ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ (english premier league) മാഞ്ചസ്റ്റർ യുണൈറ്റഡിന്(Manchester United) വീണ്ടും തോല്‍വി. ലീഗില്‍ താരതമ്യേന ദുര്‍ബലരായ വാറ്റ്‌ഫോർഡിനോടാണ് (Watford) ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ചുകന്ന ചെകുത്താന്മാര്‍ കനത്ത തോല്‍വി വഴങ്ങിയത്. മത്സരത്തിന്‍റെ 62 ശതമാനവും പന്ത് കൈവശം വെയ്‌ക്കാനായെങ്കിലും ഗോള്‍ നേടാനാവാത്തതാണ് യുണൈറ്റഡിന് തിരിച്ചടിയായത്.
ഇഞ്ചുറിടൈമിലാണ് വാറ്റ്‌ഫോർഡിന്‍റെ പട്ടികയിലെ അവസാന രണ്ട് ഗോളുകള്‍ പിറന്നത്. ജോഷ്വ കിങ് (28), ഇസ്മയില സാര്‍ (44), യോവോ പെഡ്രോ(92) , ഇമ്മാനുവൽ ബോണവെൻച്വർ (96) എന്നിവരാണ് വാറ്റ്‌ഫോർഡിന്‍റെ ഗോള്‍ വേട്ടക്കാര്‍.
50ാം മിനുട്ടില്‍ ഡോണി വാൻഡെ ബീക്കാണ് യുണൈറ്റഡിന്‍റെ ആശ്വാസ ഗോൾ കണ്ടെത്തിയത്. 69ാം മിനുട്ടില്‍ ഹാരി മഗ്വയർ ചുവപ്പ് കാർഡ് പുറത്തായതും യുണൈറ്റഡിന് തിരിച്ചടിയായി. ലീഗിലെ അവസാന ഏഴ് മത്സരങ്ങളിലെ യുണൈറ്റഡിന്‍റെ അഞ്ചാം തോൽവിയാണിത്.
also read: Lionel Messi | ഫ്രഞ്ച് ലീഗില്‍ മെസിയുടെ വേട്ടതുടങ്ങി; നാന്‍റെസിനെതിരെ പിഎസ്‌ജിക്ക് വിജയം
12 മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയം മാത്രമുള്ള യുണൈറ്റഡ് 17 പോയിന്‍റോടെ ലീഗില്‍ ഏഴാം സ്ഥാനത്താണ്. നാല് ജയമുള്ള വാറ്റ്‌ഫോർഡ് 13 പോയിന്‍റുമായി 16ാം സ്ഥാനത്താണ്. 12 മത്സരങ്ങളില്‍ നിന്നും ഒമ്പത് വിജയം നേടിയ ചെല്‍സിയാണ് 29 പോയിന്‍റുമായി ലീഗില്‍ തലപ്പത്ത്.