ETV Bharat / sports

കേരള ബ്ലാസ്റ്റേഴ്സിലേക്ക് മലയാളി താരം ഷിബിൻ രാജ് - കേരളാ ബ്ലാസ്റ്റേഴ്സ്

ഷിബിനെ ടീമംഗമായി ലഭിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ബ്ലാസ്റ്റേഴ്സിന്‍റെ മുഖ്യ പരിശീലകൻ എൽക്കോ ഷട്ടോരി

ഷിബിൻ രാജ്
author img

By

Published : Jul 3, 2019, 9:57 PM IST

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിൽ ഒരു മലയാളി താരം കൂടി. കോഴിക്കോട് സ്വദേശി ഷിബിൻ രാജ് കുന്നിയിൽ ആണ് ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പു വച്ചിരിക്കുന്നത്. സായിയുടെ ഭാഗമായി 2007ലാണ് ഷിബിന്‍ രാജ് ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ചത്. 2009ല്‍ ജില്ലാ ടീമിനെ പ്രതിനിധീകരിച്ച് ആദ്യമായി കളത്തിലിറങ്ങി. 2010ല്‍ കൊല്‍ക്കത്തയില്‍ നടന്ന ബിസി റോയ് ട്രോഫിയില്‍ കേരള ടീമംഗമായിരുന്നു ഷിബിന്‍ രാജ്. 2010ല്‍ ചൈനയില്‍ നടന്ന മല്‍സരത്തില്‍ 19വയസിന് താഴെയുളളവരുടെ ദേശീയ ടീമില്‍ ഇടംപിടിക്കാന്‍ ഷിബിന്‍ രാജിന് കഴിഞ്ഞു. സുബ്രതോ കപ്പില്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജ് ടീമില്‍ കളിച്ച ഷിബിന്‍ രാജ് മികച്ച കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു. 2011ല്‍ സ്‌കോളര്‍ഷിപ്പോടെ എയര്‍ഫോഴ്‌സില്‍ ചേര്‍ന്ന ഷിബിന്‍ രാജ് സര്‍വീസസ് ടീമിന്‍റെ ഭാഗമായി. ആ വര്‍ഷം ടീം സന്തോഷ് ട്രോഫി നേടി. പിന്നീട് 2016ല്‍ ഷിബിന്‍ മോഹന്‍ ബഗാന്‍ എഫ്‌സിയില്‍ ചേര്‍ന്നു. 2018ല്‍ ഗോകുലം എഫ്‌സി ടീമില്‍ ചേരുകയും ഐ ലീഗില്‍ 11 മല്‍സരങ്ങളില്‍ പങ്കെടുക്കുകയും ടീമിനെ നയിക്കുകയും ചെയ്തു. ഷിബിനെ ടീമംഗമായി ലഭിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ബ്ലാസ്റ്റേഴ്സിന്‍റെ മുഖ്യ പരിശീലകൻ എൽക്കോ ഷട്ടോരി പറഞ്ഞു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.