ബയേണ്‍: ജര്‍മന്‍ കരുത്തരായ ബയേണ്‍മ്യൂണിക്കിന്‍റെ സൂപ്പര്‍താരം ജോഷ്വാ കിമ്മിച്ച് ഈ വര്‍ഷം ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്‌ടമായേക്കും. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് താരത്തിന് തിരിച്ചടി നേരിട്ടത്. 25കാരനായ ജര്‍മന്‍ പ്രതിരോധതാരത്തിന് ബോറൂസിയ ഡോര്‍ട്ട്മുണ്ടിനെതിരായ മത്സരത്തിനിടെയാണ് പരിക്കേറ്റത്.
മത്സരത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് 36ാം മിനിട്ടില്‍ കിമ്മിച്ച് പകരക്കാരനെ ഇറക്കാന്‍ ഹാന്‍സ് ഫ്ലിക്ക് നിര്‍ബന്ധതിനാകേണ്ടി വന്നു. കാല്‍മുട്ടിന് പരിക്കേറ്റ താരം കഴിഞ്ഞ ദിവസം വിജയകരമായി ശസ്‌ത്രക്രിയ പൂര്‍ത്തിയാക്കിയിരുന്നു.
ബയേണിന്‍റെ പ്രതിരോധ നിരയിലെ പ്രധാന കാവല്‍ഭടനാണ് കിമ്മിച്ച്. കഴിഞ്ഞ സീസണില്‍ യുവേഫയുടെ ബെസ്റ്റ് ഡിഫെന്‍കര്‍ ഓഫ് ദി സീസണ്‍ പുരസ്‌കാരം കിമ്മിച്ചിനായിരുന്നു. ഡോര്‍ട്ട്മുണ്ടിനെതിരായ മത്സരത്തില്‍ ബയേണ്‍ രണ്ടിനെതിരെ മൂന്ന് ഗോളുകളുടെ ജയം സ്വന്തമാക്കിയിരുന്നു. ജര്‍മന്‍ ബുണ്ടസ് ലീഗയിലെ നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ ലീഗിലെ അടുത്ത മത്സരത്തില്‍ വെര്‍ഡര്‍ ബ്രെയ്‌മെനെ നേരിടും. നവംബര്‍ 21ന് ബയേണിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം.