ലാലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡിനെ തകർത്ത് ബാഴ്സലോണ. ക്യാമ്പ് നൗവില്‍ നടന്ന പോരാട്ടത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബാഴ്സ അത്ലറ്റിക്കോയെ തകർത്തത്. ജയത്തോടെ കാറ്റാലന്‍ ക്ലബ് കിരീടത്തിലേക്ക് അടുത്തു. പോയിന്‍റ് പട്ടികയിൽ അത്ലറ്റിക്കോ മാഡ്രിഡുമായുള്ള വ്യത്യാസം 11 ആയി ഉയര്‍ത്താനും ബാഴ്സക്കായി.
-
FINAL #BarçaAtleti 2-0
— LaLiga (@LaLiga) April 6, 2019 " class="align-text-top noRightClick twitterSection" data="
🔥 ¡MESSI & SUÁREZ: IMPARABLES! 🔥 pic.twitter.com/fHS6sHn4Q7
">FINAL #BarçaAtleti 2-0
— LaLiga (@LaLiga) April 6, 2019
🔥 ¡MESSI & SUÁREZ: IMPARABLES! 🔥 pic.twitter.com/fHS6sHn4Q7FINAL #BarçaAtleti 2-0
— LaLiga (@LaLiga) April 6, 2019
🔥 ¡MESSI & SUÁREZ: IMPARABLES! 🔥 pic.twitter.com/fHS6sHn4Q7
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ 85-ാം മിനിറ്റിൽ ലൂയിസ് സുവാരസും 86-ാം മിനിറ്റിൽ ലയണൽ മെസിയുമാണ് ബാഴ്സക്കായി ഗോൾ നേടിയത്. 28-ാം മിനിറ്റിൽ അത്ലറ്റിക്കോ താരം ഡീഗോ കോസ്റ്റക്ക് റെഡ് കാർഡ് കിട്ടിയത് മത്സരത്തിൽ നിർണായകമായി.
-
🏁 FP: @realmadrid 2-1 @SDEibar
— Real Madrid C.F.⚽ (@realmadrid) April 6, 2019 " class="align-text-top noRightClick twitterSection" data="
⚽ @Benzema 59, 81'; Cardona 39' #Emirates | #RMLiga pic.twitter.com/nhJWijdHrg
">🏁 FP: @realmadrid 2-1 @SDEibar
— Real Madrid C.F.⚽ (@realmadrid) April 6, 2019
⚽ @Benzema 59, 81'; Cardona 39' #Emirates | #RMLiga pic.twitter.com/nhJWijdHrg🏁 FP: @realmadrid 2-1 @SDEibar
— Real Madrid C.F.⚽ (@realmadrid) April 6, 2019
⚽ @Benzema 59, 81'; Cardona 39' #Emirates | #RMLiga pic.twitter.com/nhJWijdHrg
മറ്റൊരു മത്സരത്തില്‍ റയല്‍ മാഡ്രിഡ് ഐബറിനെ തോൽപ്പിച്ചു. 39-ാം മിനിറ്റിൽ മാര്‍ക് കാര്‍ഡോണയിലൂടെ ഐബറാണ് മുന്നിലെത്തിയത്. എന്നാല്‍ 59-ാം മിനിറ്റിൽ കരീം ബെൻസിമയിലൂടെ റയൽ സമനില ഗോൾ നേടി. രണ്ടാം പകുതിയിൽ തകർത്ത് കളിച്ച റയൽ 81-ാം മിനിറ്റിൽ ബെന്‍സിമയുടെ രണ്ടാം ഗോളിലൂടെ വിജയം ഉറപ്പിച്ചു.