ETV Bharat / sports

ചെമ്പടയെ അട്ടിമറിച്ചു; പ്രീമയിര്‍ ലീഗില്‍ ലെസ്റ്റര്‍ രണ്ടാമത്

ലെസ്റ്റര്‍ സിറ്റിയുടെ ഹോം ഗ്രൗണ്ടായ കിങ് പവര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളിനെ പരാജയപ്പെടുത്തിയത്

ലെസ്റ്ററിന് ജയം വാര്‍ത്ത  മാഡിസണ് ഗോള്‍ വാര്‍ത്ത  വാര്‍ഡിക്ക് ഗോള്‍ വാര്‍ത്ത  leicester win news  maddison with goal news  vardy with goal news
ലെസ്റ്റര്‍
author img

By

Published : Feb 13, 2021, 8:35 PM IST

ലണ്ടന്‍: ഹോം ഗ്രൗണ്ട് പോരാട്ടത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യനായ ലിവര്‍പൂളിനെ അട്ടിമറിച്ച് ലെസ്റ്റര്‍ സിറ്റി. യുര്‍ഗന്‍ ക്ലോപ്പിന്‍റെ ശിഷ്യന്‍മാരെ 1-3ന് പരാജയപ്പെടുത്തിയ ലെസ്റ്റര്‍ സിറ്റി ലീഗിലെ പോയിന്‍റ് പട്ടകയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്നാമത്തെ മത്സരത്തിലാണ് ലെസ്റ്റര്‍ പരാജയം അറിയാതെ മുന്നോട്ട് പോകുന്നത്.

അതേസമയം തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെട്ട ലിവര്‍പൂള്‍ പട്ടികയില്‍ നാലാം സ്ഥാനത്ത് തുടരുകയാണ്. ലിവര്‍പൂള്‍ ആക്രമിച്ച് കളിച്ച മത്സരത്തിലെ ആദ്യപകുതി ഗോള്‍രഹിതമായി അവസാനിച്ചു. ജയിംസ് മാഡിസണ്‍(78), ജാമി വാര്‍ഡി(81), ഹാര്‍വി ബേണ്‍സ്(85) തുടങ്ങിയവര്‍ ലെസ്റ്ററിന് വേണ്ടി ഓരോ ഗോള്‍ വീതം സ്വന്തമാക്കി. ലിവര്‍പൂളിന് വേണ്ടി മുഹമ്മദ് സാല(67) ആശ്വാസ ഗോള്‍ സ്വന്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.