ലണ്ടൻ: യുവേഫ സൂപ്പർ കപ്പ് സ്വന്തമാക്കിയതിന് പിന്നാലെ യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിലൊരാളായ റൊമേലു ലുക്കാക്കുവിനെ സ്വന്തമാക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻമാരായ ചെൽസി. അഞ്ച് വർഷത്തെ കരാറാണ് താരം ചെൽസിയുമായി ഒപ്പുവെച്ചിരിക്കുന്നത്. 115 മില്യണ്‍ യൂറോക്കാണ് ബെൽജിയൻ താരത്തെ ഇംഗ്ലീഷ് ക്ലബ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
2011 മുതൽ 2014 വരെ ചെൽസിയുടെ ഭാഗമായിരുന്നു ലുക്കാക്കു. താരത്തിന്‍റെ വരവോടെ ചെൽസിയുടെ ആക്രമണ നിര കൂടുതൽ ശക്‌തി പ്രാപിക്കും. കഴിഞ്ഞ രണ്ട് സീസണുകളിൽ മാത്രം ക്ലബ്ബിനും രാജ്യത്തിനുമായി 80 ഗോളുകൾ നേടിയിട്ടുള്ള താരമാണ് ലുക്കാക്കു.
-
Welcome home, @RomeluLukaku9. 💙#LukWhosBack pic.twitter.com/P43CAIVqfU
— Chelsea FC (@ChelseaFC) August 12, 2021 " class="align-text-top noRightClick twitterSection" data="
">Welcome home, @RomeluLukaku9. 💙#LukWhosBack pic.twitter.com/P43CAIVqfU
— Chelsea FC (@ChelseaFC) August 12, 2021Welcome home, @RomeluLukaku9. 💙#LukWhosBack pic.twitter.com/P43CAIVqfU
— Chelsea FC (@ChelseaFC) August 12, 2021
-
Next chapter loading. 🔋#LukWhosBack pic.twitter.com/tmdAyupjLj
— Chelsea FC (@ChelseaFC) August 12, 2021 " class="align-text-top noRightClick twitterSection" data="
">Next chapter loading. 🔋#LukWhosBack pic.twitter.com/tmdAyupjLj
— Chelsea FC (@ChelseaFC) August 12, 2021Next chapter loading. 🔋#LukWhosBack pic.twitter.com/tmdAyupjLj
— Chelsea FC (@ChelseaFC) August 12, 2021
-
Back in blue. ✍️#LukWhosBack
— Chelsea FC (@ChelseaFC) August 12, 2021 " class="align-text-top noRightClick twitterSection" data="
">Back in blue. ✍️#LukWhosBack
— Chelsea FC (@ChelseaFC) August 12, 2021Back in blue. ✍️#LukWhosBack
— Chelsea FC (@ChelseaFC) August 12, 2021
'ചെൽസിയിൽ തിരിച്ചെത്തിയതിൽ ഞാൻ ഏറെ സന്തോഷിക്കുന്നു. ഇത് എനിക്ക് ഒരു നീണ്ട യാത്രയാണ്. ഒരുപാട് പഠിക്കാനുണ്ടായിരുന്ന ഒരു കുട്ടിയായിട്ടാണ് ഞാൻ ഇവിടെ വന്നത്. ഇപ്പോൾ ഞാൻ ഒരുപാട് അനുഭവസമ്പത്തും കൂടുതൽ പക്വതയുമായാണ് മടങ്ങിവരുന്നത്.
ALSO READ: വിയ്യാറയലിനെ കീഴടക്കി; ചെല്‍സിക്ക് സൂപ്പര്‍ കപ്പ്
നിങ്ങൾക്കറിയാവുന്നതുപോലെ ഈ ക്ലബുമായി എനിക്ക് ഉള്ള ബന്ധം വളരെ വലുതാണ്. കുട്ടിക്കാലത്ത് ഞാൻ ചെൽസിയെ പിന്തുണച്ചിട്ടുണ്ട്. ഇപ്പോൾ തിരിച്ചെത്തി കൂടുതൽ കിരീടങ്ങൾ നേടാൻ അവരെ സഹായിക്കാൻ ശ്രമിക്കുന്നത് ഒരു അത്ഭുതകരമായ വികാരമാണ്,' ലുക്കാക്കു പറഞ്ഞു.