ലീഗ് വണ്ണില്‍ ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജിക്ക് തകർപ്പൻ ജയം. മോണ്ട്പെല്ലിയറിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് പി.എസ്.ജി തകർത്തത്.
സൂപ്പർ താരങ്ങളായ നെയ്മറിന്‍റെയും കവാനിയുടെയും അഭാവത്തില്‍ പാരിസ് സെയ്ന്‍റ് ജർമ്മൻമോണ്ട്പെല്ലിയറിനെതിരെ ഗോൾമഴ തീർത്തത്. പി.എസ്.ജിക്ക് വേണ്ടി ലേയ്വിൻ കുർസാവയാണ് ആദ്യ ഗോൾ നേടിയത്. എന്നാല്‍ മിനിറ്റുകൾക്കകം ഫ്ലോറന്‍റ് മൊള്ളറ്റിലൂടെ മോണ്ട്പെല്ലിയർ സമനില പിടിച്ചു. മത്സരത്തിന്‍റെ ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ അർജന്‍റീനിയൻ താരമായ ഏയ്ഞ്ചല്‍ ഡി മരിയയുടെ മാസ്മരിക ഫ്രീ കിക്ക് ഗോളില്‍ പി.എസ്.ജി വീണ്ടും മുന്നിലെത്തി.
WOW WOW WOW 😍
— Goal (@goal) February 21, 2019 " class="align-text-top noRightClick twitterSection" data="
How good was this from Angel Di Maria? 💥 pic.twitter.com/qfd7KFqpI0
">WOW WOW WOW 😍
— Goal (@goal) February 21, 2019
How good was this from Angel Di Maria? 💥 pic.twitter.com/qfd7KFqpI0WOW WOW WOW 😍
— Goal (@goal) February 21, 2019
How good was this from Angel Di Maria? 💥 pic.twitter.com/qfd7KFqpI0
രണ്ടാം പകുതിയില്‍ എതിരാളികൾക്ക് പൊരുതാനുള്ള അവസരം പോലും പി.എസ്.ജി നല്‍കിയില്ല. രണ്ട് ഗോളുകളും ഒരു സെല്‍ഫ് ഗോളുമാണ് രണ്ടാം പകുതിയില്‍ പി.എസ്.ജിക്ക് ലഭിച്ചത്. 73ാംമിനിറ്റില്‍ എൻകുൻങ്കുവും 79ാംമിനിറ്റില്‍ കിലിയൻ എംബാപ്പെയുമാണ് പി.എസ്.ജിക്ക് വേണ്ടി ഗോൾ നേടിയത്. 78ആം മിനിറ്റില്‍ മോണ്ട്പെല്ലിയർ നായകൻ ഡാ സില്‍വയുടെ സെല്‍ഫ് ഗോൾഫ്രഞ്ച് വമ്പന്മാരുടെ വിജയം രാജകീയമാക്കി.
എംബാപ്പെയുടെ ഈ സീസണിലെ ഇരുപതാം ഗോളാണ് ഇന്ന് നേടിയത്. ജയത്തോടെ ലീഗ് വണ്ണില്‍ പതിനഞ്ച് പോയിന്‍റിന്‍റെ ലീഡോടെ ഒന്നാം സ്ഥാനം നിലനിർത്താനും പി.എസ്.ജിക്ക് കഴിഞ്ഞു. 50 പോയിന്‍റുമായി എല്‍.ഒ.എസ്.സിയാണ് രണ്ടാം സ്ഥാനത്ത്. ഇരുപത്തിമൂന്നാം തിയതി നിംസിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത പോരാട്ടം.