ETV Bharat / sports

ഹോമോഫോബിയയെന്ന് ആരോപണം: നെയ്‌മർക്ക് എതിരെ കേസ് - neymar news

സ്വവര്‍ഗരതിക്ക് എതിരെ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞാണ് ബ്രസീലിയന്‍ ഗേ റൈറ്റ്‌സ് ആക്റ്റിവിസ്റ്റ് നെയ്‌മർക്ക് എതിരെ ക്രിമിനല്‍ പരാതി നല്‍കിയത്.

നെയ്‌മർ വാർത്ത  criminal case neymar news  neymar news  നെയ്‌മർക്ക് എതിരെ ക്രിമിനല്‍ കേസ് വാർത്ത
നെയ്‌മർ, റാമോസ്.
author img

By

Published : Jun 10, 2020, 7:55 PM IST

സാവോ പോളോ: ബ്രസീല്‍‍ ഫുട്‌ബോൾ സൂപ്പർ താരം നെയ്‌മര്‍ക്കെതിരെ പരാതി. സ്വവര്‍ഗരതിക്ക് എതിരെ പരാമര്‍ശനം നടത്തിയെന്ന് പറഞ്ഞാണ് ബ്രസീലിയന്‍ ഗേ റൈറ്റ്‌സ് ആക്റ്റിവിസ്റ്റ് ക്രിമിനല്‍ പരാതി നല്‍കിയത്. സ്വവര്‍ഗാനുരാഗത്തെ മോശമായി ചിത്രീകരിച്ച് അമ്മയുടെ ബോയ്‌ ഫ്രണ്ടിനെ കുറിച്ച് നെയ്‌മര്‍ പരാമര്‍ശം നടത്തിയതായാണ് പരാതി.

അതേസമയം പരാതിയില്‍ കേസെടുക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ലെന്ന് സാവോ പോളോ പ്രോസിക്യൂട്ടര്‍ പറഞ്ഞതായി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തു. പരാതി ഉയർന്ന സംഭവത്തോട് പ്രതികരിക്കാന്‍ നെയ്‌മറുടെ കമ്യൂണിക്കേഷന്‍ ടീം ഇതുവരെ തയ്യാറായില്ല. വധഭീഷണി, വിദ്വേഷ പ്രചാരണം, ക്രിമിനല്‍ ഹോമോഫോബിയ തുടങ്ങിയ കുറ്റങ്ങളാണ് നെയ്‌മർക്ക് മേല്‍ ആരോപിച്ചിരിക്കുന്നത്. സ്വകാര്യ സംഭാഷണത്തിന് ഇടയിലെ നെയ്‌മറുടെ പ്രസ്‌താവനയാണ് വിവാദമായത്.

ഇത് സാമൂഹ്യമാധ്യമങ്ങൾ വഴി വലിയ രീതിയില്‍ പ്രചരിക്കുകയും ചെയ്‌തു. നെയ്‌മറേക്കാള്‍ പ്രായം കുറഞ്ഞ യുവാവുമായുള്ള അമ്മയുടെ ബന്ധം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. നെയ്‌മറും അനുകൂലമായാണ് ആദ്യം ഇതിനോട് പ്രതികരിച്ചത്. എന്നാല്‍ ടിയാഗോ റാമോസ് സ്വവര്‍ഗാനുരാഗിയാണെന്ന റിപ്പോര്‍ട്ട് പിന്നാലെ വന്നു. ഇതോടെ ഇവര്‍ അകന്നതായും സൂചനയുണ്ടായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.