ETV Bharat / sports

മുഹമ്മദ് സാലക്ക് കൊവിഡ്; തിങ്കളാഴ്‌ച ചെമ്പടക്കായി കളിക്കില്ല

അന്താരാഷ്‌ട്ര മത്സരങ്ങള്‍ക്കിടയില്‍ നടന്ന പരിശോധനയിലാണ് മുഹമ്മദ് സാലക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. കൊവിഡിനെ തുടര്‍ന്ന് സാല ഞായറാഴ്‌ച നടക്കുന്ന ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് യോഗ്യതാ മത്സരത്തില്‍ ബൂട്ടണിയില്ല

സാലക്ക് കൊവിഡ് വാര്‍ത്ത  ലിവര്‍പൂള്‍ പ്രതിസന്ധിയില്‍ വാര്‍ത്ത  salah with covid news  liverpool in trouble
സാല
author img

By

Published : Nov 14, 2020, 12:45 PM IST

കെയ്‌റോ: ലിവര്‍പൂളിന്‍റെ ഈജിപ്‌ഷ്യന്‍ മുന്നേറ്റ താരം മുഹമ്മദ് സാലക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഈജിപ്‌ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അന്താരാഷ്‌ട്ര മത്സരങ്ങള്‍ക്കിടയിലെ കൊവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ഇതേ തുടര്‍ന്ന് സാല സ്വയം ഐസൊലേഷനില്‍ പ്രവേശിച്ചു. ടോഗോക്ക് എതിരെ ഞായറാഴ്‌ച പുലര്‍ച്ചെ നടക്കാനിരിക്കുന്ന ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് യോഗ്യതാ മത്സരം സാലക്ക് നഷ്‌ടമാകും. ലിവര്‍പൂളിന്‍റെ വരാനിരിക്കുന്ന രണ്ട് മത്സരങ്ങളിലും ഈജിപ്‌ഷ്യന്‍ ഫോര്‍വേഡിന് ബൂട്ടണിയാനാകില്ല. തിങ്കളാഴ്‌ച പുലര്‍ച്ചെ പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ലെസ്റ്റര്‍ സിറ്റിയെ നേരിടും. 2017ല്‍ ലിവര്‍പൂളില്‍ എത്തിയ സാല 165 മത്സരങ്ങളില്‍ നിന്നായി 104 ഗോളുകള്‍ അക്കൗണ്ടില്‍ കുറിച്ചു. ലിവര്‍പൂളിന് വേണ്ടി യൂറോപ്പിലെ പ്രധാന കിരീടങ്ങളെല്ലാം ഇതിനകം സാല സ്വന്തമാക്കി. പ്രീമിയര്‍ ലീഗ് കിരീടവും ഫിഫ ക്ലബ് ലോകകപ്പും യുവേഫയുടെ ചാമ്പ്യന്‍സ് ലീഗ്, സൂപ്പര്‍ കപ്പ് കിരീടങ്ങളും മൂന്ന് വര്‍ഷ കാലയളവിനുള്ളില്‍ സാല ആന്‍ഫീല്‍ഡിലെ ഷെല്‍ഫിലെത്തിച്ചു. പരിക്കിന്‍റെ പിടിയിലമര്‍ന്ന ലിവര്‍പൂളിന് സാലയുടെ നഷ്‌ടം കൂനിന്‍മേല്‍ കുരുവായി മാറും. വാന്‍ഡിക്ക് ഉള്‍പ്പെടെ മൂന്ന് പ്രധാന പ്രതിരോധ താരങ്ങളാണ് പരിക്ക് കാരണം പുറത്തിരിക്കുന്നത്.

മുഹമ്മദ് സാലക്ക് പുറമെ ഈജിപ്‌ഷ്യന്‍ ടീമിലെ മറ്റൊരംഗത്തിനും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ആര്‍ക്കൊക്കെ രോഗം സ്ഥിരീകരിച്ചെന്ന കാര്യം അസോസിയേഷന്‍ പുറത്ത് വിട്ടിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.