ETV Bharat / sports

ഐഎസ്എല്ലിനെക്കാൾ മികച്ചത് ഐ-ലീഗ്: ഐ എം വിജയൻ

ഐഎസ്എല്ലിനെക്കാൾ ഐ-ലീഗില്‍ യുവതാരങ്ങൾക്ക് കൂടുതല്‍ അവസരം ലഭിക്കുന്നുണ്ടെന്നും ഐ എം വിജയൻ.

ഐ എം വിജയൻ
author img

By

Published : Mar 24, 2019, 6:05 PM IST

ഇന്ത്യൻ സൂപ്പർ ലീഗിനെക്കാൾ മികച്ച പോരാട്ടങ്ങൾ ഐ-ലീഗിലെന്ന് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ. ഐ-ലീഗിന്‍റെ ഭാവി പ്രതിസന്ധിയിലായിരിക്കുന്ന ഘട്ടത്തിലാണ് ഐ എം വിജയന്‍റെ ഈ അഭിപ്രായം.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഐ-ലീഗില്‍ മികച്ച പ്രകടനങ്ങളാണ് ഓരോ ടീമും കാഴ്ചവയ്ക്കുന്നത്. അവസാന മൂന്ന് സീസണിലും കിരീടമുയർത്തിയത് മൂന്ന് വ്യത്യസ്ത ക്ലബുകളാണ്. ഈ സീസണില്‍ ചെന്നൈ സിറ്റി കാഴ്ചവച്ച പോലെയുള്ള പ്രകടനം ഐഎസ്എല്ലില്‍ കാണാനാവില്ലെന്നും വിജയൻ പറഞ്ഞു. റിയല്‍ കശ്മീർ പോലെയുള്ള ടീമുകൾക്കും മികച്ച രീതിയില്‍ ഫുട്ബോൾ കളിക്കാനാകുമെന്ന് ഐ-ലീഗിലൂടെ തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ സൂപ്പർ ലീഗിനെക്കാൾ യുവതാരങ്ങൾക്ക് ഐ-ലീഗില്‍ അവസരം ലഭിക്കുന്നുണ്ടെന്നും ഐ.എം.വിജയൻ അഭിപ്രായപ്പെട്ടു. ഐ-ലീഗിനെ രണ്ടാം ഡിവിഷണിലേക്ക് തരംതാഴ്ത്തുന്നതിനെതിരെ ക്ലബുകൾ രംഗത്തെത്തിയിരുന്നു. അങ്ങനെ വന്നാല്‍ ടീമുകൾക്ക് ഐഎസ്എല്ലിലേക്ക് പ്രമോഷൻ ലഭിക്കില്ല. ഐഎസ്എല്‍ - ഐ-ലീഗ് ലയനത്തെ കുറിച്ച് പറയാൻ താൻ ആളല്ലെന്നും, എന്നാല്‍ ഇന്ത്യൻ ഫുട്ബോളിന് വേണ്ടിനല്ല തീരുമാനങ്ങളെടുക്കാൻ എഐഎഫ് എഫിനാകുമെന്നും വിജയൻ പറഞ്ഞു.

Intro:Body:

ഐഎസ്എല്ലിനെക്കാൾ മികച്ചത് ഐ-ലീഗ് : ഐ എം വിജയൻ

ഐഎസ്എല്ലിനെക്കാൾ ഐ-ലീഗില്‍ യുവതാരങ്ങൾക്ക് കൂടുതല്‍ അവസരം ലഭിക്കുന്നുണ്ടെന്നും ഐ എം വിജയൻ

ഇന്ത്യൻ സൂപ്പർ ലീഗിനെക്കാൾ മികച്ച ഫുട്ബോൾ പോരാട്ടങ്ങൾ ഐ-ലീഗിലെന്ന് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം.വിജയൻ. ഐ-ലീഗിന്‍റെ ഭാവി പ്രതിസന്ധിയിലായിരിക്കുന്ന ഘട്ടത്തിലാണ് ഐ.എം.വിജയന്‍റെ ഈ അഭിപ്രായം. 

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഐ-ലീഗില്‍ മികച്ച പ്രകടനങ്ങളാണ് ഓരോ ടീമും കാഴ്ചവയ്ക്കുന്നത്. അവസാന മൂന്ന് സീസണിലും മൂന്ന് ക്ലബുകളാണ് കിരീടമുയർത്തിയത്. ഈ സീസണില്‍ ചെന്നൈ സിറ്റി കാഴ്ചവച്ച പോലെയൊന്ന് ഐഎസ്എല്ലില്‍ കാണാനാവില്ലെന്നും വിജയൻ പറഞ്ഞു. റിയല്‍ കശ്മീർ പോലെയുള്ള ടീമുകൾക്കും മികച്ച രീതിയില്‍ ഫുട്ബോൾ കളിക്കാനാകുമെന്ന് ഐ-ലീഗിലൂടെ തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇന്ത്യൻ സൂപ്പർ ലീഗിനെക്കാൾ യുവതാരങ്ങൾക്ക് ഐ-ലീഗില്‍ അവസരം ലഭിക്കുന്നുണ്ടെന്നും ഐ.എം.വിജയൻ അഭിപ്രായപ്പെട്ടു. ഐ-ലീഗിനെ രണ്ടാം ഡിവിഷണിലേക്ക് തരംതാഴ്ത്തുന്നതിനെതിരെ ക്ലബുകൾ രംഗത്തെത്തിയിരുന്നു. അങ്ങനെവന്നാല്‍ ടീമുകൾക്ക് ഐഎസ്എല്ലിലേക്ക് പ്രമോഷൻ ലഭിക്കില്ല. ഐഎസ്എല്‍ - ഐ-ലീഗ് ലയനത്തെ കുറിച്ച് പറയാൻ താൻ ആളല്ലെന്നും, എന്നാല്‍ ഇന്ത്യൻ ഫുട്ബോളിന് വേണ്ട നല്ല തീരുമാനമെടുക്കാൻ എ ഐ എഫ് എഫിനാകുമെന്നും വിജയൻ പറഞ്ഞു. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.