootball) December 20, 2019 " class="align-text-top noRightClick twitterSection" data="
">Watch 👀 the highlights from the #U17WomensFootball Tournament 🏆 Final 🙌#SWEIND ⚔ #ShePower 👧 #IndianFootball ⚽ pic.twitter.com/GGn5qchOBT
— Indian Football Team (@IndianFootball) December 20, 2019Watch 👀 the highlights from the #U17WomensFootball Tournament 🏆 Final 🙌#SWEIND ⚔ #ShePower 👧 #IndianFootball ⚽ pic.twitter.com/GGn5qchOBT
— Indian Football Team (@IndianFootball) December 20, 2019
നാലാമത്തെ മിനുട്ടില്‍ റസലിലൂടെയാണ് സ്വീഡന്‍റെ ആദ്യ ഗോൾ പിറന്നത്. 16-ാം മിനുട്ടില്‍ സ്വീഡിഷ് നായിക എല്‍മാ രണ്ടാമത്തെ ഗോൾ നേടി. രണ്ട് മിനുട്ടിന് ശേഷം ഇവേലിന ധല്‍ജാനിലൂടെ മൂന്നാമത്തെ ഗോളും 20-ാം മിനുട്ടില്‍ മോണിക്കയിലൂടെ സ്വീഡന്‍ നാലാമത്തെ ഗോളും സ്വന്തമാക്കി. അടുത്ത വർഷം അണ്ടർ 17 വനിതാ ലോകകപ്പിന് ഇന്ത്യ വേദിയാകുന്ന പശ്ചാത്തലത്തിലാണ് മത്സരം സംഘടിപ്പിച്ചത്. ത്രിരാഷ്‌ട്ര ടൂർണമെന്‍റില്‍ ഇന്ത്യക്ക് പുറമെ സ്വീഡനും തായാലാന്‍റുമാണ് പങ്കെടുത്തത്.