ETV Bharat / sports

സീരി എയില്‍ യുവന്‍റസിന് തോല്‍വി

author img

By

Published : Dec 8, 2019, 4:56 PM IST

ലാസിയോക്കെതിരെ ആദ്യ പകുതിയില്‍ ക്രിസ്റ്റ്യാനൊ റൊണാൾഡൊ ഗോൾ അടിച്ചെങ്കിലും യുവന്‍റ്സ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോല്‍ക്കുകയായിരുന്നു.

Serie A news  സീരി എ വാർത്ത  ക്രിസ്റ്റ്യാനൊ വാർത്ത  Cristiano news
ക്രിസ്റ്റ്യാനോ

റോം: ഇറ്റാലിയന്‍ സീരി എ ലീഗില്‍ യുവന്‍റസിന് ഈ സീസണിലെ ആദ്യ തോല്‍വി. ലാസിയോക്കെതിരായ മത്സരത്തില്‍ യുവന്‍റസ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് തോല്‍വിയറിഞ്ഞത്. ആദ്യ പകുതിയില്‍ സൂപ്പർ താരം ക്രിസ്റ്റ്യാനൊ യുവന്‍റസിനായി ഗോളടിച്ചെങ്കിലും മത്സരം യുവന്‍റസിന്‍റെ കൈവിട്ടുപോയി. ആദ്യ പകുതിയിലെ അധികസമയത്ത് ലൂയിസ് ഫിലിപ്പും രണ്ടാം പകുതിയില്‍ 74-ാം മിനുട്ടില്‍ സെര്‍ജെ മിലന്‍കോവിക് സാവിക്കും രണ്ടാം പകുതിയിലെ അധികസമയത്ത് ഫിലിപെ കെയ്‌സാഡോയും ലാസിയോക്കായി ഗോൾ നേടി. ലാസിയോയുടെ ഏഴാമത്തെ തുടർജയമാണിത്.

രണ്ടാം പകുതിയിലെ 69-ാം മിനുട്ടില്‍ യുവാന്‍ ക്വാഡ്രാഡോ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് 10 പേരുമായാണ് യുവന്‍റസ് മത്സരം പൂർത്തിയാക്കിയത്. എട്ട് തവണ ചാമ്പ്യന്‍മാരായ യുവന്‍റസ് നിലവില്‍ 15 മത്സരങ്ങളില്‍ 36 പോയന്‍റുമായി ലീഗില്‍ രണ്ടാം സ്ഥാനത്താണ്. 15 മത്സരങ്ങളില്‍ 33 പോയന്‍റുള്ള ലാസിയോ ലീഗില്‍ മൂന്നാം സ്ഥാനത്താണ്. 38 പോയന്‍റുമായി ഇന്‍റർ മിലാനാണ് ലീഗില്‍ ഒന്നാമത്.

Intro:Body:

https://www.etvbharat.com/english/national/sports/football/serie-a-juventus-suffer-heartbreaking-defeat-to-lazio/na20191208101834367

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.