ETV Bharat / sports

ചര്‍ച്ചയാവും മെസിയുടെ കൂടുമാറ്റം; ജനുവരിയില്‍ ട്രാന്‍സ്‌ഫര്‍ ജാലകം തുറക്കുന്നു

ബാഴ്‌സലോണയുമായുള്ള ലയണല്‍ മെസിയുടെ കരാര്‍ അവസാനിക്കുന്ന ജൂണിലാകും ഫ്രീ ട്രാന്‍സ്‌ഫറിലൂടെ മെസിക്ക് മറ്റ് ക്ലബുകളിലേക്ക് പോകാന്‍ അവസരം ലഭിക്കുക. ഇതിനുള്ള ചര്‍ച്ചകള്‍ ജനുവരി മുതല്‍ ആരംഭിക്കും

author img

By

Published : Jan 1, 2021, 10:19 PM IST

മെസിയുടെ കൂടുമാറ്റം വാര്‍ത്ത  മെസിയും സിറ്റിയും വാര്‍ത്ത  മെസിയും പിഎസ്‌ജിയും വാര്‍ത്ത  messis transfer news  messi and city news  messi and psg news
മെസി

ബാഴ്‌സലോണ: അര്‍ജന്‍റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്‌സലോണ വിടുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു. ജനുവരി രണ്ടിന് ട്രാന്‍സ്‌ഫര്‍ ജാലകങ്ങള്‍ തുറക്കുന്നതോടെയാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കുക. യൂറോപ്യന്‍ ലീഗുകളിലെ ഉള്‍പ്പെടെ വമ്പന്‍ ക്ലബുകളുമായി ധാരണയിലെത്താന്‍ ജനുവരിയിലെ ട്രാന്‍സ്‌ഫര്‍ വിന്‍ഡോയിലൂടെ മെസിക്ക് അവസരം ലഭിക്കും.

ഈ വര്‍ഷം ജൂണിലാണ് മെസിക്ക് ബാഴ്‌സയുമായുള്ള കരാര്‍ അവസാനിക്കുന്നത്. അതിന് ശേഷം അദ്ദേഹത്തിന് ഫ്രീ ട്രാന്‍സ്‌ഫറിലൂടെ മറ്റ് ക്ലബുകളിലേക്ക് പോകാന്‍ സാധിക്കും. ക്ലബ് വിടാനുള്ള തീരുമാനവുമായി മുന്നോട്ട് പോവുകയാണെങ്കില്‍ ആത്മബന്ധമുള്ള പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോളക്കൊപ്പം സിറ്റിയിലേക്ക് പോകാനാകും മെസിക്ക് കൂടുതല്‍ താല്‍പര്യമുണ്ടാവുക.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ബുണ്ടസ് ലീഗ, ലീഗ് വണ്‍ എന്നിവയില്‍ ജനുവരി രണ്ട് മുതല്‍ ഫെബ്രുവരി ഒന്ന് വരെയും ലാലിഗ, സീരി എ എന്നിവയില്‍ ജനുവരി നാല് മുതല്‍ ഫെബ്രുവരി ഒന്ന് വരെയുമാണ് ട്രാന്‍സ്‌ഫര്‍ വിന്‍ഡോ തുറന്നിരിക്കുക.

നേരത്തെ ചാമ്പ്യന്‍സ് ലീഗിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ബാഴ്‌സലോണ വിടാന്‍ മെസി താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. അന്ന് 630 മില്യണ്‍ പൗണ്ട് ഏകദേശം 6000 കോടിയോളം രൂപ റിലീസ് ക്ലോസായി ബാഴ്സ ആവശ്യപെട്ടതോടെയാണ് താര കൈമാറ്റം നടക്കാതെ പോയത്. ബ്രൂറോ ഫാക്‌സിലൂടെ 2021 വരെയുള്ള കരാര്‍ റദ്ദാക്കാന്‍ മെസി ആവശ്യപെട്ടതോടെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. പിന്നാലെ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോകാന്‍ ബാഴ്‌സലോണ താരം നേരത്തെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

നിലവില്‍ സിറ്റിയെ കൂടാതെ ഫ്രഞ്ച് വമ്പരായ പാരീസ് സെയിന്‍റ് ജര്‍മനും മെസിക്കായി വല വിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിശീലകന്‍ തോമസ് ടൂച്ചലിനെ പുറത്താക്കിയ പിഎസ്‌ജി പുതിയ പരിശീലകനെ നിയമിച്ച ശേഷം മെസിക്കായി നീക്കങ്ങള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌പാനിഷ് മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടു.

മെസിയെ കൂടാതെ മറ്റ് നിരവധി താര കൈമാറ്റങ്ങള്‍ക്കും ഈ ട്രാന്‍സ്‌ഫര്‍ വിന്‍ഡോ സാക്ഷിയാകും. പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലും, മാഞ്ചസ്റ്റര്‍ സിറ്റിയും, ലിവര്‍പൂളും ഉള്‍പ്പെടെ ജാലകം തുറക്കുന്നതിനായി കാത്തിരിക്കുകയാണ്. ലാലിഗയില്‍ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് ഉള്‍പ്പെടെയും ട്രാന്‍സ്‌ഫര്‍ വിന്‍ഡോ പ്രയോജനപ്പെടുത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.