മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ജയത്തോടെ 2021ന് വിടനൽകി മാഞ്ചസ്റ്റർ യുണൈറ്റഡ്. ബേണ്‍ലിക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്‍റെ വിജയം. യുണൈറ്റഡിനായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, സ്കോട്ട് മക്‌ടോമിനെ എന്നിവർ ഗോളുകൾ നേടി. മൂന്നാം ഗോൾ ബെൻ മീയുടെ വക സെൽഫ് ഗോളായിരുന്നു.
-
An emphatic first-half display earns all 3 points for Man Utd ✅#MUNBUR pic.twitter.com/MRZiLmdxlQ
— Premier League (@premierleague) December 30, 2021 " class="align-text-top noRightClick twitterSection" data="
">An emphatic first-half display earns all 3 points for Man Utd ✅#MUNBUR pic.twitter.com/MRZiLmdxlQ
— Premier League (@premierleague) December 30, 2021An emphatic first-half display earns all 3 points for Man Utd ✅#MUNBUR pic.twitter.com/MRZiLmdxlQ
— Premier League (@premierleague) December 30, 2021
മത്സരത്തിന്‍റെ തുടക്കം മുതൽ ആക്രമിച്ച് കളിച്ച യുണൈറ്റഡ് 8-ാം മിനിട്ടിൽ തന്നെ ഗോൾ നേടി. റൊണാൾഡോ നൽകിയ പാസ് സ്വീകരിച്ച സ്കോട്ട് മക്‌ടോമി മനോഹരമായി പന്ത് വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ 27-ാം മിനിട്ടിൽ ബേണ്‍ലിയുടെ പ്രതിരോധതാരം ബെൻ മീയുടെ വക സെൽഫ് ഗോൾ യുണൈറ്റഡിന്‍റെ ലീഡുയർത്തി. സാഞ്ചോയുടെ ഷോട്ട് ബെൻ മീയുടെ കാലിൽ തട്ടി വലയിലെത്തുകയായിരുന്നു.
-
Your final #PL table of 2021 pic.twitter.com/CKXsux0nOR
— Premier League (@premierleague) December 30, 2021 " class="align-text-top noRightClick twitterSection" data="
">Your final #PL table of 2021 pic.twitter.com/CKXsux0nOR
— Premier League (@premierleague) December 30, 2021Your final #PL table of 2021 pic.twitter.com/CKXsux0nOR
— Premier League (@premierleague) December 30, 2021
പിന്നാലെ 35-ാം മിനിട്ടിൽ ഗോൾ നേടി റൊണാൾഡോ ബേണ്‍ലിയെ വീണ്ടും ഞെട്ടിച്ചു. സ്കോട് മക്‌ടൊമിനെയുടെ ഷോട്ട് ക്രോസ് ബാറിലിടിച്ച് എത്തിയത് റൊണാൾഡോയുടെ കാലുകളിലേക്ക്. ആളൊഴിഞ്ഞ പോസ്റ്റിലേക്ക് അനായാസം പന്ത് തട്ടിയിട്ട് റൊണാൾഡോ സീസണിലെ തന്‍റെ എട്ടാം ഗോൾ സ്വന്തമാക്കി.
ALSO READ: ബാഴ്‌സയില്‍ പിടിമുറുക്കി കൊവിഡ്: 10 താരങ്ങള്‍ക്ക് കൂടി രോഗം
എന്നാൽ തൊട്ടുപിന്നാലെ 38-ാം മിനിട്ടിൽ ആരോണ്‍ ലെനനിലൂടെ ബേണ്‍ലി ആശ്വാസ ഗോൾ നേടി. ഇതോടെ ആദ്യ പകുതി 3-1 ന് അവസാനിച്ചു. രണ്ടാം പകുതിയിൽ നിരവധി അവസരങ്ങൾ ഇരു ടീമുകളും സൃഷ്ടിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ സാധിച്ചില്ല.
വിജയത്തോടെ 18 മത്സരങ്ങളിൽ നിന്ന് 31 പോയിന്‍റുമായി യുണൈറ്റഡ് പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്തേക്കെത്തി. 16 മത്സരങ്ങളിൽ നിന്ന് 11 പോയിന്‍റുമായി 18-ാം സ്ഥാനത്താണ് ബേണ്‍ലി. 20 മത്സരങ്ങളിൽ നിന്ന് 50 പോയിന്‍റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.