റോം: മറഡോണ ഇടങ്കാലുകൊണ്ട് മാന്ത്രികത കാണിച്ച സാന്‍ പോളോ സ്റ്റേഡിയത്തില്‍ വ്യത്യസ്ഥമായ ആദരമൊരുക്കി ഇറ്റാലിയന്‍ കരുത്തരായ നാപ്പോളി. യൂറോപ്പ ലീഗില്‍ വ്യാഴാഴ്‌ച നടന്ന മത്സരത്തില്‍ നാപ്പോളിക്ക് വേണ്ടി ഗോളി ഉള്‍പ്പെടെ 10 നമ്പര്‍ ജേഴ്‌സി ധരിച്ചാണ് ഇറങ്ങിയത്. എല്ലാ ജേഴ്‌സിയിലും മറഡോണയെന്ന പേരും സ്ഥാനം പിടിച്ചു.
1984 മുതല്‍ 1991 വരെ തന്‍റെ സുവര്‍ണ കാലത്ത് മറഡോണ ബൂട്ടണിഞ്ഞത് നാപ്പോളിക്ക് വേണ്ടിയായിരുന്നു. നാപ്പോളിക്ക് വേണ്ടി കളിച്ച കാലത്ത് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയത്തിലേക്ക് മറഡോണ കുടിയേറിപ്പാര്‍ത്തു. ഇറ്റലിയില്‍ നടന്ന ലോകകപ്പില്‍ പോലും ആ നാട്ടുകാര്‍ മറഡോണക്കും അര്‍ജന്‍റീനക്കും വേണ്ടി ആരവും മുഴക്കി. ആ അനശ്വരമായ ഓര്‍മകളെ വീണ്ടു കളിക്കളത്തിലെത്തിക്കുകയായിരുന്നു നാപ്പോളി.
-
The Day After 🔟🇦🇷 pic.twitter.com/eG4RdEWL4C
— T.Bakayoko14 (@TimoeB08) November 26, 2020 " class="align-text-top noRightClick twitterSection" data="
">The Day After 🔟🇦🇷 pic.twitter.com/eG4RdEWL4C
— T.Bakayoko14 (@TimoeB08) November 26, 2020The Day After 🔟🇦🇷 pic.twitter.com/eG4RdEWL4C
— T.Bakayoko14 (@TimoeB08) November 26, 2020
മറഡോണയുടെ വിയോഗത്തെ തുടര്‍ന്ന് സാന്‍ പോളോ സ്റ്റേഡിയത്തെ പുനര്‍നാമകരണം ചെയ്യാന്‍ ഒരുങ്ങുകയാണ് നാപ്പോളി ക്ലബ് അധികൃതര്‍. സാന്‍ പോളോക്ക് ഒപ്പം ഡിയേഗോ അര്‍മാന്‍ഡോ മറഡോണയെന്ന് കൂടി ചേര്‍ത്ത് വായിക്കാനാണ് ക്ലബ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ക്ലബ് പ്രസിഡന്‍റ് ലോറെന്‍റിസാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇറ്റലിയിലെ നേപ്പിള്‍ നിവാസികളെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ചത് മറഡോണയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ മറഡോണക്ക് ആദരമേകി 2017ല്‍ ഇറ്റാലിയന്‍ പൗരത്വം നല്‍കിയിരുന്നു.
-
👨🎨💙 pic.twitter.com/BtZPu6sVoH
— Official SSC Napoli (@sscnapoli) November 26, 2020 " class="align-text-top noRightClick twitterSection" data="
">👨🎨💙 pic.twitter.com/BtZPu6sVoH
— Official SSC Napoli (@sscnapoli) November 26, 2020👨🎨💙 pic.twitter.com/BtZPu6sVoH
— Official SSC Napoli (@sscnapoli) November 26, 2020
1984ല്‍ അന്നത്തെ റെക്കോഡ് തുകയായ 13.54 ദശലക്ഷം ഡോളറിന് ബാഴ്‌ലോണയില്‍ നിന്നും നാപ്പോളിയിലേക്ക് മറഡോണയെത്തുന്നത്. ബാഴ്‌സയില്‍ വേണ്ടത്ര ശോഭിക്കാതെ പോയ മറഡോണ നേപ്പിള്‍സില്‍ ഉദയസൂര്യനായി മാറി.
-
🎨✍️ pic.twitter.com/LWXhkO63P3
— Official SSC Napoli (@en_sscnapoli) November 27, 2020 " class="align-text-top noRightClick twitterSection" data="
">🎨✍️ pic.twitter.com/LWXhkO63P3
— Official SSC Napoli (@en_sscnapoli) November 27, 2020🎨✍️ pic.twitter.com/LWXhkO63P3
— Official SSC Napoli (@en_sscnapoli) November 27, 2020
1984 മുതല്‍ 1991 വരെ നാപ്പോളിക്ക് വേണ്ടി കളിച്ച മറഡോണ ക്ലബിനായി 188 മത്സരങ്ങളില്‍ നിന്നായി 81 ഗോളുകള്‍ സ്വന്തമാക്കി. അദ്ദേഹത്തിന്‍റെ ഫുട്‌ബോള്‍ ജീവിതത്തിലെ ഏറ്റവു മികച്ച ഏഴ് വര്‍ഷങ്ങള്‍ നാപ്പോളിയുടെ ആരാധകര്‍ക്ക് കൂടി സ്വന്തമായി. 1986-87, 1989-90 സീസണുകളില്‍ ക്ലബ് സീരി എ കിരീടത്തിലും 1988-89 സീസണില്‍ യുവേഫ സൂപ്പര്‍ കപ്പിലും 1986-87 സീസണില്‍ ഇറ്റാലിയന്‍ കപ്പിലും 1990-91 സീസണില്‍ ഇറ്റാലിയന്‍ സൂപ്പര്‍ കപ്പിലും മറഡോണ നാപ്പോളിക്ക് വേണ്ടി മുത്തമിട്ടു.
-
🕯️🙏🏻 pic.twitter.com/qaQtD44ZcK
— Official SSC Napoli (@sscnapoli) November 26, 2020 " class="align-text-top noRightClick twitterSection" data="
">🕯️🙏🏻 pic.twitter.com/qaQtD44ZcK
— Official SSC Napoli (@sscnapoli) November 26, 2020🕯️🙏🏻 pic.twitter.com/qaQtD44ZcK
— Official SSC Napoli (@sscnapoli) November 26, 2020
യുറോപ്പ ലീഗില്‍ റിയേക്കക്ക് എതിരായ മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളിന് നാപ്പോളി വിജയിച്ചു. പൊളിറ്റാനോ, ലോസാനോ എന്നിവര്‍ നാപ്പോളിക്ക് വേണ്ടി വല കുലുക്കി. ലീഗിലെ ഗ്രൂപ്പ് തല യോഗ്യതാ മത്സരങ്ങളില്‍ നാലില്‍ മൂന്ന് മത്സരവും ജയിച്ച നാപ്പോളി ഗ്രൂപ്പ് എഫില്‍ ഒന്നാമതാണ്.