ഗോവ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണ് തുടക്കമാകാന്‍ മണിക്കൂറുകള്‍ മാത്രം. ഗോവയിലെ ബാംബോളം ജിഎംസി സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്‌ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരാ/ എടികെ മോഹന്‍ബഗാനും കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും നേര്‍ക്കുനേര്‍ വരും. രണ്ട് തവണ നേരിയ മാര്‍ജിനില്‍ കൈവിട്ട ഐഎസ്‌എല്‍ കിരീടം നേടുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. സന്ദേശ് ജിങ്കന്‍ ഇല്ലാതെ ആദ്യമായി ബ്ലാസ്റ്റേഴ്‌സ് ഒരു ഐഎസ്‌എല്‍ സീസണെ നേരിടാന്‍ ഇറങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട്. ലീഗിന്‍റെ തുടക്കം മുതൽ ആറ് വർഷത്തോളം ബ്ലാസ്റ്റേഴ്‌സിന്‍റെ ഭാഗമായിരുന്ന ജിങ്കന്‍ ഒരുകാലത്ത് മഞ്ഞപ്പടയുടെ നായകനുമായിരുന്നു.
-
Fantasy Football RETURNS 🙌
— Indian Super League (@IndSuperLeague) November 20, 2020 " class="align-text-top noRightClick twitterSection" data="
As @KeralaBlasters take on @atkmohunbaganfc in the #HeroISL 2020-21 season opener, make your @Dream11 team NOW!
Visit 👉 https://t.co/v1Nw9sBY2G#LetsFootball pic.twitter.com/IXmpCBlj7i
">Fantasy Football RETURNS 🙌
— Indian Super League (@IndSuperLeague) November 20, 2020
As @KeralaBlasters take on @atkmohunbaganfc in the #HeroISL 2020-21 season opener, make your @Dream11 team NOW!
Visit 👉 https://t.co/v1Nw9sBY2G#LetsFootball pic.twitter.com/IXmpCBlj7iFantasy Football RETURNS 🙌
— Indian Super League (@IndSuperLeague) November 20, 2020
As @KeralaBlasters take on @atkmohunbaganfc in the #HeroISL 2020-21 season opener, make your @Dream11 team NOW!
Visit 👉 https://t.co/v1Nw9sBY2G#LetsFootball pic.twitter.com/IXmpCBlj7i
പരിശീലകൻ കിബു വിക്കുന ഉദ്‌ഘാടന മത്സരത്തിലെ മറ്റൊരു പ്രധാന ശ്രദ്ധാ കേന്ദ്രമാകും. കഴിഞ്ഞ സീസണിൽ മോഹൻ ബഗാനെ ഐ ലീഗ് കിരീടത്തിലേക്ക് നയിച്ചത് വിക്കുന ആയിരുന്നു. മോഹൻ ബഗാൻ എടികെ ലയനത്തിന് ശേഷമാണ് വിക്കുന ബ്ലാസ്റ്റേഴ്‌സിന്‍റെ പാളയത്തില്‍ കളി പഠിപ്പിക്കാന്‍ എത്തുന്നത്. കഴിഞ്ഞ സീസണിൽ മോഹൻ ബഗാൻ ഒരേയൊരു മത്സരത്തിൽ മാത്രം തോൽവി വഴങ്ങിയാണ് ഐ ലീഗ് കിരീടത്തില്‍ മുത്തമിട്ടത്. വിക്കുനയുടെ തന്ത്രങ്ങൾ ബ്ലാസ്റ്റേഴ്‌സിനെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
-
If he features tonight, @Tiri1991 will become the first international 🛫 player to feature in 6️⃣ #HeroISL seasons.
— Indian Super League (@IndSuperLeague) November 20, 2020 " class="align-text-top noRightClick twitterSection" data="
Ever-present. #LetsFootball pic.twitter.com/byGs3NrpNd
">If he features tonight, @Tiri1991 will become the first international 🛫 player to feature in 6️⃣ #HeroISL seasons.
— Indian Super League (@IndSuperLeague) November 20, 2020
Ever-present. #LetsFootball pic.twitter.com/byGs3NrpNdIf he features tonight, @Tiri1991 will become the first international 🛫 player to feature in 6️⃣ #HeroISL seasons.
— Indian Super League (@IndSuperLeague) November 20, 2020
Ever-present. #LetsFootball pic.twitter.com/byGs3NrpNd
അതേസമയം ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കരുത്തുറ്റ പരിശീലകനാണ് മറുവശത്ത്. എടികെയെ കളി പഠിപ്പിക്കുന്ന അന്‍റോണിയോ ഹബാസ് ഐഎസ്‌എല്ലില്‍ ഏറ്റവും കൂടുതൽ കിരീടങ്ങൾ സ്വന്തമാക്കിയ പരിശീലകനാണ്. രണ്ടു വട്ടം ഐഎസ്‌എല്‍ കിരീടം സ്വന്തമാക്കിയ ഏക പരിശീലകനെന്ന റെക്കോഡും അദ്ദേഹത്തിന്‍റെ പേരിലാണ്.
-
.@lakibuteka backs @KeralaBlasters youngsters to shine in the #HeroISL 2020-21 season opener 💪
— Indian Super League (@IndSuperLeague) November 20, 2020 " class="align-text-top noRightClick twitterSection" data="
Read 👇#KBFCATKMB #LetsFootballhttps://t.co/fCkScCTMz9
">.@lakibuteka backs @KeralaBlasters youngsters to shine in the #HeroISL 2020-21 season opener 💪
— Indian Super League (@IndSuperLeague) November 20, 2020
Read 👇#KBFCATKMB #LetsFootballhttps://t.co/fCkScCTMz9.@lakibuteka backs @KeralaBlasters youngsters to shine in the #HeroISL 2020-21 season opener 💪
— Indian Super League (@IndSuperLeague) November 20, 2020
Read 👇#KBFCATKMB #LetsFootballhttps://t.co/fCkScCTMz9
ലയനത്തിന് ശേഷം എടികെ മോഹൻ ബഗാന് ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ പോരാട്ടമാണ് ഇത്തവണത്തെ ഉദ്‌ഘാടനം മത്സരം. കഴിഞ്ഞ സീസണിൽ എടികെ നിരയിലുണ്ടായിരുന്ന ഭൂരിഭാഗം ഇന്ത്യൻ, വിദേശ താരങ്ങളെയും ഇത്തവണ നിലനിർത്തി. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സുമായ് രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും എടികെ പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ സീസണില്‍ ഉദ്‌ഘാടന മത്സരത്തില്‍ തന്നെ ബ്ലാസ്റ്റേഴ്‌സിനോട് എടികെ തോല്‍വി വഴങ്ങി. രണ്ടാം തവണയും സമാന ഫലമാണുണ്ടായത്. ആദ്യ മത്സരത്തിൽ ഒഗ്ബെച്ചെയുടെ ഇരട്ട ഗോളുകളും രണ്ടാമത്തെ തവണ ഹാലിചരൺ നർസാരിയുടെ ഗോളുകളുമാണ് ബ്ലാസ്‌റ്റേഴ്‌സിന് തുണയായത്.
-
Played 4️⃣, Won 2️⃣, Drew 1️⃣, Lost 1️⃣@KeralaBlasters' record on #HeroISL opening day!#LetsFootball pic.twitter.com/d1rXXtw2ml
— Indian Super League (@IndSuperLeague) November 20, 2020 " class="align-text-top noRightClick twitterSection" data="
">Played 4️⃣, Won 2️⃣, Drew 1️⃣, Lost 1️⃣@KeralaBlasters' record on #HeroISL opening day!#LetsFootball pic.twitter.com/d1rXXtw2ml
— Indian Super League (@IndSuperLeague) November 20, 2020Played 4️⃣, Won 2️⃣, Drew 1️⃣, Lost 1️⃣@KeralaBlasters' record on #HeroISL opening day!#LetsFootball pic.twitter.com/d1rXXtw2ml
— Indian Super League (@IndSuperLeague) November 20, 2020
ജെസ്സെൽ കാർനെയ്രോയും നിഷു കുമാറും ഉള്‍പ്പെടുന്ന ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്‌ത്താന്‍ എടികെ ഏറെ പണിപ്പെടും. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും കൂടുതല്‍ അസിസ്റ്റ് സ്വന്തമാക്കിയത് കാര്‍നെയ്രോയാണ്. ബക്കാരി കോനെയും സിംബാബ്‌വെ താരമായ കോസ്റ്റ നമോയ്‌നേസുവും സെന്‍റര്‍ ബാക്കുകളായി ഇറങ്ങും. പരിചയ സമ്പന്നനായ സ്പാനിഷ് താരം വിന്‍സെന്‍റ് ഗോമസ് മധ്യനിരയില്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കും. മലയാളി താരവും മുൻ എമേർജിംഗ് പ്ലെയറുമായ സഹൽ അബ്‌ദുൾ സമദും, അർജന്‍റീനൻ പ്ലേ മേക്കറായ ഫക്കുണ്ടോ പെരേരയും വിങ്ങര്‍മാരുടെ റോളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മുന്‍ പ്രീമിയര്‍ ലീഗ് താരം ഗാരി ഹൂപ്പര്‍ മുന്നേറ്റത്തിന്‍റെ മൂര്‍ച്ചകൂട്ടും.
പ്രതിരോധത്തില്‍ മാത്രം കാര്യമായ മാറ്റങ്ങളുമായാണ് ഇത്തവണ കോല്‍ക്കത്ത ഐഎസ്‌എല്ലിനെ നേരിടാന്‍ ഇറങ്ങുന്നത്. ടിരിയും സന്ദേശ് ജിങ്കനും പ്രീതം കോട്ടാലും പ്രതിരോധത്തില്‍ കോട്ട തീര്‍ക്കും. അന്‍റോണിയോ ഹബാസ് ആവിഷ്‌കരിക്കുന്ന തന്ത്രങ്ങള്‍ ഇവര്‍ നടപ്പാക്കും. സുഭാഷിഷ് ബോസ്, പ്രബീർ ദാസ് എന്നിവര്‍ വിങ്ങര്‍മാരായും ഐറിഷ് താരം കാൾ മക്ഹ്യൂഗ് ഡിഫന്‍സീവ് മിഡ്‌ഫീല്‍ഡറുടെ റോളിലും കളം നിറയും.
-
🗣️ "I have the same ambition as always, being successful."
— Indian Super League (@IndSuperLeague) November 20, 2020 " class="align-text-top noRightClick twitterSection" data="
Antonio Lopez Habas' 🎯 is clear ahead of the #HeroISL 2020-21 season opener!#KBFCATKMB #LetsFootball https://t.co/avVAg2S8MY
">🗣️ "I have the same ambition as always, being successful."
— Indian Super League (@IndSuperLeague) November 20, 2020
Antonio Lopez Habas' 🎯 is clear ahead of the #HeroISL 2020-21 season opener!#KBFCATKMB #LetsFootball https://t.co/avVAg2S8MY🗣️ "I have the same ambition as always, being successful."
— Indian Super League (@IndSuperLeague) November 20, 2020
Antonio Lopez Habas' 🎯 is clear ahead of the #HeroISL 2020-21 season opener!#KBFCATKMB #LetsFootball https://t.co/avVAg2S8MY
മധ്യനിരയിൽ ഇന്ത്യൻ താരം മൈക്കേൽ സൂസൈരാജും സ്‌പാനിഷ് താരം ജാവി ഹെർണാണ്ടസും ആക്രമണത്തിന് നേതൃത്വം നല്‍കും. മുന്നേറ്റ നിരയില്‍ കഴിഞ്ഞ സീസണിലെ ടോപ്പ് സ്‌കോറര്‍മാരില്‍ മുമ്പിലുണ്ടായിരുന്ന ഫിജിയന്‍ താരം റോയ് കൃഷ്‌ണയും ഓസിസ് താരം ഡേവിഡ് വില്യംസും എതിരാളികള്‍ക്ക് പേടിസ്വപ്‌നമാകും.
മത്സരം രാത്രി 7.30ന് ആരംഭിക്കും. ഇഎസ്‌പിഎന്‍, സ്റ്റാര്‍ നെറ്റ് വര്‍ക്കുകുകളായ സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 എസ്‌ഡി&എച്ച്ഡി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2 എസ്‌ഡി&എച്ച്ഡി, ഏഷ്യാനെറ്റ് പ്ലസ്, ഏഷ്യാനെറ്റ് മൂവീസ് ചാനലുകളില്‍ മത്സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.