ETV Bharat / sports

പിഎസ്ജിയെ അട്ടിമറിച്ച് റെനസിന് ഫ്രഞ്ച് കപ്പ് - പിഎസ്ജി

പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തില്‍ അഞ്ചിനെതിരെ ആറ് ഗോളുകൾക്കാണ് റെനസിന്‍റെ വിജയം.

ഫ്രഞ്ച് കപ്പ്
author img

By

Published : Apr 28, 2019, 10:45 AM IST

പാരിസ്: ഫ്രഞ്ച് കപ്പ് ഫൈനലില്‍ കരുത്തരായ പിഎസ്‌ജിയെ അട്ടിമറിച്ച് റെനസിന് കിരീടം. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നിലായിരുന്ന റെനസ് രണ്ട് ഗോളുകള്‍ മടക്കി ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. 90-ാം മിനിറ്റിൽ 2-2 എന്ന് സമനിലയിലായപ്പോള്‍ മത്സരം എക്‌സ്‌ട്രാ ടൈമിലേക്ക് നീങ്ങി. എക്സ്ട്രാ ടൈമിലും സമനിലയായതോടെ പെനാല്‍റ്റി ഷൂട്ടൗട്ടാണ് വിജയികളെ തീരുമാനിച്ചത്.

പിഎസ്‌ജിക്ക് 13-ാം മിനിറ്റില്‍ ഡാനി ആല്‍വസും 21-ാം മിനിറ്റില്‍ നെയ്‌മറും ലീഡ് സമ്മാനിച്ചു. എന്നാല്‍ കിംബെബെയുടെ സെൽഫ് ഗോള്‍ 40-ാം മിനിറ്റില്‍ പിഎസ്‌ജിക്ക് തിരിച്ചടിയായി. രണ്ടാംപകുതിയുടെ 66-ാം മിനിറ്റില്‍ എഡ്‌സണിന്‍റെ ഗോളില്‍ റെനസ് സമനിലപിടിച്ചു. എക്‌സ്‌ട്രാ ടൈമിന്‍റെ 118-ാം മിനിറ്റില്‍ എംബാപ്പേ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് പിഎസ്‌ജിക്ക് തിരിച്ചടിയായായി. പിന്നീട് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തില്‍ റെനസ് ആറു ഗോളുകള്‍ നേടിയപ്പോള്‍ ഒരു ഗോള്‍ പാഴാക്കി പിഎസ്‌ജി തോല്‍വി ഏറ്റുവാങ്ങി.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.