മലയാളികളുടെ സൂപ്പര്‍ ഹീറോ മിന്നല്‍ മുരളിയെ ഏറ്റെടുത്ത പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് മിന്നല്‍ മുരളി ഒറിജിനലിന്‍റെ മുന്നറിയിപ്പ്. ലീഗില്‍ ജനുവരി ഒന്നിന് ആഴ്‌സണലിനെതിരായ മത്സരത്തില്‍ മിന്നിയ തങ്ങളുടെ സൂപ്പര്‍ താരം മഹ്‌റസിനെ 'മഹ്‌റസ് മുരളി, ഞങ്ങളുടെ സൂപ്പര്‍ ഹീറോ' എന്നാണ് ക്ലബിന്‍റെ ഒഫീഷ്യല്‍ സോഷ്യല്‍ പേജില്‍ വിശേഷിപ്പിച്ചിരുന്നത്.
ഇതിന് പിന്നാലെ പോസ്റ്റിന് താഴെ മലയാളികളുടെ കമന്‍റും നിറഞ്ഞു. തുടര്‍ന്നാണ് ചിത്രത്തില്‍ നായകനായ ടൊവിനോ തോമസും പോസ്റ്റിന് കമന്‍റുമായെത്തിയത്. മിന്നല്‍ മുരളി ഒറിജിനല്‍ ഇതെല്ലാം കാണുന്നുണ്ടെന്നാണ് താരം കുറിച്ചത്.
മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സിറ്റി ആഴ്‌സണലിനെ തോല്‍പ്പിച്ചത്. 31ാം മിനിട്ടില്‍ ബുക്കായോ സാക്കയിലൂടെ ആഴ്‌സണലായിരുന്നു ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 56ാം മിനിട്ടില്‍ മഹ്‌റസിന്‍റെ പെനാല്‍റ്റിയിലൂടെ സിറ്റി ഒപ്പം പിടിച്ചു. തുടര്‍ന്ന് 93ാം മിനിട്ടില്‍ റോഡ്രിയുടെ ഗോളിലൂടെയാണ് സംഘം വിജയം പിടിച്ചത്.